സ്കൂട്ടറെല്ലാം നഗര ഉപയോഗത്തിനുള്ളതല്ലേ എന്ന ലോകനീതിയെ ചോദ്യം ചെയ്യാനെന്നപോലെ ഹോണ്ട നഗരങ്ങൾക്കായി ഒരു സ്കൂട്ടറെത്തിക്കുന്നു. യുവാക്കൾക്കും നഗരങ്ങളിലെ ഉപഭോക്താക്കൾക്കും മാത്രമായി ഗ്രാസ്യ. ഒരു പൊതു നടപടിയെന്നതു പോലെ ഇന്ത്യയിലെ സ്കൂട്ടറുകളും െെബക്കുകളും സി സി ഉയർത്തിക്കൊണ്ടുവരുന്ന സാഹചര്യത്തിൽ ഗ്രാസ്യ ഒഴുക്കിനെതിരേ നീന്തുകയാണോ എന്നു സംശയം. സി സി തെല്ലു കുറച്ച് പകരം ഭംഗിയും ഉപയോഗ ക്ഷമതയും െെമലേജും കൂട്ടി വില തെല്ലു കുറച്ച് ഒരു സ്കൂട്ടർ.
∙ സ്െെറ്റലിങ്: കാഴ്ചയിൽ പരിഷ്കാരി. നഗരത്തിനൊത്തവണ്ണം ആധുനികം, വ്യത്യസ്തം. ഗ്രാസ്യ നഗരസ്കൂട്ടറാകുന്നത് മുഖ്യമായും ഈ വ്യത്യസ്ത സ്െെറ്റലിങ്ങിലാണ്. ഇറ്റാലിയൻ സ്കൂട്ടറുകളെ അനുസ്മരിപ്പിക്കുന്ന രൂപഗുണം. ശക്തമായ മസ്കുലിൻ െെലനുകൾ മറ്റധികം സ്കൂട്ടറുകളിൽ കണ്ടെത്താൻ സാധിച്ചെന്നു വരില്ല. കുതിക്കാനൊരുമ്പെട്ടു നിൽക്കുന്ന കരിമ്പുലിയെപ്പോലെ നിൽക്കുന്ന മുൻവശം മുതൽ പിന്നിലെ സ്പോർട്ടി സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ വരെ ഒരോ ഇഞ്ചിലും സ്െെറ്റൽ കവിഞ്ഞൊഴുകുന്നു.
∙ ക്ലിക്കാകാൻ തന്നെ: ക്ലിക്കിന് ശേഷം ഹോണ്ട പുറത്തിറക്കുന്ന സ്കൂട്ടറിെൻറ ഏക ലക്ഷ്യം സ്കൂട്ടർ വിപണിയിലെ സാന്നിധ്യം വർദ്ധിപ്പിക്കുകയാണ്. പല രീതിയിൽ, പല ഭാവത്തിൽ സ്കൂട്ടറുകളിങ്ങനെയിറക്കി വിൽപന കൂട്ടുകയെന്ന തന്ത്രം. മൂന്നു വകഭേദങ്ങളുണ്ട്. അടിസ്ഥാന മോഡലിനു മുകളിൽ അലോയ് വീലുകളുള്ള പതിപ്പ്. സ്കൂട്ടറുകളിൽ നൽകാനാവുന്ന എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള കുറച്ച് ആഡംബരവുമുള്ള ഗ്രാസ്യ ഡി എൽ എക്സ് ഏറ്റവും മുകളിൽ.
∙ ഫീച്ചർ റിച്ച്: എൽ ഇ ഡി ഹെഡ്‌ലാംപ്, മുന്നിൽ ഡിസ്ക് ബ്രേക്ക്, കറുപ്പു നിറമുള്ള അലോയ്സ്, ഗ്ലൗവ് ബോക്സിൽ യു എസ് ബി ചാർജർ, ത്രീ സ്റ്റേപ് ഇക്കോ സ്പീഡ് ഇൻഡിക്കേറ്ററുള്ള ഡിജിറ്റൽ മീറ്റർ കൺസോൾ തുടങ്ങിയവ ഗ്രാസ്യയിലുണ്ട്. സീറ്റിനു താഴെ 18 ലീറ്റർ സംഭരണ സ്ഥലം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, സീറ്റ് റിലീസ് ബട്ടനുള്ള ഫോർ ഇൻ വൺ ലോക്ക്, ടെലിസ്കോപിക് മുൻ സസ്പെൻഷൻ, കോംബി ബ്രേക്ക് സംവിധാനം (സി ബി എസ്) എന്നിവയുമുണ്ട്
∙ നിറഭംഗി: ഇരട്ട വർണ സങ്കലനം, ഷാർപ് ലൈൻ എന്നിവ ശ്രദ്ധയാകർഷിക്കും. നിയോ ഓറഞ്ച്, പേൾ നൈറ്റ്സ്റ്റാർ ബ്ലാക്ക്, പേൾ റെഡ്, പേൾ അമേസിങ് വൈറ്റ്, മാറ്റ് ആക്സിസ് ഗ്രേ, മാറ്റ് മാർവെൽ ബ്ലൂ എന്നിങ്ങനെ ആറ് മെറ്റാലിക്ക് നിറങ്ങൾ.
∙ 125 സി സി: കരുത്തേകുന്നത് 124.9 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക് എൻജിൻ. പരമാവധി 8.52 ബി എച്ച് പി കരുത്തും 10.54 എൻ എം ടോർക്കുമുണ്ട്. ആക്ടീവ 125 സ്കൂട്ടറിലുള്ളതും പുതിയ ക്ലിക്കിലുള്ളതും ഇതേ എൻജിൻ തന്നെ. വി മാറ്റിക് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ. ലീറ്ററിന് 50 കിലോമീറ്റർ വരെ ഇന്ധനക്ഷമത. പരമാവധി വേഗം മണിക്കൂറിൽ 85 കിലോമീറ്റർ.
∙ െെഡ്രവ്, െെറഡ്: വളരെ റിഫൈൻഡായ സ്മൂത്ത് എൻജിൻ പെട്ടന്ന് വേഗമെടുക്കും. മികച്ച യാത്രസുഖം നൽകുന്ന സീറ്റുകൾ. യാത്രാ മികവ് ആരും ചോദ്യം ചെയ്യില്ല. മികച്ച സസ്പെൻഷൻ. തെല്ലു മോശമായ റോഡുകളിലൂടെയുള്ള യാത്രയും സുഖകരം. നഗരം വിട്ടു ഗ്രാമത്തിൽപ്പോയാലും ഗ്രാസ്യ മോശമാവില്ല.
∙വിലക്കുറവ്: ഷോറൂം വില 61563 രൂപയിൽ തുടങ്ങും. ആദ്യ ഘട്ടത്തിൽ 35 പ്രധാന നഗരങ്ങളിലാണു സ്കൂട്ടർ വിൽപനയ്ക്കുണ്ടാവുക. വർഷാവസാനത്തോടെ രാജ്യവ്യാപകമായി ലഭ്യമാക്കും.