ഐ20ക്കു ശേഷം മുഖം മിനുക്കിയ ഐ20എന്‍ ലൈനും അവതരിപ്പിച്ച് ഹ്യുണ്ടേയ്. എന്‍6, എന്‍8 എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് എന്‍ ലൈന്‍ എത്തുന്നത്. 9.99 ലക്ഷം രൂപ മുതല്‍ 12.31 ലക്ഷം വരെ വില. ഉയര്‍ന്ന വേരിയന്റില്‍ 7 സ്പീഡ് ഡിസിടി ഗിയര്‍ ബോക്‌സാണുള്ളത്. രൂപത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഐ20 Nന് ഇല്ല. 6 സ്പീഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐ20ക്കു ശേഷം മുഖം മിനുക്കിയ ഐ20എന്‍ ലൈനും അവതരിപ്പിച്ച് ഹ്യുണ്ടേയ്. എന്‍6, എന്‍8 എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് എന്‍ ലൈന്‍ എത്തുന്നത്. 9.99 ലക്ഷം രൂപ മുതല്‍ 12.31 ലക്ഷം വരെ വില. ഉയര്‍ന്ന വേരിയന്റില്‍ 7 സ്പീഡ് ഡിസിടി ഗിയര്‍ ബോക്‌സാണുള്ളത്. 

രൂപത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഐ20 Nന് ഇല്ല. 6 സ്പീഡ് ഐഎംടി ഗിയര്‍ബോക്‌സ് 6 സ്പീഡ് മാനുവല്‍ ആക്കി മാറ്റിയതാണ് പ്രധാനം. 120hp കരുത്തും പരമാവധി 172 Nm ടോര്‍ക്കും പുറത്തെടുക്കുന്ന 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് പുതിയ വാഹനത്തിലുമുള്ളത്. ഐ20യിലെ എന്‍ജിനില്‍ മാറ്റം വരുത്തിയതോടെ ഐ20Nല്‍ മാത്രമാണ് നിലവില്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ളതെന്ന സവിശേഷതയുമുണ്ട്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനു പുറമേ 7സ്പീഡ് DCTയും i20 Nലൈനിലുണ്ട്. പിന്നിലെ ചക്രങ്ങള്‍ക്ക് ഡിസ്‌ക് ബ്രേക്കാണ്.

ADVERTISEMENT

മുന്നിലെ ബംപറിലും ഗ്രില്ലെയിലും എന്‍ ലൈന്‍ ലോഗോയിലുമൊന്നും കാര്യമായ വ്യത്യാസങ്ങളില്ല. പിന്നിലേക്കു വന്നാല്‍ ബംപറില്‍ ചെറിയ മാറ്റങ്ങളുണ്ട്. ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപുകളാണ് പുതുമകളിലൊന്ന്. പുതിയതായി രൂപകല്‍പന ചെയ്ത 16 ഇഞ്ച് അലോയ് വീലുകളും പുതിയ എന്‍ ലൈനിലുണ്ട്. ആറ് വ്യത്യസ്ത നിറങ്ങളിലെത്തുന്ന എല്‍ ലൈനില്‍ കൂടുതല്‍ ചിലവിട്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ട്. 

ഇന്റീരിയറില്‍ കറുപ്പു നിറത്തിനാണ് മേല്‍ക്കൈ. സീറ്റുകളിലും സ്റ്റിയറിങ് വീലിലും എന്‍ ലൈന്‍ ബാഡ്ജിങുണ്ട്. റെഡ് ആംബിയന്റ് ലൈറ്റിങും പെഡലിലെ മെറ്റല്‍ ഫിനിഷും നല്‍കിയിരിക്കുന്നു. ഐ20യുടെ ഉയര്‍ന്ന വകഭേദത്തിന് തുല്യമാണ് N ലൈനിലെ സവിശേഷതകള്‍. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും പ്രവര്‍ത്തിക്കുന്ന 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ക്രൂസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സിംഗിള്‍ പാന്‍ സണ്‍റൂഫ്, 7 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം എന്നിങ്ങനെ നീളുന്നു ഫീച്ചറുകള്‍.

ADVERTISEMENT

ആറ് എയര്‍ബാഗും ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എല്ലാ യാത്രികര്‍ക്കും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറുകള്‍ ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, റിവേഴ്‌സ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലാംപ്‌സ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളുമുണ്ട്. പോളോ ജിടി ടിഎസ്‌ഐ പിന്‍വലിച്ചതോടെ ഫലത്തില്‍ i20 N ലൈനിന് വിപണിയില്‍ നേരിട്ടുള്ള വെല്ലുവിളികളില്ല. ഏറ്റവും അടുത്തുള്ള എതിരാളി ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ള ആള്‍ട്രൂസ് ഐ ടര്‍ബോയാണ്. 

വില

ADVERTISEMENT

1.0 ടര്‍ബോ എംടി എന്‍6- 9.99 ലക്ഷം രൂപ, 1.0 ടര്‍ബോ ഡിസിടി എന്‍6- 11.10 ലക്ഷം രൂപ, 1.0 ടര്‍ബോ എംടി എന്‍8- 11.22 ലക്ഷം രൂപ, 1.0 ടര്‍ബോ ഡിസിടി എന്‍8- 12.32 ലക്ഷം രൂപ.

English Summary: Hyundai i20 N Line facelift Launched in India at Rs. 9.99 Lakh