മുഖം മിനുക്കി എത്തുന്ന സെൽറ്റോസിന്റെ വില പ്രഖ്യാപിച്ച് കിയ. 10.89 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് പുതിയ സെൽറ്റോസിന്റെ വില. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എൻജിനുകളിൽ ഓട്ടമാറ്റിക്ക് മാനുവൽ വകഭേദങ്ങളിൽ വാഹനം ലഭിക്കും. 1.5 ലീറ്റർ പെട്രോൾ പതിപ്പിന് 10.89 ലക്ഷം രൂപ മുതൽ 16.59 ലക്ഷം രൂപ വരെയും 1.5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖം മിനുക്കി എത്തുന്ന സെൽറ്റോസിന്റെ വില പ്രഖ്യാപിച്ച് കിയ. 10.89 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് പുതിയ സെൽറ്റോസിന്റെ വില. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എൻജിനുകളിൽ ഓട്ടമാറ്റിക്ക് മാനുവൽ വകഭേദങ്ങളിൽ വാഹനം ലഭിക്കും. 1.5 ലീറ്റർ പെട്രോൾ പതിപ്പിന് 10.89 ലക്ഷം രൂപ മുതൽ 16.59 ലക്ഷം രൂപ വരെയും 1.5 ലീറ്റർ ടർബോ പെട്രോൾ പതിപ്പിന് 14.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയും 1.5 ലീറ്റർ ഡീസൽ പതിപ്പിന് 11.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയുമാണ് വില. 

ADVERTISEMENT

കിയയുടെ ആദ്യ മോഡലായി 2019 ലാണ് സെൽറ്റോസ് ഇന്ത്യൻ വിപണിയിൽ എത്തിയത്. 2019 ഓഗസ്റ്റിൽ ലോഞ്ച് ചെയ്തതിനുശേഷം, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് സെൽറ്റോസ്. എസ്‌യുവികൾക്ക് ചേർന്ന മസ്കുലാർ ഗ്രിൽ, മനോഹരമായ എൽഇ‍ഡി ഡേടൈം റണ്ണിങ് ലാംപുകള്‍ എന്നിവ പുതിയ സെൽറ്റോസിലുണ്ട്.

Kia Seltos

പനോരമിക് സൺ റൂഫുകളും ഇൻവെർട് എൽ ആകൃതിയുള്ള ടെയ്ൽ ലാംപുകളുമാണ് വരുന്നത്. 18 ഇ‍ഞ്ച് ക്രിസ്റ്റൽ കട്ട് ഗ്ളോസി ഫിനിഷുള്ള അലോയ് വീലുകളാണ് മറ്റൊരു പ്രത്യേകത. നമ്പർ പ്ലേറ്റിനു മുകളിൽ ഒരു എൽഇഡി ലൈറ്റ് ബാറും വരുന്നുണ്ട്. എക്സ് ലൈൻ, ജിടി ലൈൻ, ടെക് ലൈൻ എന്നീ ട്രിം ലെവലുകളിലും 8 നിറഭേദങ്ങളിലുമായിരിക്കും വാഹനം വിപണിയിലെത്തുന്നത്.

ADVERTISEMENT

ഡ്രൈവിങ് കൂടുതല്‍ അനായാസവും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്ന 16 സംവിധാനങ്ങളുള്ള എഡിഎഎസ് ലെവൽ 2 സാങ്കേതിക സംവിധാനവും സെൽറ്റോസിലെത്തുന്നുണ്ട്. 10.25 ഇഞ്ച് ഡിസ്‌പ്ലേകളുള്ള ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണുള്ളത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകളും മറ്റൊന്ന് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനുമാണ്.

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, 8 ഇഞ്ച് ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ, പാർക്കിംഗ് ബ്രേക്ക്,ബോസ് ട്യൂൺ ചെയ്ത 8-സ്പീക്കർ സിസ്റ്റം എന്നിവ ലഭിക്കുന്നു. കൊളിഷൻ വാണിംഗ്അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാണിംഗ്, ലെയ്ൻ കീപ് അസിസ്റ്റ്, സ്റ്റാൻഡേർഡ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇഎസ്‌സി, ഹിൽ അസിസ്റ്റ് കൺട്രോൾ എന്നിങ്ങനെ ആറ് എയർബാഗുകളും സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ADVERTISEMENT

പുതിയ കിയ സെൽറ്റോസ് ഇപ്പോൾ യഥാക്രമം 1.5 ലീറ്ററുള്ള രണ്ട് പെട്രോൾ എൻജിനുകളും1.5 ലീറ്ററുള്ള ഒരു ഡീസൽ എൻജിനുമാണ് വാഗ്ദാനം ചെയ്യുന്നത്. 1.5 ലീറ്റർ പെട്രോൾ എൻജിന് 115 ബിഎച്ച്പി കരുത്തും 144 എൻഎം ടോർക്കുമുണ്ട്. ആറു സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്സുകളുണ്ട്. 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിന്റെ കരുത്ത് 160 ബിഎച്ച്പിയും ടോർക്ക് 253 എൻഎമ്മുമാണ്. ആറു സ്പീഡ് ഐഎംടി, ഡിസിറ്റി ഗിയർബോക്സുകളുണ്ട്. 1.5 ലീറ്റർ ഡീസൽ പതിപ്പിന് 116 ബിഎച്ച്പി കരുത്തും 250 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഐഎംടി, ആറു സ്പീഡ് ‍ഡീസൽ ഓട്ടമാറ്റിക് ഓപ്ഷനുകൾ.

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായ് ക്രെറ്റയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കുമൊപ്പമായിരിക്കും സെൽറ്റോസ് മത്സരിക്കുക. കെ കോഡ് എന്ന പ്രീമിയം ഡെലിവറി സംവിധാനവും കിയ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവരെ, കിയ ഇന്ത്യ സെൽറ്റോസിന്റെ 500,000 യൂണിറ്റുകൾ വിപണിയിൽ വിറ്റഴിഞ്ഞിട്ടുണ്ട്.

English Summary: Kia Seltos Facelift Launched In India

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT