ചെറിയ ഒാട്ടങ്ങളിൽ കുതിച്ചു പായാനാണ് കഫെ റേസർ െെബക്കുകൾ. ദൂരങ്ങൾ താണ്ടാനുള്ള സുഖസൗകര്യങ്ങളെക്കാൾ വേഗത്തിനും െെകകാര്യം ചെയ്യാനുള്ള മികവിനുമൊക്കെയാണ് മുൻതൂക്കം. രൂപകൽപനയിലെ ലാളിത്യം, താഴ്ന്ന ഹാൻഡിൽ ബാർ, കാറ്റിനെതിരെ കുതിക്കാനായി െെറഡറുടെ കാലുകൾപോലും പെട്രോൾ ടാങ്കിനോടു ചേർന്നിരിക്കാനുള്ള സൗകര്യം, സ്പോർട്സ് െെബക്കുകളിലേതു പോലെ കുനിഞ്ഞിരുന്ന് കുതിപ്പിനായുള്ള െെറഡിങ് പൊസിഷൻ എന്നിവയൊക്കെ പ്രത്യേകതകൾ.
∙ ബ്രിട്ടിഷ്: കഫെ റേസറുകൾക്ക് ബ്രിട്ടിഷ് പാരമ്പര്യമാണ്. അറുപതുകളിൽ തുടങ്ങുന്ന ചരിത്രം. അക്കാലത്തെ യുവതലമുറയുടെ മോട്ടോർ െെസക്കിൾ സംസ്കാരം അതിവേഗ ബൈക്കുകളുമായും റേസിങ്ങുമായും സമാന ചിന്താഗതിക്കാർക്ക് ഒത്തു ചേരാനുള്ള കഫെകളുമായൊക്കെ ബന്ധപ്പെട്ടാണ് വളർന്നത്. രൂപാന്തരം വരുത്തിയ െെബക്കുകളിൽ കഫെകളിൽനിന്നു കഫെകളിലേക്കു പാഞ്ഞു പോകുന്നതായിരുന്നു അന്നത്തെ യുവാക്കളുടെ ഹരം.
∙ വളരുന്നു: വേഗത്തിന്റെ കഫെ റേസർ ഹരം അതിവേഗം ബ്രിട്ടനിൽനിന്നു മറ്റു രാജ്യങ്ങളിലേക്കു വളർന്നു. മറ്റു യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ജപ്പാനിലുമൊക്കെ യുവത്വത്തിന്റെയും വേഗത്തിന്റെയും െെബക്കിങ് രൂപമായി കഫെ റേസർ. എഴുപതുകളായപ്പോൾ നോർട്ടനും ബിഎസ്എയും കൊണ്ടു വന്ന ബ്രിട്ടിഷ് പാരമ്പര്യം അമേരിക്കൻ ഹാർലികളിലേക്കും ജാപ്പനീസ് ഹോണ്ടയിലേക്കും കവാസാക്കിയിലേക്കുമൊക്കെ പല രൂപങ്ങളിൽ എത്തിച്ചേർന്നു. എഴുപതുകളിൽ ബിഎംഡബ്ല്യുവും ഡ്യുക്കാറ്റിയും ഈ പാരമ്പര്യം ഏറ്റെടുത്തതോടെ കൾട്ട് സംസ്കാരമായി കഫെ റേസർ.
∙ പ്രായം തോന്നുകയേയില്ല: യുവത്വം മനസ്സിലെങ്കിലുമുള്ളവർക്കു മാത്രമാണ് കഫെ റേസറുകൾ. വേഗത്താൽ ത്രസിക്കപ്പെടുന്ന മാനസികാവസ്ഥയില്ലാത്തവർ കഫെ റേസറുകൾ വാങ്ങേണ്ടതില്ല.
∙ ഇന്ത്യയിലേക്ക്: ബ്രിട്ടിഷ് പാരമ്പര്യമുള്ളതിനാലാവാം റോയൽ എൻഫീൽഡ് മാത്രമാണ് ഇന്ത്യയിൽ കഫെ റേസറുകൾ അവതരിപ്പിച്ചിട്ടുള്ളത്. നേരത്തെ 535 സി സി കഫെ റേസർ ഇറക്കിയ എൻഫീൽഡ് ഇപ്പോഴിതാ കോണ്ടിനെന്റൽ ജിടി 650 എന്ന ആധുനിക മോഡലുമായെത്തുന്നു. 2013 ൽ പുറത്തിറങ്ങിയ കോണ്ടിനെന്റൽ ജിടിയോട് രൂപത്തിൽ സാമ്യമുണ്ടെങ്കിലും റോയൽ എൻഫീൽഡിന്റെ പുതിയ എൻജിനടക്കമുള്ള സാങ്കേതിക മികവുകൾ ഈ വാഹനത്തിനുണ്ട്.
∙ ക്ലാസിക്: തികച്ചും ആധുനികനെങ്കിലും ക്ലാസിക് ടച്ച് വിടാൻ എൻഫീൽഡ് തയാറല്ല. ഹെഡ്‌ലാംപ് മുതൽ ആരംഭിക്കുന്നു ഈ ക്ലാസിക് സ്വഭാവം. ടൂ ഡയൽ അനലോഗ് മീറ്ററിനുള്ളിൽ ഡിജിറ്റൽ ഡിസ്പ്ലെ. കഫെ റേസർ ശൈലിയിലുള്ള ഫ്യുവൽ ടാങ്ക്. ക്ലിപ് ഓൺ ഹാൻഡിൽ ബാർ. പിന്നോട്ടിറങ്ങിയ ഫുട്പെഗ്. ക്രോം ഫിനിഷിൽ ഇരട്ടക്കുഴൽ സൈലൻസർ. എൻജിന് സിൽവർ ഫിനിഷ്. ചെറിയ ടെയിൽ ലാംപ്. ഇൻഡിക്കേറ്ററും മനോഹരം.
∙ കരുത്തൻ: ഡബിൾ ക്രാഡിൽ ട്യൂബുലാർ ഫ്രെയിമിന് സ്റ്റബിലിറ്റിയും സ്ഥിരതയും മികവുകൾ. ഒപ്പം ഇറങ്ങിയ ഇന്റർസെപ്റ്ററുമായി താരതമ്യം ചെയ്യുമ്പോൾ വീൽബെയ്സും സീറ്റിന്റെ ഉയരവും കുറവാണ്.
∙ ശക്തന്‍: 648 സിസി പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ ഇതേവരെ ഇറങ്ങിയിട്ടുള്ള ഏറ്റവും ശക്തനായ ബുള്ളറ്റ് എൻജിനാണ്. 47 ബിഎച്ച്പി, 52 എൻഎം ടോർക്ക്. ലിക്വിഡ് കൂൾഡ് ആയതിനാലും രണ്ടു സിലണ്ടർ ഉള്ളതിനാലും കാറുകളോടു കിടപിടിക്കുന്ന മികവ്. വിറയൽ തീരെയില്ല. മികച്ച പിക്കപ്പും മിഡ്, ഹൈ റേഞ്ച് പെര്‍ഫോമൻസും. ചെറിയ സീറ്റാണെന്ന് തോന്നുമെങ്കിലും ഇരിപ്പ് സുഖകരം. മുന്നോട്ടാഞ്ഞുള്ള സ്പോർട്ടി റൈഡിങ് പൊസിഷൻ. സസ്പെൻഷൻ യാത്രാസുഖം വർധിപ്പിക്കുന്നു.
∙ സുരക്ഷിതം: ഉയർന്ന വേഗത്തിലും മികച്ച സ്റ്റെബിലിറ്റി. മികച്ച ബ്രേക്കിങ്. മുന്നിൽ 320 എംഎം ഡിസ്കും പിന്നിൽ 240 എംഎം ഡിസ്കും. ബോഷിന്റെ ഡ്യുവൽ ചാനൽ എബിഎസിന്റെ അധിക സുരക്ഷ.
∙ എക്സ് ഷോറൂം വില: 2.48 ലക്ഷം മുതൽ
∙ ടെസ്റ്റ്െെഡ്രവ്: ജവീൻസ് 9447056345