ലോകനിലവാരത്തിലൊരു ഇന്ത്യൻ നിർമിത സ്പോർട്സ് ബൈക്ക്. ടിവിഎസ് 310 ആർആറിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാകും ഉചിതം. ലീറ്റർ ക്ലാസ് ബൈക്കുകളുടെ ആകാരവും ഫീച്ചേഴ്സും ഉയർന്ന നിർമാണ നിലവാരവുമൊക്കെയായി നിരത്തിലെത്തിയ 310 ആർആറിനു ആരാധകരേറെയാണ്. ബിഎസ്4 ൽ നിന്ന് ബിഎസ് 6 ലേയ്ക്ക് അപ്ഗ്രേഡ് ചെയ്തപ്പോൾ മാറ്റങ്ങളും

ലോകനിലവാരത്തിലൊരു ഇന്ത്യൻ നിർമിത സ്പോർട്സ് ബൈക്ക്. ടിവിഎസ് 310 ആർആറിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാകും ഉചിതം. ലീറ്റർ ക്ലാസ് ബൈക്കുകളുടെ ആകാരവും ഫീച്ചേഴ്സും ഉയർന്ന നിർമാണ നിലവാരവുമൊക്കെയായി നിരത്തിലെത്തിയ 310 ആർആറിനു ആരാധകരേറെയാണ്. ബിഎസ്4 ൽ നിന്ന് ബിഎസ് 6 ലേയ്ക്ക് അപ്ഗ്രേഡ് ചെയ്തപ്പോൾ മാറ്റങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകനിലവാരത്തിലൊരു ഇന്ത്യൻ നിർമിത സ്പോർട്സ് ബൈക്ക്. ടിവിഎസ് 310 ആർആറിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാകും ഉചിതം. ലീറ്റർ ക്ലാസ് ബൈക്കുകളുടെ ആകാരവും ഫീച്ചേഴ്സും ഉയർന്ന നിർമാണ നിലവാരവുമൊക്കെയായി നിരത്തിലെത്തിയ 310 ആർആറിനു ആരാധകരേറെയാണ്. ബിഎസ്4 ൽ നിന്ന് ബിഎസ് 6 ലേയ്ക്ക് അപ്ഗ്രേഡ് ചെയ്തപ്പോൾ മാറ്റങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകനിലവാരത്തിലൊരു ഇന്ത്യൻ നിർമിത സ്പോർട്സ് ബൈക്ക്. ടിവിഎസ് 310 ആർആറിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാകും ഉചിതം. ലീറ്റർ ക്ലാസ് ബൈക്കുകളുടെ ആകാരവും ഫീച്ചേഴ്സും ഉയർന്ന നിർമാണ നിലവാരവുമൊക്കെയായി നിരത്തിലെത്തിയ 310 ആർആറിനു ആരാധകരേറെയാണ്. ബിഎസ്4 ൽ നിന്ന് ബിഎസ് 6 ലേയ്ക്ക് അപ്ഗ്രേഡ് ചെയ്തപ്പോൾ മാറ്റങ്ങളും ഒപ്പം വന്നു. ആ മാറ്റങ്ങൾ എന്തെന്നറിയാം. 

സ്പോർട്ടി ഡിസൈൻ

ADVERTISEMENT

റേസ് ട്രാക്കിൽ മിന്നൽപ്പിണരാകുന്ന സൂപ്പർസ്പോർട് ബൈക്കുകളുടെ ആകാരമാണ് 310 ആർആറിനെ നിരത്തിൽ വേറിട്ടു നിർത്തുന്നത്.  പുതിയ ടൈറ്റാനിയം ബ്ലാക്ക് നിറം നൽകുന്ന എടുപ്പ് ഒന്നു വേറെ. നിർമാണ നിലവാരത്തിൽ വിദേശികളോടു കിടപിടിക്കും. പെയിന്റ് ക്വാളിറ്റിയും ഘടകങ്ങളുടെ ചേർപ്പുമെല്ലാം അതിനുദാഹരണം. മുൻ മോഡലിൽ നിന്നും ഡിസൈനിൽ കാര്യമായ പരിഷ്ക്കാരം ബിഎസ്6 മോഡലിനില്ല. മസിൽ തുടിപ്പേറിയ മുന്നോട്ടാഞ്ഞുള്ള അഗ്രസീവ് ലുക്ക് തന്നെയാണ് ഇപ്പോഴും ഹൈലൈറ്റ്. രാത്രിയെ പകലാക്കുന്ന ബൈ–എൽഇഡി ട്വിൻ പ്രൊജക്ടർ ഹെഡ്‌ലാംപ് കാഴ്ചയിലും ഉപയോഗത്തിലും വെറൈറ്റിയാണ്. കൂർത്ത വക്കുകളും വരകളും ഉള്ള ബോഡി പാനലുകളും കിടിലൻ ഗ്രാഫിക്സുകളും കാഴ്ചയിൽ ബിഗ്‌ബൈക്ക് ഫീലാണ് നൽകുന്നത്. വേർപെടുത്താവുന്ന വൈസറാണ് ബിഎസ്6 മോഡലിൽ.

അതേ കരുത്ത്!

ബിഎസ്6 ലേയ്ക്ക് അപ്ഗ്രേഡ് ചെയ്തപ്പോൾ പവറിലും ടോർക്കിലും കുറവോ കൂടുതലോ ഉണ്ടായിട്ടില്ല. 9700 ആർപിഎമ്മിൽ 34 പിഎസ് കരുത്ത് ഈ 312 സിസി സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിൻ പുറത്തെടുക്കും. 7700 ആർപിഎമ്മിൽ 27.3 എൻഎം ആണ് കൂടിയ ടോർക്ക്. മുൻമോഡലിനെക്കാളും 4.5 കിലോഗ്രാം ഭാരക്കൂടുതലുണ്ട് ബിഎസ് 6 വകഭേതത്തിനു. എന്നാൽ പെർഫോമൻസിൽ ഇത് കാര്യമായി ബാധിച്ചിട്ടില്ല എന്നു വേണം പറയാൻ. 0–60 കിലോമീറ്റർ വേഗത്തിലെത്താൻ 2.93 സെക്കന്റ് സമയം തന്നെയാണ് ബിഎസ്6 മോഡലിനും വേണ്ടിവരുന്നത്. ടോപ് സ്പീഡ് മണിക്കൂറിൽ 160 കിലോമീറ്റർ.

മൂന്നോട്ടാഞ്ഞുള്ള സ്പോർട്ടി റൈഡ‍ിങ് പൊസിഷനാണ്. ക്ലിപ്ഒാൺ ഹാൻഡിൽ ബാറിലെ സ്വിച്ചുകൾ പരിഷ്ക്കരിച്ചിട്ടുണ്ട്. നിലവാരം ഉഗ്രൻ. എൻജിൻ കിൽ, ഇഗിനീഷൻ എന്നിവയ്ക്കെല്ലാം ഒറ്റ സ്വിച്ചാണ്. പുതിയ 5.0 ഇഞ്ച് വലിപ്പമുള്ള ടിഎഫ്ടി മീറ്റർ കൺസോളാണ്. വലിയ മൊബൈൽ കുത്തനെ വച്ചിരിക്കുന്നതുപോലുള്ള കൺസോളിൽ റൈഡ്മോഡുകളും വാഹനത്തിന്റെ മറ്റുവിവരങ്ങളും അറിയാൻ കഴിയും. ടിവിഎസ് ആപ്പും ബ്ലൂടൂത്തും വഴി മൊബൈൽ പെയർചെയ്യാം.  

ADVERTISEMENT

റൈഡ് 

ലീറ്റർ ക്ലാസ് ബൈക്കുകളിലൊക്കെ കണ്ടിട്ടുള്ള റൈഡ് മോഡുകളാണ് 310 ആർആറിന്റെ പുതിയ മാറ്റങ്ങളിൽ എടുത്തു പറയേണ്ടത്. നാലു റൈ‍ഡ് മോഡുകളുണ്ട്. അർബൻ, റെയ്ൻ, സ്പോർട്, ട്രാക്ക്. എൻജിൻ പവർ–റെസ്പോൺസ്, എബിഎസ് എന്നിവയുടെ പ്രകടനം മോഡുകൾക്കനുസരിച്ച് മാറും. റെയ്ൻ അർബൻ മോഡിൽ എൻജിൻ പവർ 25.8 ബിഎച്ച്പിയും എന്നാൽ ടോർക്ക് 25 എൻഎമ്മും മാത്രമേ കിട്ടൂ. സ്പോർട്ട് ട്രാക്ക്് മോഡിൽ 34 ബിഎച്ച്പി പവറും 27.3 എൻഎം ടോർക്കും ലഭ്യമാകും. 

റൈഡ് ബൈ വയർ ത്രോട്ടിൽ നൽകിയതാണ് വലിയൊരു മാറ്റം. അതുകൊണ്ടുതന്നെ ത്രോട്ടിൽ റെസ്‌പോൺസ് മികച്ചതായി. സ്പോർട് മോഡിൽ ചെറിയ ത്രോട്ടിൽ തിരിവിൽതന്നെ കുതിച്ചു നിൽക്കുന്നുണ്ട്. ഗ്ലൈഡ് ത്രൂ പ്ലസ് സംവിധാനം നഗരത്തിരക്കിലൂടെയുള്ള യാത്ര ആയാസരഹിതമാക്കും. ത്രോട്ടിൽ കൊടുക്കാതെ തന്നെ ലോ ആർപിഎമ്മിൽ വാഹനം നീങ്ങിക്കൊള്ളും.  

എൻജിൻ കുറച്ചു കൂടി റിഫൈൻഡ് ആയിട്ടുണ്ട്. എക്സോസ്റ്റ് നോട്ട് പഴയതിലും മെച്ചമായി. ഷോർട് ത്രോ ട്രാൻസ്മിഷനെങ്കിലും ഷിഫ്റ്റിങ് കുറച്ചൂകൂടി സ്മൂത്തായിരുന്നെങ്കിൽഡ നന്നായേനെ.  മൂന്നു ലെവൽ സെറ്റപ്പാണ് എബിഎസിനും ഉള്ളത്. മോഡുകൾക്കനുസരിച്ചാണ് ഇതിന്റെ പ്രകടനം.  റെയ്ൻ മോഡിലാണ് എബിഎസിന്റെ കരുതൽ കൂടുതലുണ്ടാകുക. 

ADVERTISEMENT

മിഷെലിന്റെ റോഡ് 5 ടൈപ് ടയറാണ് ബിഎസ്6 മോഡലിലുള്ളത്. കിടിലൻ ഗ്രിപ്പാണ്. നനഞ്ഞ പ്രതലത്തിലും കോർണറുകളിലും കൂടതൽ ആത്‌മവിശ്വാസം ഇത് നൽകുന്നുണ്ട്. 

ഫൈനൽ ലാപ്

സിറ്റിയിലും ഹൈവേയിലും നാട്ടു റോഡുകളിലൂടെയെല്ലാം ഒരാഴ്ചയോളം 310 ആർആർ ഒാടിച്ചു. ലുക്ക്, പെർഫോമൻസ്, ഫീച്ചേഴ്സ് എന്നിവയിൽ 310 ആർആറിനു നിലവിൽ എതിരാളികളില്ല എന്നതാണ് വാസ്തവം. നിങ്ങൾ ഒരു തികഞ്ഞ സ്പോർട്സ് ബൈക്ക് പ്രേമിയാണെങ്കിൽ 310 ആർആർ ഉത്തമ സഹചാരിയാകും. 

പോക്കറ്റിലൊതുങ്ങുന്ന വിലയിൽ സ്വന്തമാക്കാം.  യാത്രാ സുഖത്തെക്കുറിച്ചു പറഞ്ഞാൽ, ലോങ് ഡ്രൈവ് അത്ര സുഖകരമാകില്ല എന്നു തന്നെയാണ്. പ്രത്യേകിച്ച് മോശം റോഡുകളിലൂടെ. സ്പോർട്ടി പൊസിഷൻ തന്നെയാണ് പ്രശ്നം. ഇനി പുറകിൽ ആളെ ഇരുത്തിയുള്ള യാത്രയാണെങ്കിൽ ചെറു ദൂരം ഒാക്കെ. സിംഗിൾ റൈഡാണ് ആരോഗ്യത്തിനു ഉത്തമം. എക്സ് ഷോറൂം വില– ₨ 2.51 ലക്ഷം

English Summary: TVS Apache 310 RR Test Drive