Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഫേ റേസറിനൊരു എതിരാളി: ത്രക്സ്റ്റൺ ആർ

Triumph-Thruxton

റോയൽ എൻഫീൽഡ് കഫേ റേസറിന് ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ട് ട്രയംഫ് തങ്ങളുടെ കരുത്തുറ്റ മോഡലായ ത്രക്സ്റ്റൺ ആർ അവതരിപ്പിച്ചു. രൂപത്തിലെ സാദൃശ്യവും കൂടിയ കരുത്തും കൊണ്ട് കഫേ റേസറിനെ കവച്ചു വയ്ക്കുന്ന ഇൗ ബൈക്കിന്റെ വില വില 10,90,000 രൂപ ആണ്.

1200 സിസി കരുത്തുള്ള ത്രക്സ്റ്റണിന് 60–കളിൽ ഇറങ്ങിയിരുന്ന പഴയ മോഡലിനു സമാനമായ രൂപകൽപനയാണ്. ബോൺവീൽ കുടുംബത്തിലെ ഇളമുറക്കാരനായ ഇൗ കരുത്തന്റെ 8 വാൽവ് പാരലൽ ട്വിൻ ബോൺവീൽ എഞ്ചിൻ 4950 ആർപിഎമ്മിൽ 112 എൻഎം ടോർക്ക് ഉൽപാദിപ്പിക്കും. അതായത് മുൻതലമുറയെക്കാൾ 63 ശതമാനം അധികം.

സ്ലിപ് അസിസ്റ്റ് ക്ലച്ച്, ട്രാക്ഷൻ കൺട്രോൾ, റൈഡ് ബൈ വയർ, സ്വിച്ച് ഗിയർ‌ തുടങ്ങി ആധുനിക സാങ്കേതിക വിദ്യകൾ ഒരുപാടുണ്ട് ത്രക്സ്റ്റണിൽ. ട്വിൻ ഫ്ലോട്ടിങ് ബ്രെംബോ ഡിസ്ക് ബ്രേക്കുകൾ, ബ്രെംബോ സിലിണ്ടർ, മോണോപോളിക് കാലിപ്പേർസ് എന്നിവ വാഹനത്തിന്റെ നിയന്ത്രണം അനായാസമാക്കും. റിവേഴ്സ് മെഗാഫോണുകൾ ഘടിപ്പിച്ച ട്വിൻ എക്സ്ഹോസ്റ്റ് ബൈക്കിന് ഗംഭീര ശബ്ദം പ്രദാനം ചെയ്യുന്നു.

17 ഇഞ്ച് വലുപ്പമുള്ള മുൻവീലും, അഡ്ജസ്റ്റബിൾ സസ്പെൻഷനും സീറ്റിങ് പൊസിഷനും റൈഡിങ് കംഫർട്ട് വർധിപ്പിക്കുന്നു. റോഡ്, റെയിൻ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ്ങ് മോഡുകളുണ്ട് ബൈക്കിന്. 160–ഒാളം വരുന്ന ആക്സസറികൾ ഉപയോഗിച്ച് വാഹനത്തെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്തെടുക്കാനുള്ള സൗകര്യവും ട്രയംഫ് ഒരുക്കുന്നുണ്ട്.  

Your Rating: