രണ്ടാം ലോകയുദ്ധം അവസാനിച്ചയുടൻ ഒാസ്ട്രിയൻ എൻജിനിയറായ ഹാൻസ് ട്രങ്കൻപോൾസ് സ്വന്തമായി ഒരു െെബക്ക് നിർമിക്കയെന്ന സ്വപ്നം പൊടി തട്ടിയെടുത്തു. യുദ്ധത്തിെൻറ നാശനഷ്ടങ്ങൾക്കിടെ ചെറിയൊരു വാഹന ഷോറൂമുമായി പിടിച്ചു നിന്ന ഹാൻസിെൻറ െെബക്ക് സ്വപ്നം സത്യമാകാൻ വർഷങ്ങൾ പിന്നെയുമെടുത്തു. 1951 ൽ പ്രഥമ പ്രോട്ടൊെെടപ്പ്. 1953 ൽ 20 തൊഴിലാളികളുമായി വാണിജ്യ ഉത്പാദനം. മോഡൽ ആർ 100.
∙ മെക്കി മുതൽ: മോപ്പെഡായ മെക്കി മുതൽ റേസ് െെബക്കുകൾ വരെ നിർമിച്ച കെ ടി എം പ്രവർത്തനം തുടങ്ങി അധികനാളാകും മുമ്പ് റേസിങ് കപ്പിൽ മുത്തമിട്ടു. 125 സി സി യിൽ 1954 ലെ ഒാസ്ട്രിയൻ ചാംപ്യൻ കെ ടി എം ആയിരുന്നു. പിന്നെയൊരു തിരിഞ്ഞു നോട്ടമില്ല. റേസിങ്, സ്ട്രീറ്റ്, നേക്കഡ്, സൂപ്പർ, മോട്ടോ ക്രോസ്, എൻഡ്യുറോ, ക്രോസ് കൺട്രി, ഫ്രീ െെറഡ് എന്നിങ്ങനെ കരുത്തൻ െെബക്കുകളുടെ ശ്രേണിയിലെ അഗ്രഗണ്യൻ.
∙ ബജാജ് കണക്ഷൻ: ഒാസ്ട്രിയൻ കമ്പനിയാണെങ്കിലും നമ്മുടെ ബജാജിനും ഉടമസ്ഥതയുണ്ട്. 2007 ൽ കെ ടി എം പവർ സ്പോർട് വിഭാഗത്തിൽ 14.5 ശതമാനം ഒാഹരി പങ്കാളിത്തം ഉറപ്പാക്കി ബജാജ് ഒാസ്ട്രിയൻ പാരമ്പര്യം ഇന്ത്യയിലെത്തിച്ചു. ഇപ്പോൾ കെ ടി എം മെയ്ക്ക് ഇൻ ഇന്ത്യ കഥയാണ്.
∙ ഡ്യൂക്ക്: ഈ വാക്കിന് ഇന്ത്യയിലെ അർത്ഥം യുവത്വമെന്നോ പരക്കം പാച്ചിലെന്നോ ആണ്. പാർക്ക് ചെയ്തിരിക്കുമ്പോഴല്ലാതെ ഈ വണ്ടിയൊന്ന് ആസ്വദിക്കാനാവില്ല. ഒാട്ടമെല്ലാം പാച്ചിലാണ്. പുക പോലെയേ കാണാൻ പറ്റൂ.
∙ഡ്യൂക്ക് 250: തീരെ പ്രതീക്ഷിക്കാതെയെത്തിയ അതിഥിയാണ് ഡ്യൂക്ക് 250. ഇറങ്ങാൻ കുറെ െെവകും എന്നായിരുന്നു വാർത്ത. എന്നാൽ ബജാജ് തെല്ലു നേരത്തെ തന്നെ ഡ്യൂക്ക് 250 കൊണ്ടു വന്നു. ഡ്യൂക്ക് 390, 200 മോഡലുകൾക്ക് വിലയിൽ വലിയ അന്തരം വന്നപ്പോഴാണ് കമ്പനി 250 രണ്ടിനും മധ്യേ കൊണ്ടു വരുന്നത്.
∙ മധ്യമം: പുതിയ ഡ്യൂക്ക് 200 ന്റെയും 390 യുടെയും മിശ്രണമാണ് ഡ്യൂക്ക് 250. ടയർ , എൻജിൻ ഇലക്ട്രോണിക്സ്, മീറ്റർ കൺസോൾ എന്നിവയെല്ലാം ഡ്യൂക്ക് 200 നോടു സമം. സസ്പെൻഷൻ, ബോഡി, ടാങ്ക് എന്നിവയെല്ലാം ഡ്യൂക്ക് 390 യിൽ നിന്നു കടം കൊണ്ടിരിക്കുന്നു. വലുപ്പക്കുറവു തോന്നുന്ന ഷാർപ് എഡ്ജ് ഡിസൈൻ. സൂപ്പർ സ്പോർട് മോഡലായ 1290 ഡ്യൂക്ക് ആറിനോടുമുണ്ട് സാമ്യം. വെളുപ്പും കറുപ്പും ഓറഞ്ചും ചേർന്ന നിറവിന്യാസം. കെ ടി എം മുഖമുദ്രയായ ഒാറഞ്ച് നിറം പിൻ സബ്ഫ്രെയ്മിൽ മാത്രമായി ഒതുങ്ങി.
∙ മാറ്റങ്ങളുമുണ്ടേ: ഇതുവരെയുള്ള കെ ടി എം മോഡലിന്റ മുഖ്യ സവിശേഷതകളിലൊന്ന് അണ്ടർബെല്ലി എക്സോസ്റ്റുകളായിരുന്നു. ഇവിടെ തെല്ലു മാറ്റമുണ്ട്. കരുത്തു തോന്നിപ്പിക്കുന്ന സൈലൻസർ ഡിസൈൻ. റേഡിയേറ്റർ ഗ്രില്‍, ബെല്ലി പാൻ (എൻജിൻ സ്കൂപ്) ഫുട്പെഗ് എന്നിവ പുതുമകൾ.
∙ ഉയരത്തിൽ: ഡ്യൂക്ക് 200 നെക്കാളും 30 മി മി ഉയരക്കൂടുതലുണ്ട്. 248.76 സിസി സിംഗിൾ സിലണ്ടർ ലിക്വിഡ് കൂൾഡ് എൻജിൻ 31 ബി എച്ച്പി കരുത്തും 24 എൻ എം ടോർക്കും നൽകും. ഡ്യൂക്ക് 200 നെ അപേക്ഷിച്ച് ടോർക്ക് ഡെലിവറിയിലും റിഫൈൻമെന്റിലും കാര്യമായ പുരോഗതി വന്നിട്ടുണ്ട്. ഒാപ്പൺ കാട്രിഡ്ജ് ഫോർക്കുകളാണ് മുന്നിൽ. പിന്നിൽ മോണോ ഷോക്ക്. ചെറിയ ഗട്ടറുകളും ബംപുകളുമെല്ലാം അനായാസം.
∙ എതിരില്ല: ഹോണ്ട സിബിആർ, കാവാസാക്കി നിൻജ എന്നിവ മുഖ്യ എതിരാളികൾ. എന്നാൽ വിലയുടെ കാര്യത്തിൽ ഇവയൊക്കെ ഏറെ മുകളിലാണ്. 1.75 ലക്ഷത്തിനടുത്താണ് കെ ടി എം വില.