താണിറങ്ങി വന്നതോ...

BMW 5 Series
SHARE

ബി എം ഡബ്ള്യു സെവൻ സീരീസ് താണിറങ്ങി വന്നാൽ പുതിയ െെഫവ് സീരീസായി. കാറുകളില്‍ ആഡംബരത്തിെൻറ അവസാനവാക്കെന്നു വിശേഷിപ്പിക്കുന്ന സെവൻ സീരീസിെൻറ എല്ലാ സാങ്കേതികതകളും സുഖസൗകര്യങ്ങളും ആധുനികതയും രണ്ടാഴ്ച മുമ്പ് ഇന്ത്യയിലെത്തിയ പുതിയ െെഫവ് സീരീസ് സ്വന്തമാക്കിയിട്ടുണ്ട്. കാഴ്ചയിലും ഏഴാം സീരീസിനോട് സാമീപ്യം പുലർത്തുന്ന പുതിയ അഞ്ചാം സീരീസ് വലുപ്പത്തിൽ മാത്രം തെല്ലു ചെറുതാകുന്നു.

bmw-5series-test-drive-3
BMW 5 Series

∙ എങ്കിലും വലുതായി: പഴയ തലമുറ െെഫവ് സീരീസിനെക്കാൾ വലുതാണ്. വീൽ ബേയ്സടക്കം എല്ലാ അളവുകളും കൂടിയപ്പോൾ ഉള്ളിൽ സ്ഥലസൗകര്യം കുറയേറെക്കൂടി, ആഡംബരവും. പുറം കാഴ്ചയിലും സെവനിനോടാണ് സാദൃശ്യം. കിഡ്നി ഗ്രില്ലിനു വശങ്ങളിലേക്ക് ഒഴുകിയെത്തുന്ന പുതിയ ഹെഡ് ലാംപുകളും മനോഹരമായ വശങ്ങളും കാരണം.

bmw-5series-test-drive
BMW 5 Series

∙ തൂക്കം കുറഞ്ഞു: വലുപ്പം കൂടിയെങ്കിലും തൂക്കം കുറയാൻ കാരണം അലൂമിനിയത്തിെൻറയും കാർബൺ െെഫബറിെൻറയും ഉപയോഗമാണ്. തൂക്കം 100 കിലോ കുറയുന്നതിനു പുറമെ സുരക്ഷയും ഈടും ഉയരാനും ഇതു കാരണമായി. 27 ശതമാനം മികവാണ് ഇന്ധനക്ഷമതയിൽ.

bmw-5series-test-drive-2
BMW 5 Series

∙ സുന്ദര സ്വപ്നം: ഒരു കാറിന് എത്ര സൗന്ദര്യമാകാം എന്നറിയണമെങ്കിൽ പുതിയ അഞ്ചാം സീരീസിലേക്ക് കണ്ണു തുറന്നൊന്നു നോക്കൂ. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം യാഥാർത്ഥ്യമായൊരു സുന്ദരസ്വപ്നം പോലങ്ങനെ കിടക്കുന്നു. ബിസിനസ് അത് ലറ്റ് എന്നു ബി എം ഡബ്ള്യു വിശേഷണം. അത് ലറ്റിെൻറ ശരീരവടിവിൽ ജനിച്ച ബിസിനസ് കാറെന്നർത്ഥം. ഇത്ര ഭംഗിയുള്ള കാറുകൾ വേറെ അധികമില്ല. ഗാംഭീര്യത്തിെൻറ കാര്യം പറയണോ, ആ കി‍ഡ്നി ഗ്രിൽ മാത്രം പോരെ ഗാംഭീര്യത്തികവിലെത്താൻ.

bmw-5series-test-drive-1
BMW 5 Series

∙ എം സ്പോർട്ട്: ടെസ്റ്റ് െെഡ്രവിനെത്തിയ എം സ്പോർട്ട് കരുത്തിലും പ്രകടനത്തിലും സാദാ മോഡലുകളെക്കാൾ ഒരു പടി മുകളിൽ നിൽക്കും. 265 ബി എച്ച് പി. പൂജ്യത്തിൽ നിന്നു നൂറിലെത്താൻ 5.7 സെക്കൻഡ്. ട്വിൻ പവർ സിക്സ് സിലണ്ടർ എൻജിൻ. 250 കിമി വരെ വേഗത്തിൽ പായും. 530 ഡി  എം മോഡലിനു പുറമെ ഡീസലിൽത്തന്നെ 520 ഡിയും 530 െഎ പെട്രോളുമുണ്ട്. എം ബാഡ്ജിങ്ങും അത് ലറ്റിക് ഏപ്രണുകളും 18  ഇഞ്ച് ഡബിൾ അലോയ് വീലുകളും എം മോഡലിെൻറ പ്രത്യേകതകൾ. 

bmw-5series-test-drive-4
BMW 5 Series

∙ എന്താ ഭംഗി: ഉള്ളെല്ലാം തങ്കമല്ലേ, തനി തങ്കം. കാർബൺ െെഫബർ, ലെതർ ഫിനിഷിങ്. വലിയ സീറ്റുകൾ. മുൻ സീറ്റുകൾക്ക് പലതരത്തിൽ ഇലക്ട്രോണിക് ക്രമീകരണം. മസാജിങ് സൗകര്യം. വലിയ രണ്ട് എൽ സി ഡി ഡിസ്പ്ളേകളും സുഖകരമായ ഇരിപ്പും പിൻ സീറ്റ് യാത്ര ബിസിനസ് ക്ളാസ് വിമാനയാത്രയെ തരം താഴ്ത്തുന്നു.

bmw-5series-test-drive-1
BMW 5 Series

∙ മാസ്മരികം: ആധുനിക സാങ്കേതികത അഞ്ചാം സീരീസിന് മാന്ത്രികതയേകുന്നു. വിരലുകളുടെ ചെറു ചലനത്തിനൊത്ത് സ്റ്റീരീയോയുമൊക്കെ എ സിയും വഴങ്ങി നിൽക്കും. ജെസ്റ്റർ കൺട്രോൾ എന്ന സംവിധാനം. തൊടേണ്ട വിരലനക്കിയാൽ മതി. കാലിെൻറ ചെറുചലനത്തിൽ ഡിക്കി തനിയേ തുറക്കും. 16 സ്പീക്കറുള്ള ഹാർമൻ കാർഡൻ ഒാഡിയോ സിസ്റ്റം. 600 വാട്ട്സ്. മൾട്ടിപ്ളെക്സിലിരുന്നു സിനിമ കാണുന്ന പ്രതീതി.

bmw-5series-test-drive-6
BMW 5 Series

∙ പാർക്കു ചെയ്യൂ കാറേ: പുറത്തിറങ്ങി കീയിലൊന്നു തടവിയാൽ കാർ അനുസരണയുള്ള കുട്ടിയെപ്പോലെ കാർ പോർച്ചിനകത്തേക്ക് കയറിപ്പൊയ്ക്കോളും. തിരിച്ചിറക്കാനും ഒരു തടവൽ അധികം. ഇനി െെഡ്രവ് ചെയ്തു മടുത്ത് പാർക്കിങ് ബുദ്ധിമുട്ടാണെന്നു തോന്നിയാലും കാർ സഹായത്തിനെത്തും. പാരലൽ പാർക്കിങ്ങും കുറുകെയുള്ള പാർക്കിങ്ങും െെഫവ് സീരീസ് തനിയെ ചെയ്യും. െെഡ്രവർ സീറ്റിൽ വെറുതെയിരുന്നാൽ മതി. 

bmw-5series-test-drive-7
BMW 5 Series

∙ വില കുറഞ്ഞു: ജി എസ് ടി തെല്ലു വിലകുറച്ചിട്ടുണ്ട്. 49.90 ലക്ഷത്തിൽ എക്സ് ഷോറൂം വിലയുടെ തുടക്കം. 61.30 ലക്ഷമാണ് എം സ്പോർട്ടിന്.

∙ ടെസ്റ്റ്െെഡ്രവ്: പ്ളാറ്റിനോ ക്ളാസിക് 9633009966

Read More: Auto News | Auto Tips | Test Drives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CARS
SHOW MORE
FROM ONMANORAMA