ഇവി സ്റ്റാര്‍ട്ടപ്പ് സിംപിള്‍ എനര്‍ജിയുടെ സിംപിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മെയ് 23ന് പുറത്തിറങ്ങും. കമ്പനിയുടെ ആസ്ഥാനമായ ബെംഗളൂരുവിലാണ് ആദ്യം സിംപിള്‍ വണ്‍ പുറത്തിറക്കുക. രണ്ടു വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് രാജ്യാന്തര നിലവാരത്തിലുള്ള സിംപിള്‍ വണ്‍ പുറത്തിറക്കുന്നതെന്നാണ് സിംപിള്‍ എനര്‍ജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇവി സ്റ്റാര്‍ട്ടപ്പ് സിംപിള്‍ എനര്‍ജിയുടെ സിംപിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മെയ് 23ന് പുറത്തിറങ്ങും. കമ്പനിയുടെ ആസ്ഥാനമായ ബെംഗളൂരുവിലാണ് ആദ്യം സിംപിള്‍ വണ്‍ പുറത്തിറക്കുക. രണ്ടു വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് രാജ്യാന്തര നിലവാരത്തിലുള്ള സിംപിള്‍ വണ്‍ പുറത്തിറക്കുന്നതെന്നാണ് സിംപിള്‍ എനര്‍ജി സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാര്‍ പറഞ്ഞു. 

ADVERTISEMENT

2021 ഓഗസ്റ്റില്‍ തന്നെ സിംപിള്‍ എനര്‍ജി തങ്ങളുടെ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ചിരുന്നു. അന്ന് സ്‌കൂട്ടറിന്റെ വിലയും റേഞ്ചുമൊക്കെ പ്രഖ്യാപിച്ചിരുന്നെങ്കിലും 2023 മെയ് മാസത്തില്‍ മാത്രമാണ് വണ്‍ ഉപഭോക്താക്കളിലേക്കെത്തുക. വിതരണ ശൃംഖലയിലെ പാകപ്പിഴകളും ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ്‌സ്(AIS) മൂന്നാം ഭേദഗതിയിലെ നിര്‍ദേശങ്ങള്‍ പാലിച്ചതും ഈ വൈകലിന് കാരണങ്ങളായി. 

എഐഎസ് മൂന്നാം ഭേദഗതി അനുസരിച്ച് ബാറ്ററി സുരക്ഷ ഉറപ്പു വരുത്തുന്ന ആദ്യത്തെ വൈദ്യുത സ്‌കൂട്ടറാണ് വണ്‍. അടുത്തിടെ ഉദ്ഘാടനം ചെയ്ത തമിഴ്‌നാട്ടിലെ സിംപിള്‍ വിഷന്‍ 1.0 നിര്‍മാണശാലയില്‍ നിന്നാണ് വണ്‍ വൈദ്യുത സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നത്. ഒറ്റ തവണ ചാര്‍ജു ചെയ്താല്‍ 236 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനിയുടെ അവകാശവാദം. ബാറ്ററി 2.75 മണിക്കൂറുകൊണ്ട് പൂജ്യത്തില്‍ നിന്നും 80 ശതമാനം വരെ ചാര്‍ജു ചെയ്യാന്‍ സാധിക്കും.

ADVERTISEMENT

4.5 kW മോട്ടോറിന് പരമാവധി 72Nm ടോര്‍ക്ക് വരെ നല്‍കാനാവും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ 2.95 സെക്കൻഡ് മതി. പരമാവധി വേഗം ടയറിന് അനുസരിച്ച് മണിക്കൂറില്‍ 98 കിലോമീറ്ററും 105 കിലോമീറ്ററുമാണ്. ഇകോ, റൈഡ്, ഡാഷ്, സോണിക് എന്നിങ്ങനെ നാല് ഡ്രൈവിങ് മോഡുകളാണ് വണ്‍ സ്‌കൂട്ടറിലുള്ളത്. 

12 ഇഞ്ച് ചക്രങ്ങളും ടെലിസ്‌കോപിക് ഫോര്‍ക്കും സസ്‌പെന്‍ഷന് മോണോഷോക്കുമാണ് വണ്ണില്‍ നല്‍കിയിരിക്കുന്നത്. ഡിസ്‌ക് ബ്രേക്കുള്ള വണ്ണിന് ആകെ 110 കിലോഗ്രാം മാത്രമാണ് ഭാരം. വണ്ണിന്റെ ചേസിസിനും ബ്രേക്കിനും പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്നും സിംപിള്‍ എനര്‍ജി അറിയിച്ചിട്ടുണ്ട്. 

ADVERTISEMENT

എല്‍ഇഡി ഹെഡ്‌ലാംപുകളും 4ജി കണക്ടിവിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീനും പാട്ടിനും ഫോണ്‍ വിളിക്കാനുമായി ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഓണ്‍ബോര്‍ഡ് നാവിഗേഷന്‍ സൗകര്യവും വണ്‍ സ്‌കൂട്ടറിലുണ്ട്. നീല, കറുപ്പ്, വെള്ള, ചുവപ്പ് എന്നിങ്ങനെ നാലു നിറങ്ങളിലാണ് വണ്‍ ലഭ്യമാവുക.

English Summary: Simple One electric scooter set to launch on 23 May