ഹാരിയറാണ് താരം! എസ്‍യുവി സെഗ്മെന്റ് ഇനി ടാറ്റ ഭരിക്കുമോ ?
എസ്‍യുവി ഹാരിയറിനെ ടാറ്റ വിപണിയിൽ എത്തിക്കുന്നത് 2019 ലാണ്. ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ വികസിപ്പിച്ച ഒമേഗആർക് പ്ലാറ്റ്ഫോമിൽ നിർമിച്ച ഹാരിയർ എസ്‍യുവി പ്രേമികളുടെ ഇടയിൽ ഹിറ്റായി മാറി. 2023ൽ മാറ്റങ്ങളുമായി ഹാരിയർ വീണ്ടുമെത്തുന്നു. ആദ്യ മോഡലിൽ നിന്ന് ഏറെ മാറ്റങ്ങളുണ്ട്.
എസ്‍യുവി ഹാരിയറിനെ ടാറ്റ വിപണിയിൽ എത്തിക്കുന്നത് 2019 ലാണ്. ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ വികസിപ്പിച്ച ഒമേഗആർക് പ്ലാറ്റ്ഫോമിൽ നിർമിച്ച ഹാരിയർ എസ്‍യുവി പ്രേമികളുടെ ഇടയിൽ ഹിറ്റായി മാറി. 2023ൽ മാറ്റങ്ങളുമായി ഹാരിയർ വീണ്ടുമെത്തുന്നു. ആദ്യ മോഡലിൽ നിന്ന് ഏറെ മാറ്റങ്ങളുണ്ട്.
എസ്‍യുവി ഹാരിയറിനെ ടാറ്റ വിപണിയിൽ എത്തിക്കുന്നത് 2019 ലാണ്. ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ വികസിപ്പിച്ച ഒമേഗആർക് പ്ലാറ്റ്ഫോമിൽ നിർമിച്ച ഹാരിയർ എസ്‍യുവി പ്രേമികളുടെ ഇടയിൽ ഹിറ്റായി മാറി. 2023ൽ മാറ്റങ്ങളുമായി ഹാരിയർ വീണ്ടുമെത്തുന്നു. ആദ്യ മോഡലിൽ നിന്ന് ഏറെ മാറ്റങ്ങളുണ്ട്.
എസ്‍യുവി ഹാരിയറിനെ ടാറ്റ വിപണിയിൽ എത്തിക്കുന്നത് 2019 ലാണ്. ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ വികസിപ്പിച്ച ഒമേഗആർക് പ്ലാറ്റ്ഫോമിൽ നിർമിച്ച ഹാരിയർ എസ്‍യുവി പ്രേമികളുടെ ഇടയിൽ ഹിറ്റായി മാറി. 2023ൽ മാറ്റങ്ങളുമായി ഹാരിയർ വീണ്ടുമെത്തുന്നു. ആദ്യ മോഡലിൽ നിന്ന് ഏറെ മാറ്റങ്ങളുണ്ട്. നെക്സോണിപ്പോലെ ഫിയർലെസ്, പ്യുവർ, അഡ്വഞ്ചർ തുടങ്ങി വിവിധ പെർസോണകളിൽ പുതിയ ഹാരിയർ ലഭിക്കും. ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കാം.
∙ കാലികമായ മാറ്റങ്ങള്‍: വിപ്ലവകരമായ മാറ്റങ്ങളല്ല കാലികമായ മാറ്റങ്ങളാണ് ടാറ്റ ഹാരിയറിന് വരുത്തിയിരിക്കുന്നത്. നിലവിൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും സ്റ്റൈലിഷായ എസ്‍യുവിയാണ് ഹാരിയർ എന്ന് പറയാം. നെക്സോണിനെപ്പോലെ തന്നെ ഫ്യൂച്ചറിസ്റ്റിക് ലുക്കാണ് പുതിയ എസ്‌യുവിക്ക് നൽകിയിരിക്കുന്നത്.
∙ വെൽക്കം ഗുഡ്ബൈ: ഏറെയും മാറ്റങ്ങൾ വന്നിരിക്കുന്നത് മുൻഭാഗത്തിനാണ്. മുൻഭാഗം കൂടുതൽ ഷാർപ്പറും മോഡേണുമാണ്. ഗ്രില്ലിന്റെ മുകളിൽ ബോണറ്റിനോട് ചേർന്നാണ് ഫുൾ ലെങ്ത് എൽഇഡി ലൈറ്റ്ബാർ. പിന്നിലും മുന്നിലുമുള്ള ഈ എൽഇഡി ബാറിലാണ് വെൽക്കം ഗുഡ് ബൈ അനിമേഷനുകൾ. ഹാരിയറിന്റെ ലുക്ക് സ്റ്റൈലനാക്കുന്നതിൽ ഈ എൽഇഡി ബാറുകൾക്ക് വലിയ പങ്കുണ്ട്. രാത്രി കാലങ്ങളിൽ വാഹനത്തിന്റെ പകിട്ട് വർധിപ്പിക്കും.
∙ ഫ്യൂച്ചറിസ്റ്റിക്: ഇലക്ട്രിക് കാറുകളെപ്പോലെ തോന്നിപ്പിക്കുന്ന ഡിസൈനാണ് മുൻഗ്രില്ലിന്. ഗ്രില്ലിന്റെ രണ്ട് ഘടകങ്ങളായി മാറ്റുന്ന ഡിസൈൻ എലമെന്റുകൾ നൽകിയിട്ടുണ്ട്. ആദ്യ ഹാരിയറിന് സമാനമായ രീതിയിൽ ബംബറിന് മധ്യത്തിലാണ് ഹെഡ്‌ലാംപ് കൺസോൺ. ഇരുവശങ്ങളിലേയും ഹെഡ്‌ലാംപ് കൺസോളിനെ കണക്റ്റ് ചെയ്തുകൊണ്ടാണ് പിയാനോ ബ്ലാക് ഫിനിഷിലുള്ള ബ്ലാക് സ്ട്രിപ്പ്. ബംബറിന്റെ താഴ്ഭാഗത്തിന് കറുത്ത നിറമാണ് നൽകിയിരിക്കുന്നത്.
∙സ്റ്റൈലൻ അലോയ്: വശങ്ങളിലും മാറ്റങ്ങളുണ്ട്. ഷോൾഡർ ലൈനും ക്യാരക്റ്റർ ലൈനുമെല്ലാം ആദ്യ ഹാരിയറിനെ അനുസ്മരിപ്പിക്കും. പുതിയ ഡിസൈനുള്ള അഞ്ച് സ്പോക്ക് അലോയ് വീലുകളാണ്. മസ്കുലർ ലുക്ക് നൽകുന്ന വീൽ ആർച്ചുകളുണ്ട്. പിൻഭാഗത്തും മാറ്റങ്ങളുണ്ട്. മാറ്റങ്ങൾ വരുത്തിയ ഫുൾ ലെങ്ത് എൽഇഡി ടെയില്‍ ലാംപുകളാണ്. ഗ്ലോസ് ബ്ലാക് ഫിനിഷുള്ള സ്കിഡ് പ്ലേറ്റുമുണ്ട്. റിയർഫോഗ് ലാംപ് കൺസോളിന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നു. ആദ്യ കാഴ്ച്ചയിൽ ഹാരിയർ മനം കവരുമെങ്കിൽ കൂടുതൽ അടുക്കുന്നതോടെ ഹാരിയറിനോടുള്ള ഇഷ്ടം വർധിക്കും.
∙ ഇന്റീരിയറിലല്ലേ മാറ്റങ്ങള്‍: ആദ്യം മനം കവരുക ഇന്റീരിയറിന്റെ കളർ കോംബിനേഷനാണ്. ബോഡി കളേർഡ് കോംബിനേഷൻ ഇന്റീരിയർ ആകർഷകമാക്കുന്നു. (പെർസോണകൾക്ക് അനുസരിച്ച് അവ മാറും).നെക്സോണിനെപ്പോലെ തന്നെ ഇലുമിനേറ്റഡ് ലോഗോയുള്ള സ്റ്റിയറിങ് വീലാണ്. രണ്ട് സ്പോക്കിന് പകരം നാലു സ്പോക്കുകള്‍ നൽകിയിരിക്കുന്നു. അൽപം ചെറിയ എസി വെന്റുകൾ നൽകി ഡാഷ്ബോർഡിന് പുതുമ നൽകി.
∙ജെൻ ‘ആൽഫ’ ഇന്റീരിയർ: വാഹനങ്ങൾ ഹൈടെക് ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സൂപ്പർ ടെക്കി ആക്കുകയാണ് ടാറ്റ. അനാവശ്യമുള്ള ഫീച്ചറുകളല്ല ആവശ്യമുള്ള ഫീച്ചറുകളാണ് ഹാരിയറിൽ ഏറെയും. എടുത്തു പറയണ്ട കാര്യം 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ തെളിയുന്ന നാവിഗേഷനാണ്. ഡ്രൈവർക്ക് ഏറെ ഉപകാരപ്പെടുന്ന ഫീച്ചർ. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ കസ്റ്റമൈസും ചെയ്യാൻ സാധിക്കുമെന്നത് പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കും. ഫ്രീ സ്റ്റാൻഡിങ് ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം. ട്രിമ്മിന് അനുസരിച്ച് 10.25 ഇഞ്ച്, 12.3 ഇഞ്ച് സ്ക്രീനുകൾ ലഭിക്കും. 10 സ്പീക്കർ ജെബിഎൽ സറൗണ്ട് സൗണ്ട് സിസ്റ്റവും വിവിധ മ്യൂസിക് മോഡുകളും സെഗ്‌മെന്റിലെ തന്നെ ഏറ്റവും മികച്ച സൗണ്ട് സിസ്റ്റം ഹാരിയറിലേതാക്കി മാറ്റും. കൂടാതെ മെമ്മറി ഫങ്ഷനുള്ള വെന്റിലേറ്റഡ് പവേർഡ് മുൻസീറ്റ്, ഡ്യുവൽ സോൺ എസി, ജസ്റ്റർ കൺട്രോൾഡ് പവേർഡ് ടെയിൽ ഗേറ്റ്, ബൈ എൽഇഡി പ്രൊജക്റ്റർ ഹെഡ്‌ലാംപ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, പനോരമിക് സൺറൂഫ് എന്നിവയുണ്ട്.
∙പറഞ്ഞാൽ കേൾക്കും ഹാരിയർ: നിലവിൽ ആറു ഭാഷകൾ സംസാരിക്കും ഹാരിയർ. സൺറൂഫ് തുറക്കാനും എസി ഓൺ ചെയ്യാനും പാട്ടു മാറ്റാനുമെല്ലാം നിർദേശം നൽകിയാൽ മതി. ഹെ ടാറ്റാ, അലക്സ, ഹേ ഗൂഗിൾ പറഞ്ഞു തുടങ്ങി നിർദേശങ്ങൾ നൽകാം. കൂടാതെ ഫോണിലൂടെ റിമോട്ടായി കാർ ഓൺ ആക്കാം എസി പ്രവർത്തിപ്പിക്കാം. ടച്ച് നിയന്ത്രണങ്ങളാണെല്ലാം. എസിയുടെ ഫാനും ടെംപറേച്ചറും മാത്രമേയുള്ളൂ ടച്ച് അല്ലാത്ത സ്വിച്ച്.
∙തണുപ്പിക്കുന്ന സീറ്റുകൾ: യാത്രാസുഖം നൽകുന്ന സീറ്റുകളാണ്. മുൻ സീറ്റുകൾക്ക് വെന്റിലേറ്റഡ് സൗകര്യമുണ്ട്. നാല് ജനാലകൾക്കും സൺഷെയ്ഡ് സൗകര്യമുണ്ട്. പിന്നിലെ മൂന്നു യാത്രക്കാർക്കും ത്രീ പോയിന്റ് സീറ്റ്ബെൽറ്റ് വന്നിട്ടുണ്ടെങ്കിലും നടുക്കത്തെ യാത്രക്കാരന് ഹെഡ്റെസ്റ്റില്ല. മുൻഹാരിയറിനെപ്പോലെ തന്നെ ഏറെ സ്ഥല സൗകര്യമുണ്ട്. ആറു തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും നാലുതരത്തിൽ മാറ്റാവുന്ന കോ ഡ്രൈവർ സീറ്റുമാണ്. വയർലെസ് ചാർജറും ടൈപ് സി 45 വാട്ട് ചാർജറും അടക്കം 5 ചർജിങ് പോർട്ടുകളുണ്ട് വാഹനത്തിൽ.
∙ഓടിക്കുമ്പോൾ മാറ്റങ്ങളുണ്ടോ? അകത്തും പുറത്തും മാത്രമല്ല മാറ്റങ്ങൾ, ഡ്രൈവിലുമുണ്ട്. ബിഎസ് 6.2 എൻജിന് മാറ്റങ്ങളുണ്ട്. ഹൈഡ്രോളിക് പവർ സ്റ്റിയറിങ്ങിന് പകരും ഇലക്ട്രിക് പവർ സ്റ്റിയറിങ് വന്നിരിക്കുന്നു. സ്റ്റിയറിങ് കൂടുതൽ ലൈറ്റാക്കി ഇത്. സസ്പെൻഷനിനും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ഹാരിയറിലെ ഡ്രൈവും യാത്രയും കൂടുതൽ സുഖകരമാണ്. 170 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും നൽകുന്ന 2 ലീറ്റർ ഡീസൽ എൻജിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളില്ല. കരുത്തുറ്റ മിഡ് റേഞ്ച് ലോങ് ഡ്രൈവ് ആസ്വാദ്യകരമാക്കുന്നു. ഇക്കോ, സിറ്റി, സ്പോർട്സ് ഡ്രൈവ് മോഡുകളും നോർമൽ, വെറ്റ്, റഫ് ടെറൈൻ മോഡുകളുമുണ്ട്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക് കണ്‍വേർട്ടർ ഓട്ടമാറ്റിക് ഗിയർബോക്സുകൾ.
∙എഡിഎഎസ് ഹാരിയർ: പുതിയ ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഹാരിയറിന് ഫുൾമാർക്ക് ലഭിക്കുമെന്നാണ് ടാറ്റയുടെ വിശ്വാസം. ഏഴ് എയർബാഗുകൾ, ഇഎസ്‌സി, ട്രാക്‌ഷൻ കൺട്രോൾ, ടയർപ്രെഷർ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുണ്ട്. ബ്ലൈന്റ് സ്പോട്ട് വാർണിങ് സിസ്റ്റം , ലൈൻ ഡിപ്പാർച്ചർ വാണിങ് സിസ്റ്റം, ലൈൻകൂപ്പ് അസിസ്റ്റ്, എമർജെൻസി ബ്രേക് സിസ്റ്റം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ തുടങ്ങിയ എഡിഎഎസ് ഫീച്ചറുകൾ സുരക്ഷ വർധിപ്പിക്കുന്നുണ്ട് വർധിപ്പിക്കും.