വില 9.99 ലക്ഷം മുതൽ, സിട്രോൺ സി3 എയർക്രോസ് വിപണിയിൽ
ചെറു എസ്‍യുവി, സി 3 എയർക്രോസ് വിപണിയിലെത്തിച്ച് സിട്രോൺ. 9.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. യു, പ്ലസ്, മാക്സ് വകഭേദങ്ങളിൽ അഞ്ച്, ഏഴു സീറ്റ് വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 9.99 ലക്ഷം രൂപ മുതൽ 12.10 ലക്ഷം രൂപ വരെയാണ്. 9.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ‘യു’

ചെറു എസ്‍യുവി, സി 3 എയർക്രോസ് വിപണിയിലെത്തിച്ച് സിട്രോൺ. 9.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. യു, പ്ലസ്, മാക്സ് വകഭേദങ്ങളിൽ അഞ്ച്, ഏഴു സീറ്റ് വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 9.99 ലക്ഷം രൂപ മുതൽ 12.10 ലക്ഷം രൂപ വരെയാണ്. 9.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ‘യു’ വിന് അഞ്ച് സീറ്റ് വകഭേദം മാത്രമേയുള്ളൂ. പ്ലസിന്റെ അഞ്ച് സീറ്റിന് 11.30 ലക്ഷം രൂപയും ഏഴു സീറ്റിന് 11.45 ലക്ഷം രൂപയുമാണ് വില. ഉയർന്ന വകഭേദം മാക്സിന്റെ അഞ്ചു സീറ്റിന് 11.95 ലക്ഷം രൂപയും ഏഴു സീറ്റിന് 12.10 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. വില പ്രഖ്യാപിക്കുന്നതിനൊപ്പം വാഹനത്തിന്റെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. 25000 രൂപ നൽകിയാൽ സിട്രോൾ സി 3 എയർക്രോസ് ബുക്ക് ചെയ്യാം.
സിട്രോണിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലാണ് സി 3 എയർക്രോസ്. 90 ശതമാനം ലോക്കലൈസേഷനോടെയാണ് പുതിയ വാഹനം നിർമിക്കുന്നതെന്നാണ് സിട്രോൺ പറയുന്നത്. 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനോടെ മാത്രമാണ് പുതിയ എസ്‍യുവി എത്തുക.
രൂപത്തിൽ ചെറു എസ്‍യുവി സി3യോട് ചെറിയ സാമ്യം തോന്നും സി3 എയർക്രോസിന്. 4.3 മീറ്ററാണ് നീളം. ലോഗോ ഇന്റഗ്രേറ്റ് ചെയ്ത ഗ്രില്ലിൽ പിയാനോ ബ്ലാക് ഫിനിഷ്, വൈ ആകൃതിയിലുള്ള എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാംപ്, വലിയ ഹെഡ്‌ലാംപ് എന്നിവ മുൻഭാഗത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. മസ്കുലറായ വലിയ വീൽ ആർച്ചുകളാണ്. 2671 എംഎം വീൽബെയ്സും 200 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. എക്സ് ആകൃതിയുള്ള സ്പോക്കുകളുള്ള അലോയ് വീലുകളാണ്. വലിയ ടെയിൽഗേറ്റും ടെയിൽലാപുമുണ്ട്.
ഏഴു സീറ്റിന് പുറമേ അഞ്ച് സീറ്റ് മോഡലിലും പുതിയ വാഹനം ലഭിക്കും. അഞ്ച് സീറ്റ് മോഡലിന് 444 ലീറ്റർ ബൂട്ട് സ്പെയ്സും ഏഴു സീറ്റ് മോഡലിന്റെ മൂന്നാം നിര മടക്കി വച്ചാൽ 511 ലീറ്റർ ബൂട്ട് സ്പെയ്സും ലഭിക്കുമെന്ന് സിട്രോണ്‍ പറയുന്നു. സി3 യ്ക്ക് സമാനമായ 10.2 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് എയർ ക്രോസിനും. രണ്ടാം നിര മൂന്നാം നിര യാത്രക്കാർക്കും എയർവെറ്റുകളുണ്ട്.
110 ബിഎച്ച്പി കരുത്തും 190 എൻഎം ടോർക്കും നൽകുന്ന 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് എയർക്രോസിൽ. തുടക്കത്തിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് മോഡലായണ് എത്തുക. ഓട്ടമാറ്റിക്ക് മോഡൽ പിന്നീട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യൻ വിപണിയിലെ ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്സ്‌വാഗൻ ടൈഗൂൺ, സ്കോഡ കുഷാക് തുടങ്ങിയ മോഡലുകളുമായിട്ടാണ് സി 3 എയർക്രോസിന്റെ മത്സരം.
English Summary: Citroen C3 Aircross Launched In India