സാധാരണക്കാരെ ഇതിലെ ഇതിലെ: പെട്രോൾ കാർ വിലയിൽ ഇതാ ഒരു ഇ.വി
വില കൂടുതലാണ് എന്ന ഒറ്റക്കാരണത്താൽ ഇലക്ട്രിക് കാർ സ്വന്തമാക്കാൻ കഴിയാത്തവർക്കു വേണ്ടി എം.ജി മോട്ടോഴ്സ് പുറത്തിറക്കുന്ന വാഹനമാണ് വിൻഡ്സർ. ഒരു സാധാരണ പെട്രോൾ കാറിന്റെ വില കൊടുത്ത് വാങ്ങാവുന്ന ഇലക്ട്രിക് കാർ. ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് സി.യു.വി എന്ന വിശേഷണത്തോടെ എം.ജി പുറത്തിറക്കുന്ന വിൻഡ്സറിന്റെ
വില കൂടുതലാണ് എന്ന ഒറ്റക്കാരണത്താൽ ഇലക്ട്രിക് കാർ സ്വന്തമാക്കാൻ കഴിയാത്തവർക്കു വേണ്ടി എം.ജി മോട്ടോഴ്സ് പുറത്തിറക്കുന്ന വാഹനമാണ് വിൻഡ്സർ. ഒരു സാധാരണ പെട്രോൾ കാറിന്റെ വില കൊടുത്ത് വാങ്ങാവുന്ന ഇലക്ട്രിക് കാർ. ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് സി.യു.വി എന്ന വിശേഷണത്തോടെ എം.ജി പുറത്തിറക്കുന്ന വിൻഡ്സറിന്റെ
വില കൂടുതലാണ് എന്ന ഒറ്റക്കാരണത്താൽ ഇലക്ട്രിക് കാർ സ്വന്തമാക്കാൻ കഴിയാത്തവർക്കു വേണ്ടി എം.ജി മോട്ടോഴ്സ് പുറത്തിറക്കുന്ന വാഹനമാണ് വിൻഡ്സർ. ഒരു സാധാരണ പെട്രോൾ കാറിന്റെ വില കൊടുത്ത് വാങ്ങാവുന്ന ഇലക്ട്രിക് കാർ. ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് സി.യു.വി എന്ന വിശേഷണത്തോടെ എം.ജി പുറത്തിറക്കുന്ന വിൻഡ്സറിന്റെ
വില കൂടുതലാണ് എന്ന ഒറ്റക്കാരണത്താൽ ഇലക്ട്രിക് കാർ സ്വന്തമാക്കാൻ കഴിയാത്തവർക്കു വേണ്ടി എം.ജി മോട്ടോഴ്സ് പുറത്തിറക്കുന്ന വാഹനമാണ് വിൻഡ്സർ. ഒരു സാധാരണ പെട്രോൾ കാറിന്റെ വില കൊടുത്ത് വാങ്ങാവുന്ന ഇലക്ട്രിക് കാർ. ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് സി.യു.വി എന്ന വിശേഷണത്തോടെ എം.ജി പുറത്തിറക്കുന്ന വിൻഡ്സറിന്റെ ഫീച്ചറുകൾ അസാധാരണമാണ് താനും.
റെട്രോ വിന്റേജ് ഡിസൈൻ
പഴയ ‘ആമക്കാർ’ രൂപത്തെ അനുസ്മരിപ്പിക്കുന്ന എയ്റോ ഗ്ലൈഡ് ഡിസൈനാണ് കാറിന്റേത്. മുന്നിലെയും പിന്നിലെയും എൽഇഡി സ്ട്രിപ് ലാംപുകളും ഇല്ലുമിനേറ്റഡ് എം.ജി. ലോഗോയുമാണ് പ്രധാന ആകർഷണങ്ങൾ. 18 ഇഞ്ച് സിൽവർ അലോയ് വീലുകൾ കാഴ്ചയിൽ ആകർഷകമാണ്. അടുത്ത കാലത്ത് ട്രെൻഡിങ്ങായി മാറിയ സ്മാർട് ഫ്ലഷ് ഡോർ ഹാൻഡിലുകളാണ് ഇൗ കാറിനുള്ളത്. സൺറൂഫ് എന്ന് വിളിക്കാമോയെന്നു അറിയില്ലെങ്കിലും വാഹനത്തിന്റെ മുകൾ വശം നിറഞ്ഞു നിൽക്കുന്ന ഇൻഫിനിറ്റി ഫിക്സഡ് ഗ്ലാസ് റൂഫ് പുറം കാഴ്ചയിലും അകക്കാഴ്ചയിലും മനോഹരമാണ്. 4.3 മീറ്റർ നീളമുള്ള വാഹനത്തിന്റെ വീൽബേസ് 2700 എംഎം ആണ്.
ഇടിവെട്ടാണ് ഇന്റീരിയർ
പുറംകാഴ്ചയെക്കാളും ആരെയും ആകർഷിക്കുന്നത് ഇൗ വാഹനത്തിന്റെ ഇന്റീരിയറാണ്. ശരിക്കും ഒരു പ്രീമിയം കാറിനുള്ളിലെ അതേ ഫീലാണ് അകത്തളത്തിന്. അധികം സ്വിച്ചുകളോ നോബുകളോ ഇല്ലാതെ മിനിമലിസ്റ്റിക് റെട്രോ ഡിസൈനിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. 15.6 ഇഞ്ച് വലുപ്പമുള്ള (ഒരു സാധാരണ ലാപ്ടോപ്പിന്റെ അത്ര തന്നെ) ഇൻഫോട്ടെയിൻമെന്റ് സ്ക്രീനാണ് പ്രധാന ആകർഷണം. എ.സി, സൺറൂഫ്, ഡ്രൈവ് മോഡുകൾ തുടങ്ങി എല്ലാം ഒരു സ്മാർട്ട് ഫോൺ കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ ഇൗ സ്ക്രീനിൽ നിയന്ത്രിക്കാം. താഴ്ന്നിരിക്കുന്ന വലുപ്പമേറിയ ഡാഷ് ബോർഡ്. പണ്ടത്തെ വാഹനങ്ങളിലെ ഹാൻഡ് ഗിയർ പോലെ ഡ്രൈവ് മോഡുകളെല്ലാം സ്റ്റിയറിങിൽ വൈപ്പർ കൺട്രോളിനു എതിർവശത്ത് ക്രമീകരിച്ചിരിക്കുന്നു.
കറുപ്പിനൊപ്പം ഡൾ മെറ്റാലിക് കളറാണ് ഉൾവശത്ത് നൽകിയിരിക്കുന്നത്. ഡാഷ് ബോർഡിൽ തുടങ്ങി ഡോർ പാഡിൽ വരെ കപ്പ് ഹോൾഡറുകളും സ്റ്റോറേജ് സ്പേസുകളും നിരവധിയുണ്ട്. വയർലെസ് ചാർജിങ് ഒക്കെ സൗകര്യപ്രദമായ സ്ഥലത്ത് ഒരുക്കിയിരിക്കുന്നു. സ്പീക്കറുകളും ഡോർ ഹാൻഡിലുകളും പുറം കാഴ്ചയിലും ഒപ്പം ക്വാളിറ്റിയിലും മികച്ചു നിൽക്കുന്നു. 256 നിറങ്ങളിലുള്ള ആമ്പിയന്റ് ലൈറ്റിങുകളും അതിമനോഹരം. എയറോ ലോഞ്ച് സീറ്റുകൾ യാത്ര സുഖപ്രദമാക്കുന്നു ഒപ്പം കാഴ്ചയിലും ഒരു ക്ലാസ് കൊണ്ടു വരുന്നു. കാറിന്റെ പിന്നിലെ സ്പേസ് വളരെയധികമാണ്. 135 ഡിഗ്രി താഴുന്ന റിക്ലൈനർ ബാക്ക് സീറ്റുകൾ ഇതിന്റെ മാത്രം പ്രത്യേകതയാണ്. 604 ലീറ്റർ ബൂട്ട് സ്പേസ് മറ്റൊരു വാഹനത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ഒന്നാണ്. സുരക്ഷയ്ക്കായി 6 എയർബാഗുകളും വാഹനത്തിലുണ്ട്.
സാധാരണക്കാരെ ഇതിലെ ഇതിലെ
ഒരു പ്രീമിയം ഇ.വി കാറായിട്ടാണ് എംജി വിൻഡ്സറിനെ അവതരിപ്പിക്കുന്നതെങ്കിലും സാധാരണക്കാരെ കൊണ്ട് ഇതു വാങ്ങിപ്പിക്കുക എന്ന ലക്ഷ്യമാണ് കമ്പനിക്കുള്ളത്. അതിനായി അവർ നടപ്പാക്കുന്ന ഏറ്റവും വിപ്ലവകരമായ സ്കീമാണ് BAAS അഥവാ ബാറ്ററി ആസ് എ സർവീസ്. അതായത് സിംപിളായി പറഞ്ഞാൽ ഇൗ കാർ വാങ്ങുമ്പോൾ കമ്പനി ബാറ്ററി നമുക്ക് വാടകയ്ക്ക് നൽകും. ഒാടുന്ന ഒാരോ കിലോമീറ്ററിനും 3.5 രൂപ വീതം വാടകയായി കൊടുത്താൽ മതി. നാലു സേവനദാതാക്കളാണ് എം.ജിയുമായി ചേർന്ന് ആദ്യ ഘട്ടത്തിൽ ബാറ്ററി വാടകയ്ക്കു നൽകുന്നത്. ഇവരോരുത്തരും വിവിധ പ്ലാനുകളിലാണ് വാടക ഈടാക്കുന്നതും. വണ്ടി ഒരു കിലോമീറ്റർ പോലും ഒാടിയില്ലെങ്കിൽ വാടകയും കൊടുക്കേണ്ടാത്ത സ്കീമുകളും ലഭ്യമാണ്. ബാറ്ററി മുഴുവൻ പണം കൊടുത്ത് വാങ്ങണമെങ്കിൽ അതും പറ്റും. വിദേശത്തൊക്കെ നടപ്പായിട്ടുള്ള ബാറ്ററി സ്വാപ്പിങിന്റെ മറ്റൊരു രൂപമാണിത്.
ആദ്യ ഉടമകൾക്ക് ലൈഫ് ടൈം ബാറ്ററി വാറന്റിയാണ് കമ്പനി നൽകുന്നത്. ബാറ്ററിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതു മാറ്റി പുതിയത് നൽകും. ആദ്യത്തെ ഒരു വർഷം പബ്ലിക് ചാർജിങ് വിൻഡ്സർ ഉടമകൾക്ക് സൗജന്യമാണ്. ഇ–ഹബ് ബൈ എംജി എന്ന തങ്ങളുടെ ആപ്പിലൂടെ രാജ്യത്തെ 80 ശതമാനത്തോളും ചാർജിങ് സ്റ്റേഷനുകളിലും ആദ്യ വർഷം വിൻഡ്സർ ഉടമകൾക്ക് തങ്ങളുടെ വാഹനം സൗജന്യമായി ചാർജ് ചെയ്യാം.
3–60 എന്ന പേരിൽ ഒരു ബൈ ബാക്ക് സ്കീം കൂടി എം.ജി നടപ്പാക്കുന്നുണ്ട്. അതായത് 3 വർഷമോ 45000 കിലോമീറ്ററോ കഴിയുന്നതിനു മുൻപ് എം.ജിക്ക് വാഹനം തിരികെ കൊടുത്താൽ അതിന്റെ വിലയുടെ കുറഞ്ഞത് 60 ശതമാനം കമ്പനി തിരികെ നൽകും. അതായത് 10 ലക്ഷം വിലയുള്ള ഒരു വാഹനം ഏറ്റവും കുറഞ്ഞത് 6 ലക്ഷം രൂപ നൽകി കമ്പനി തന്നെ തിരിച്ചെടുത്തു കൊള്ളും. ഇവി മേഖലയിൽ ആകെ വിപ്ലവം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയധികം ജനപ്രിയ രീതികൾ കമ്പനി നടപ്പാക്കുന്നത്.
പെർഫോമൻസിൽ കോംപ്രമൈസില്ല
ഡൽഹി മുംബൈ ഹൈവേയിലും ഡൽഹിയിലെ നഗരത്തിരക്കിലും ഒാടിച്ചപ്പോൾ മികച്ച പെർഫോമൻസാണ് വണ്ടി നൽകിയത്. ഹൈവേയിൽ നോർമൽ, സ്പോർട്സ് മോഡുകളാണ് യോജിക്കുന്നത്. 120 കി.മീ സ്പീഡിൽ പോലും വണ്ടിക്ക് ഒരു കുലുക്കവുമില്ല. 200 എൻഎം ടോർക്കും 136 പിഎസ് കരുത്തുമാണ് വാഹനം പ്രദാനം ചെയ്യുന്നത്. ഹൈവേയിൽ നിന്ന് വാഹനം സിറ്റിയിലേക്കെത്തിയപ്പോൾ കൈകാര്യം ചെയ്യാൻ വളരെ എളുപ്പമുള്ള ഒരു ഹാച്ച് ബാക്ക് പോലെയായി മാറി. നഗരത്തിരക്കിൽ ഇക്കോ ഇക്കോ പ്ലസ് മോഡുകൾ റേഞ്ച് ചോരാതെ സൂക്ഷിക്കും. 38 കിലോ വാട്ട് ബാറ്ററിക്ക് കമ്പനി പറയുന്ന റേഞ്ച് 332 കിമീറ്ററാണ്. ടെസ്റ്റ് ഡ്രൈവിനായി ഒാടിച്ചപ്പോൾ റിയൽ റേഞ്ചും ഏതാണ്ട് ഇതിനോടു അടുത്തൊക്കെ തന്നെയുണ്ടെന്ന് മനസ്സിലായി.
വില, വേരിയന്റുകൾ
എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസ്സെൻസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭിക്കുന്നത്. 13.49, 14.49, 15.49 ലക്ഷം എന്നിങ്ങനെയാണ് ഇൗ മോഡലുകളുടെ വില. ബാറ്ററി കൂടാതെയുള്ള ബേസ് മോഡൽ (എക്സൈറ്റ്) വാഹനത്തിന്റെ വില 9.99 ലക്ഷമാണ്. ഇതാണ് സാധാരണക്കാരനെ വാഹനത്തിലേക്ക് ആകർഷിക്കുമെന്ന് കമ്പനി കരുതുന്നതും.
വിപണിയും എതിരാളികളും
നെക്സോൺ, വെന്യൂ, ബ്രെസ, സോണറ്റ്, എർട്ടിഗ തുടങ്ങിയ മിഡ്സൈസ് എസ്.യു.വികളും എം.യു.വികളുമാണ് വിൻഡ്സറിന്റെ എതിരാളികൾ. പെട്രോൾ കാറിന്റെ വിലയിൽ വാഹനം ലഭ്യമാക്കുന്നതിലൂടെ തങ്ങളുടെ എതിരാളികൾ ഇലക്ട്രിക് കാറുകൾ മാത്രല്ലെന്ന് സൂചിപ്പിക്കുകയാണ് എം.ജി. അവർ നടപ്പാക്കുന്ന സ്കീമുകൾ വിജയിച്ചാൽ മറ്റു നിർമാതാക്കളും ഭാവിയിൽ ഇത്തരം പൊടിക്കൈകൾ നടത്താൻ നിർബന്ധിതരാകും. ആത്യന്തികമായി അതു സഹായിക്കുക ഉപഭോക്താക്കളെയുമാകും. വിൻഡ്സറും എം.ജിയും ഇവി വിപണി മാറ്റി മറിക്കുമോയെന്നു കാത്തിരുന്നു കാണാം.