Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔഡി ക്യു3 ഡൈനമിക് എഡിഷൻ വിപണിയിൽ; വില 39.78 ലക്ഷം

audi-dynamic

ഔഡി ഉത്സവകാലം പ്രമാണിച്ച് ക്യു3 എസ്‌യുവിയുടെ ‘ഡൈനമിക് എഡിഷൻ’ എന്ന പ്രത്യേക പതിപ്പ് വിപണിയിലിറക്കി. എൻജിനിൽ മാറ്റം വരുത്താതെയാണ് ഡൈനമിക് പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. മുൻ ഡോറിൽ ഔഡി ലോഗോ പ്രൊജക്‌ഷൻ കാർപറ്റ് ലാംപ്, ലോവർ ബംപർ ലിപ് സ്‌പോയ്‌ലർ, ക്ലിയർ ലെൻസ് ടെയ്ൽ ലാംപ്, സ്‌പോർട്ടി എയർ ഇൻലെറ്റ് കവർ തുടങ്ങിയവ പ്രത്യേകതകളാണ്. ഡൽഹി ഷോറൂം വില 39.78 ലക്ഷം രൂപ. ഇന്ത്യയിലാകെ 101 കാറുകൾ മാത്രമാണു ലഭ്യമാവുക.

ഔഡിയുടെ ചെറു എസ് യു വി ‘ക്യു ത്രീ’ 2012ലാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്; തുടർന്ന് കഴിഞ്ഞ വർഷം എസ് യു വി നവീകരിക്കുകയും ചെയ്തു. രണ്ടു ലീറ്റർ ടി ഡി ഐ എൻജിനോടെ മാത്രമാണ് ‘ക്യു ത്രീ’ വിൽപ്പനയ്ക്കുള്ളത്. രണ്ട് വ്യത്യസ്ത ട്യൂണിങ്ങോടെ ഈ എൻജിൻ ലഭ്യമാണ്: 140 പി എസ് 30 ടി ഡി ഐ എസ് എഡീഷനും 176 പി എസ് 35 ടി ഡി ഐ ക്വാട്രോ(ഓൾ വീൽ ഡ്രൈവ്). ഏഴു സ്പീഡ് എസ് ട്രോണിക് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ഗീയർബോക്സ്. ഇന്ത്യൻ വിപണിയിൽ മെഴ്സീഡിസ് ബെൻസ് ‘ജി എൽ എ ക്ലാസ്’, ബി എം ഡബ്ല്യു ‘എക്സ് വൺ’ എന്നിവയാണു ‘ക്യു ത്രീ’യുടെ എതിരാളികൾ.

Your Rating: