∙ വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ തിലകക്കുറിയാണ് വിക്രാന്ത് ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി. ബ്രിട്ടനിൽ നിന്ന് 1961 ൽ ഇന്ത്യയിലെത്തി 1997 വരെ ശത്രുക്കൾക്ക് തലവേദനയും ഭീതിയുമായി ജറ്റ് വിമാനങ്ങളെയും ഹെലികാപ്റ്റേറുകളെയും ചുമന്ന് ആഴക്കടലിൽ വിമാനത്താവളം തീർത്ത അപൂർവ ജന്മം.
∙ വിജയി: ഇന്ത്യൻ നേവിയിലേക്ക് കമ്മിഷൻ ചെയ്ത ശേഷം ആദ്യ ദൗത്യം ഓപ്പറേഷൻ വിജയ്. ഗോവയിൽ നിന്നു പോർചുഗീസുകാരെ തുരത്തുകയെന്ന ധർമം. വിക്രാന്തിന്റെ ജോലി നടുക്കടലിൽ തമ്പടിച്ച് വിദേശ കൈകടത്തലുകൾ ഇല്ലാതാക്കുക. ആദ്യ ദൗത്യം പേരു പോലെ തന്നെ വൻ വിജയമായി.
∙ അന്ത്യം: ഡീകമ്മീഷൻ ചെയ്ത് കുറച്ചു നാൾ കൂടി മുംബൈയിൽ മ്യൂസിയമായി നിലകാണ്ടെ വിക്രാന്തിന്റെ പരിപാലനച്ചിലവുകൾ താങ്ങാനാവാതെയായപ്പോൾ നേവി കയ്യൊഴിഞ്ഞു. 2014 ൽ പൊളിക്കാനായി ലേലം ചെയ്തു. വലിയൊരു ചരിത്രത്തിനും ഒരു കാലഘട്ടത്തിലെ ഇന്ത്യയുടെ നാവികമേൽക്കോയ്മയ്ക്കും അങ്ങനെ അന്ത്യം കണ്ടു.
∙ പുനർജന്മം: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര നിർമാതാക്കളായ ബജാജിന്റെ ബുദ്ധിയിൽ വികാന്ത്രിനു പുനർജന്മം. വികാന്ത്രിൽ നിന്നു പൊളിച്ചെടുത്ത ഒരു ഭാഗം ഉരുക്കിയെുടുത്ത് പുനരുപയോഗം ചെയ്തതാണ് ബജാജ് വി മോഡലിന്റെ ടാങ്ക് ക്യാപ്.
∙ രണ്ടാമൻ: ബജാജ് നാമം ബെക്കിൽ നിന്ന് അടർത്തി മാറ്റിയ വി വൻവിജയമാണ്. 150 സി സി വി 15 ഇറങ്ങിയിട്ടു കുറച്ചു നാളായി, വൻ വിജയവുമായി. വി 15 ന്റെ രൂപവും സ്റ്റൈലും അതേപടി സ്വീകരിച്ച്, മികച്ച ഇന്ധനക്ഷമതയിലും കുറഞ്ഞ വിലയിലും വി 12
∙ കിടിലൻ: രൂപകൽപന കിടിലൻ. ഇത്ര ഭംഗിയുള്ള മറ്റൊരു ബജാജില്ല. പരമ്പരാഗത കമ്യൂട്ടർ ബൈക്കുകളുടെ രൂപത്തിൽനിന്ന് മാറി സഞ്ചരിച്ചതായിരുന്നു വി 15 ന്റെ വിജയരഹസ്യം. അതേ ഫോർമുല വി 12 ലും പിന്തുടരുന്നു. ഒറ്റനോട്ടത്തിൽ തിരിച്ചറിയുക പ്രയാസം. മനോഹരമായ ഹെഡ്‌ലാംപ് യൂണിറ്റും മസ്കുലർ ഫ്യൂവൽ ടാങ്കുമെല്ലാം ഇവിടെയുമുണ്ട്.
∙ ചെറുമാറ്റങ്ങൾ: വി 12 ന്റെ മുന്നിലെ മഡ്ഗാഡിന് കറുത്ത നിറമാണ്.ഹെഡ് ലാംപിനു ചുറ്റും കാം്രേ ആവരണവും ടാങ്കിൽ മനോഹരമായ ലോഗോയും ഗ്രാഫിക്സുകളുമുണ്ട്. സ്റ്റൈൽ കൂട്ടാൻ സീറ്റിന് ബോഡി കളർ കവറിങ്. പിൻയാത്രികനായി കവർ ഊരിമാറ്റാം. വലുപ്പം കുറഞ്ഞ മുൻഫോർക്കുകൾ, ചെറിയ ടയറുകൾ എന്നിവയാണ് മറ്റു പ്രധാന മാറ്റങ്ങൾ. വി 15 ന്റെ അനലോഗ് ഡിജിറ്റൽ കൺസോൾ അനലോഗിന് വഴിമാറി.
∙ ശൈലിയിൽ പതിരില്ല: വില കുറയ്ക്കാനായി ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും സ്റ്റൈലിനെ കാര്യമായി ബാധിക്കുന്നില്ല. ഏറ്റവും ഭംഗിയുള്ള 125 സി സി ബൈക്ക് വി 12 തന്നെ.
∙ ശക്തി കുറവല്ല: 124.5 സി സി സിംഗിൾ സിലിണ്ടർ നാലു സ്ട്രോക്ക് എയർ കൂൾഡ് എൻജിനാണ്. 7500 ആർ പി എമ്മിൽ 10.7 ബി എച്ച് പി കരുത്തും 5500 ആർ പി എമ്മിൽ 11 എൻ എം ടോർക്കും.കരുത്തിനും ഇന്ധനക്ഷമതയ്ക്കും ഒരുപോലെ മുൻതൂക്കം. മികച്ച റൈഡ്. കുറഞ്ഞ ആർ പി എമ്മിൽ മികച്ച ടോർക്ക്. സിറ്റി കമ്യൂട്ടിങ്ങിന് കാള്ളൊം.
∙ യാത്ര തന്നെ യാത്ര: മികച്ച സസ്പെൻഷൻ മോശം റോഡുകളിലും നല്ല യാത്രനൽകും. ഡ്രം ബ്രേക്കുകളാണ്. ബ്രേക്കിങ്ങിൽ മികച്ച നിലവാരം പുലർത്തുന്നുണ്ട് ലീറ്ററിന് 65 മുതൽ 70 വരെ ഇന്ധനക്ഷമത. വില: 58320 രൂപ.
∙ ടെസ്റ്റ് ഡ്രൈവ്– റോയൽ ബജാജ്, 9446391337