വില 24.79 ലക്ഷം, 23.24 കി.മീ മൈലേജ്; ഇന്നോവ ഹൈക്രോസാണോ മാരുതി ഇൻവിക്റ്റോ?
മാരുതി സുസുക്കിയുടെ പ്രീമിയം എംപിവി ഇൻവിക്റ്റോയുടെ വില 24.79 ലക്ഷം രൂപ മുതൽ. മൂന്നു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ അടിസ്ഥാന വകഭേദമായി സീറ്റ പ്ലസ് ഏഴു സീറ്റിറിന് 24.79 ലക്ഷം രൂപയും സീറ്റ പ്ലസ് 8 സീറ്ററിന് 24.84 ലക്ഷം രൂപയും ആൽഫ പ്ലസ് ഏഴു സീറ്റിന് 28.42 ലക്ഷം രൂപയുമാണ് വില. ഇൻവിക്റ്റോയ്ക്ക്

മാരുതി സുസുക്കിയുടെ പ്രീമിയം എംപിവി ഇൻവിക്റ്റോയുടെ വില 24.79 ലക്ഷം രൂപ മുതൽ. മൂന്നു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ അടിസ്ഥാന വകഭേദമായി സീറ്റ പ്ലസ് ഏഴു സീറ്റിറിന് 24.79 ലക്ഷം രൂപയും സീറ്റ പ്ലസ് 8 സീറ്ററിന് 24.84 ലക്ഷം രൂപയും ആൽഫ പ്ലസ് ഏഴു സീറ്റിന് 28.42 ലക്ഷം രൂപയുമാണ് വില. ഇൻവിക്റ്റോയ്ക്ക് ലീറ്ററിന് 23.24 കിലോമീറ്റർ മൈലേജും ലഭിക്കും. ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തി ടൊയോട്ടയുടെ ബെംഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിർമിക്കുന്നത്.
എക്റ്റീരിയറിൽ എന്തൊക്കെ മാറ്റങ്ങള്‍?
ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനം നിർമിച്ചതെങ്കിലും ചെറിയ മാറ്റങ്ങളുണ്ട്. നെക്സയുടെ മറ്റു വാഹനങ്ങളിൽ കാണുന്ന മൂന്ന് ഡോട്ട് ബ്ലോക് ഡിആർഎല്ലുള്ള ഹെഡ്‌ലാംപാണ് ഇൻവിക്റ്റോയിൽ. ഹണികോമ്പ് ഫിനിഷിലുള്ള ഗ്രില്ലിലൂടെ ഹെഡ്‌ലാംപുകളെ ബന്ധിപ്പിക്കുന്ന ക്രോം സ്ട്രിപ്പുണ്ട്. കൂടാതെ മുൻ ബംബറിനും സ്കഡ് പ്ലേറ്റിനും ചെറിയ മാറ്റങ്ങളുണ്ട്. വശങ്ങളിലെ പ്രധാന മാറ്റം 17 അലോയ് വീലുകളുടെ ഡിസൈനാണ്. പിൻവശത്തും നെക്സ മൂന്ന് ബ്ലോക് പാറ്റേൺ ഡിസൈനിലുള്ള ടെയിൽ ലാംപാണ്. ഹൈക്രോസിന്റേതു പോലെ തന്നെ 4755 എംഎം നീളവും 1850 എംഎം വീതിയും 1795 എംഎം ഉയരവും 2850 എംഎം വീൽ ബെയ്സുമുണ്ട് വാഹനത്തിന്.
ഇന്റീരിയറിലുണ്ടോ മാറ്റം?
ഹൈക്രോസിന്റെ ഇന്റീരിയറിന് സിൽവർ ആക്സെറ്റോടു കൂടിയ ബ്ലാക്ക് ആന്റ് ബ്രൗൺ നിറമാണെങ്കില്‍ ഇൻവിക്റ്റോയുടേത് ഷാപ്പെയിൻ ഗോൾഡ് ആക്സെന്റുള്ള ഓള്‍ ബ്ലൈക് തീമിലുള്ള ഇന്റീരിയറാണ്. 239 ലീറ്ററാണ് ബൂട്ട് സ്പെയ്സ്, മൂന്നാം നിര സീറ്റുകൾ മടക്കി വച്ചാൽ അത് 690 ലീറ്ററായി ഉയരും. 10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൽ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 360 ഡിഗ്രി ക്യാമറ, റൂഫ് ആംബിയന്റ് ലൈറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, പവേർഡ് ടെയിൽ ഗേറ്റ്, ഡ്യുവൽ ടോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് മുൻസീറ്റുകളും കപ്പ്ഹോൾഡറും ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 50 അധികം സുസുക്കി കണക്റ്റ് ഫീച്ചറുകൾ എന്നിവയുണ്ട്. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾഎബിഎസ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്, സ്റ്റെബിലിറ്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് കൺട്രോൾ എന്നിവയുമുണ്ട്.
ഹൈബ്രിഡാണ്, മൈലേജ് കൂടുതലുണ്ട്
ഇന്നോവ ഹൈക്രോസിലെ ഹൈബ്രിഡ് എൻജിൻ മാത്രമാണ് ഇൻവിക്റ്റോയിലുണ്ടാകുക. 184 ബിഎച്ച്പി കരുത്തുള്ള 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനും ഇ സിവിടി ഗിയർബോക്സുമാണ് വാഹനത്തിന്. ലീറ്ററിന് 23.24 കിലോമീറ്റർ ഇന്ധനക്ഷമത ഹൈബ്രിഡിൽ നിന്നു ലഭിക്കുമെന്നാണു മാരുതിയുടെ അവകാശവാദം. വേഗം നൂറുകടക്കാൻ 9.5 സെക്കൻഡ് മാത്രം മതി. ടൊയോട്ടയുടെ ടിഎൻജിഎ–സി ആർക്കിടെക്ച്ചറിലാണ് എംപിവിയുടെ നിർമാണം.
English Summary: Maruti Invicto launched in India