ഹോണ്ടയുടെ സിബി നിരയിൽനിന്ന് പുതിയൊരു മോഡൽ കൂടി ഇന്ത്യൻ വിപണിയിൽ ടയർ തൊട്ടിരിക്കുകയാണ്– സി ബി 500 എക്സ്. സുസുക്കി വി സ്റ്റോം, ബെനലി ടിആർകെ 502 എന്നിവർ അടങ്ങുന്ന അഡ്വഞ്ചർ ടൂറർ വിഭാഗത്തിലാണ് മാറ്റുരയ്ക്കുന്നത്. വിശദമായ ടെസ്റ്റ്റൈഡിലേക്ക്. തലയെടുപ്പ് 500 സിസിയല്ലേ, വല്യ വലുപ്പമൊന്നും കാണുകേല എന്നാണ്

ഹോണ്ടയുടെ സിബി നിരയിൽനിന്ന് പുതിയൊരു മോഡൽ കൂടി ഇന്ത്യൻ വിപണിയിൽ ടയർ തൊട്ടിരിക്കുകയാണ്– സി ബി 500 എക്സ്. സുസുക്കി വി സ്റ്റോം, ബെനലി ടിആർകെ 502 എന്നിവർ അടങ്ങുന്ന അഡ്വഞ്ചർ ടൂറർ വിഭാഗത്തിലാണ് മാറ്റുരയ്ക്കുന്നത്. വിശദമായ ടെസ്റ്റ്റൈഡിലേക്ക്. തലയെടുപ്പ് 500 സിസിയല്ലേ, വല്യ വലുപ്പമൊന്നും കാണുകേല എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോണ്ടയുടെ സിബി നിരയിൽനിന്ന് പുതിയൊരു മോഡൽ കൂടി ഇന്ത്യൻ വിപണിയിൽ ടയർ തൊട്ടിരിക്കുകയാണ്– സി ബി 500 എക്സ്. സുസുക്കി വി സ്റ്റോം, ബെനലി ടിആർകെ 502 എന്നിവർ അടങ്ങുന്ന അഡ്വഞ്ചർ ടൂറർ വിഭാഗത്തിലാണ് മാറ്റുരയ്ക്കുന്നത്. വിശദമായ ടെസ്റ്റ്റൈഡിലേക്ക്. തലയെടുപ്പ് 500 സിസിയല്ലേ, വല്യ വലുപ്പമൊന്നും കാണുകേല എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോണ്ടയുടെ സിബി നിരയിൽനിന്ന് പുതിയൊരു മോഡൽ കൂടി ഇന്ത്യൻ വിപണിയിൽ ടയർ തൊട്ടിരിക്കുകയാണ്– സി ബി 500 എക്സ്. സുസുക്കി വി സ്റ്റോം, ബെനലി ടിആർകെ 502 എന്നിവർ അടങ്ങുന്ന  അഡ്വഞ്ചർ ടൂറർ വിഭാഗത്തിലാണ് മാറ്റുരയ്ക്കുന്നത്. വിശദമായ ടെസ്റ്റ്റൈഡിലേക്ക്.

തലയെടുപ്പ്

ADVERTISEMENT

500 സിസിയല്ലേ, വല്യ വലുപ്പമൊന്നും കാണുകേല എന്നാണ് കരുതിയത്. പക്ഷേ തെറ്റി. സാമാന്യം നല്ല മസിലും ഒത്ത തലയെടുപ്പുമുണ്ട് 500 എക്സിന്.  എടുത്തു നിൽക്കുന്ന മുൻഭാഗം തന്നെയാണ് ഹൈലൈറ്റ്. ഉയരം ക്രമീകരിക്കാവുന്ന വലിയ വൈസർ ആണ് മുൻഭാഗത്തിന് ഇത്രയധികം ഉയരം നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ഹൈവേ ക്രൂസിങ്ങിൽ കാറ്റിൽനിന്നു കവചം തീർക്കും ഈ വൈസർ. 830 എംഎം ആണ് സീറ്റിന്റെ ഉയരം. ശരാശരി ഉയരക്കാർ സീറ്റിലിരുന്നാൽ കാൽ നിലത്ത് എത്തും.  ഉയർന്നു നിൽക്കുന്ന ഹാൻഡിൽ ബാറാണ്. ഹൈവേയിൽ നിവർന്നിരുന്നു യാത്ര ചെയ്യാം. ഒാഫ് റോഡിൽ എണീറ്റു നിന്നു കൂളായി കുതിക്കാം. രണ്ടു രീതിക്കും ഇണങ്ങുന്ന വീതിയേറിയ ഉഗ്രൻ ഹാൻഡിൽ ബാർ. ഒതുങ്ങിയ ഹെഡ്‌ലാംപ്. എൽഇഡിയാണ് ലൈറ്റുകളെല്ലാം. ഹെഡ്‌ലാംപിൽനിന്നു തുടങ്ങി ടാങ്കിലേയ്ക്കെത്തി നിൽക്കുന്ന ചെറു ഫെയറിങ് ഡിസൈൻ കൊള്ളാം. ലളിതമാണ്. എന്നാൽ, ആവശ്യത്തിനു സ്പോർട്ടിനെസും മസിൽ‌ തുടിപ്പുകളുണ്ടുതാനും. വലുപ്പമുള്ള എന്നാൽ കാൽമുട്ടുകളെ സുഖമായി ഉൾക്കൊള്ളുന്ന രീതിയിൽ ചെത്തിയൊരുക്കിയ ഒതുക്കമുള്ള ടാങ്ക്. 17.7 ലീറ്ററാണ് കപ്പാസിറ്റി.  ടാങ്കിൽനിന്നു തുടങ്ങി അൽപം കുഴിഞ്ഞിറങ്ങി പിന്നിലേക്ക് ഉയർന്നു പോകുന്ന സീറ്റ്. വിസ്താരമേറിയത്. രണ്ടു പേർക്ക് പാട്ടും പാടിയിരിക്കാം. പിന്നിൽ ലഗേജ് കെട്ടിവയ്ക്കാൻ പാകത്തിലാണ് ഗ്രാബ്‌റെയിൽ രൂപകൽപന ചെയ്തിരിക്കുന്നത്. ചുവപ്പു നിറത്തിലുള്ള സബ്ഫ്രെയിം വശക്കാഴ്ചയിൽ സ്പോർട്ടി ഫീൽ നൽകുന്നു. 

ഫുള്ളി ഡിജിറ്റൽ

ശാരാശരി വലുപ്പമുള്ള ഫുള്ളിഡിജിറ്റൽ മീറ്റർ കൺസോൾ. നെഗറ്റീവ് ഡിസ്പ്ലേയാണ്. അതായത്, കറുപ്പിൽ വെളുത്ത അക്ഷരങ്ങൾ. സ്പീഡോ–ടാക്കോ മീറ്റർ, രണ്ട് ട്രിപ് മീറ്റർ, ഫ്യൂവൽ ലെവൽ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ ക്ലോക്ക്, ശരാശരി ഇന്ധനക്ഷമത  എന്നിവയെല്ലാം കൺസോളിൽ അറിയാം. 

റൈഡ്

ADVERTISEMENT

199 കിലോഗ്രാമാണ് കെർബ് വെയ്റ്റ് (ബെനലി 502–235 കിലോഗ്രാം, റോയൽ എൻഫീൽഡ് ഹിമാലയൻ–182 കിലോഗ്രാം). അത്ര ഹെവിയായി ഫീൽ ചെയ്യുന്നില്ല. ഈസിയായി കൈകാര്യം ചെയ്യാം. റൈഡ് മോഡുകളോ ട്രാക്‌ഷൻ കൺട്രോൾ സംവിധാനങ്ങളോ ഒന്നുമില്ല. കൺഫ്യൂഷനൊന്നും വേണ്ട. സ്റ്റാർട്ടാക്കുമ്പോൾ എൻജിൻ റിഫൈൻ‌മെന്റാണ് ആദ്യം ശ്രദ്ധയിൽപെടുക. നല്ല ബേസുള്ള സൈലൻസർ നോട്ട്. ത്രോട്ടിൽ തിരിവിലെ  മുരൾച്ച കേൾക്കാൻ രസമുണ്ട്.  46.9 ബിഎച്ച്പി പവറും 43.2 എൻഎം ടോർക്കും നൽകുന്ന 8 വാൽവ് ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ സിലിണ്ടർ എൻജിനാണ്. സ്മൂത്ത് പെർഫോമൻസ്. കിടിലൻ ലോ എൻഡ് ടോർക്ക്. ഞൊടിയിടയിൽ മൂന്നക്കവേഗത്തിലെത്തും. വേഗം കയറുന്നതറിയില്ല. മിഡ് റേഞ്ചിൽ ‌മികച്ച പ്രകടനമാണ് ട്വിൻ സിലിണ്ടർ എൻജിൻ പുറത്തെടുക്കുന്നത്. 

6 സ്പീ‍ഡ് ട്രാൻസ്മിഷന്റെ ഗിയർമാറ്റങ്ങൾ വളരെ സ്മൂത്ത്. പെട്ടെന്നുള്ള ഡൗൺ ഷിഫ്റ്റിങ്ങിൽ നിയന്ത്രണം ഉറപ്പാക്കുന്ന അസിസ്റ്റ്–സ്ലിപ് ക്ലച്ച്. അൽപം കട്ടിയുള്ള ക്ലച്ചായിരിക്കും എന്നാണ് ആദ്യം തോന്നിയത്. പക്ഷേ, ഫസ്റ്റിട്ട്  ക്ലച്ച് വിട്ടപ്പോഴാണ് സംഗതി കൂളാണെന്നു മനസ്സിലായത്. മുൻ ബ്രേക്ക് ലിവറിന്റെ അകലം ക്രമീകരിക്കാം.  

സസ്പെൻഷൻ

ഒാൺറോഡിലും ഒാഫ് റോഡിലും ഉഗ്രൻ സ്റ്റെബിലിറ്റി നൽകുന്ന സസ്പെൻഷനുകൾ. 150 എംഎം ട്രാവലുള്ള 41 എംഎമ്മിന്റെ ടെലിസ്കോപ്പിക് ഫോർക്കുകളാണ് മുന്നിൽ. പിന്നിൽ 135 എംഎം ട്രാവലുള്ള പ്രോ–ലിങ്ക് മോണോഷോക്കും. രണ്ടു സസ്പെൻഷനുകളുടെയും പ്രീ ലോഡ് ക്രമീകരിക്കാവുന്നതാണ്. റോഡിലെ ഹംപുകളും ചെറു കുഴികളും കയറുന്നതറിയില്ല. ഏതു റോഡ്  സാഹചര്യത്തിലും  മികച്ച ഹാൻഡ്‌ലിങ് സാധ്യമാക്കുന്ന സ്റ്റീൽ ഡയമണ്ട് ട്യൂബ് ഫ്രെയ്മിലാണ് 500 എക്സ് നിർമിച്ചിരിക്കുന്നത്. സ്വിങ് ആം പിവിയറ്റിനോടു ചേർന്ന് എൻജിൻ ഘടിപ്പിച്ചിരിക്കുന്നതിനാൽ സ്ഥിരത കൂടുന്നു. ഭാരം കുറഞ്ഞ മൾട്ടി സ്പോക്ക് കാസ്റ്റ് അലുമിനിയം വീലുകളാണ്. മുന്നിൽ 19 ഇഞ്ചും പിന്നിൽ 17 ഇഞ്ചും. നല്ല ഗ്രിപ്പുള്ള ടയറുകൾ. 310 എംഎം ഡിസ്ക് ബ്രേക്കാണ് മുന്നിൽ. പിന്നിൽ 240 എംഎമ്മിന്റെയും. ഡ്യൂവൽ ചാനൽ എബിഎസുണ്ട്. 

ADVERTISEMENT

വില

വിലയിലാണ് 500 എക്സ് അൽപം നിരാശപ്പെടുത്തുന്നത്.  ₨ 6.93 ലക്ഷമാണ് എക്സ്ഷോറും വില.  പാർട്സ് വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത് ഇന്ത്യൻ പ്ലാന്റിൽ കൂട്ടിയോജിപ്പിച്ചാണ് വിപണിയിലെത്തിക്കുന്നത്. 

ഫൈനൽ ലാപ്

ദീർഘദൂരയാത്രകളെ പ്രണയിക്കുന്ന, ഫ്രീക്ക് സ്റ്റൈലിൽ പറഞ്ഞാൽ ട്രിപ്പടിക്കുന്നവർക്കുള്ളതാണ് 500 എക്സ്. സ്മൂത്തായ പവർഫുൾ എൻജിനും ഉഗ്രൻ ഷാസിയും സസ്പെൻഷനും മേൻമകൾ. 

English Summary: Honda 500X Test Ride Review