റെഡിഗോ ഒാട്ടമാറ്റിക് റെഡി

റെഡിഗോ  പണ്ടേ റെഡിയായിരുന്നു. ഇപ്പോഴിതാ  ഒാട്ടമാറ്റിക്കുമായി എന്തിനും റെഡി. ഇതോടെ റെഡിഗോ ഏറ്റവും മികച്ച ഒാട്ടമാറ്റിക്ക് ചെറുകാറെന്ന ബഹുമതിയിലേക്കുമെത്തുകയാണ്.

∙ ശരിക്കും? കാരണം ഈ വിഭാഗത്തിലെ മറ്റു കാറുകൾക്കില്ലാത്ത പ്രത്യേകതകൾ പലതും റെഡിഗോ ഒാട്ടമാറ്റിക്കിനുണ്ട്. വിലയിൽ വളരെ മുന്നിൽ നിൽക്കുന്ന മാനുവൽ ഒാട്ടമാറ്റിക്കുകൾ പലതിലും കണ്ടെത്താനാവാത്ത ഫീച്ചറുകൾ. ഡ്രെവിങ്ങ് അനായാസമാക്കുന്ന ഈ ടെക്നിക്കുകളാണ് റെഡിഗോയെ വ്യത്യസ്തമാക്കുന്നത്.

Datsun RediGO (redi-Go) | Test Drive Review | Manorama Online

∙ റഷ് അവർ: എന്നറിയപ്പെടുന്ന മോഡ് റെഡിഗോയെ വേറൊരു തലത്തിലെത്തിക്കുന്നു. സാധാരണ എ എം ടി കാറുകളുടെ ന്യൂനതകളിൽ പ്രധാനമാണ് ത്രോട്ടിൽ റെസ്പോൺസിലെ നിയന്ത്രണക്കുറവ്. െെഡ്രവറുടെ നിയന്ത്രണത്തിനു നിൽക്കാതെ പായുന്ന പ്രവണത ഇവിടെയില്ല. അതായത് കാലു കൊടുത്താൽ ചെറിയൊരു കുതിപ്പോടെ നിയന്ത്രണം വിട്ടതു പോലെ വാഹനം നീങ്ങുന്ന രീതിയില്ല. നിയന്ത്രിതമായി പതിയെ വേഗമാർജിക്കുന്നതിനാൽ മുന്നിലെ വണ്ടിയിൽ ഇടിക്കുമെന്ന തോന്നലുണ്ടാവില്ല. റിവേഴ്സിങ്ങിലും കയറ്റം കയറുമ്പോഴും ഇറങ്ങുമ്പോഴുമൊക്കെ കൂടുതൽ നിയന്ത്രണം കിട്ടും. 

RediGo 1.0 L AMT

∙ ഒാട്ടമാറ്റിക്: വിലപിടിപ്പുള്ള ഡി എസ് ജി, സി വി ടി ഗീയർബോക്സുകൾക്കു സമാനം റെഡിഗോ പെർഫോം ചെയ്യുന്നതിനു പിന്നിൽ മുഖ്യ കാരണം റഷ് അവർ മോഡ് പോലെയുള്ള കാര്യങ്ങളാണ്. മാത്രമല്ല, ടെറാനോ ട്രാൻസ്മിഷ െൻറ ചെറു രൂപമാണ് റെഡിഗോയിൽ. എല്ലാ സാങ്കേതികതകളും സമാനം. അതുകൊണ്ടു തന്നെ പ്രീമിയം സ്വഭാവം ഈ ഗീയർബോക്സിനു സ്വാഭാവികമായി. 

RediGo 1.0 L AMT

∙ റെഡിയാണ്: മറ്റു കാര്യങ്ങളെല്ലാം പഴയതു പോലെ. ഒതുക്കമുള്ള കാർ. നഗരങ്ങളിൽ ഉത്തമം. മിനി ക്രോസ്ഓവർ എന്നു റെഡിഗേയെ വിശേഷിപ്പിക്കുന്നതു രൂപഗുണം കൊണ്ടാണ്. 185 മി മി ഗ്രൗണ്ട് ക്ലിയറൻസുള്ള അധികം മിനി ഹാച്ച് ബാക്കുകളില്ല. രൂപത്തിലും തെല്ല് ക്രോസ് ഒാവർ ഛായയുണ്ട്.

∙ കുറവ് വിലയിൽ: ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും സുന്ദരമായ ഡാറ്റ്സനാണ് റെഡിഗോ. വില കുറഞ്ഞ ഹാച്ച്ബാക്ക് എന്ന തോന്നലിനെ എങ്ങനെ വിലപ്പിടിപ്പുള്ള ഡിസൈനാക്കാമെന്നതിനു തെളിവാണ് ഈ സുന്ദരരൂപം. മനോഹരമായ വലിയ ഗ്രില്ലും ഹെഡ് ലാംപുകളും കരുത്തു തോന്നിപ്പിക്കുന്ന വശങ്ങളും റെഡിഗോയെ വ്യത്യസ്തമാക്കുന്നു.

∙ പ്രീമിയം: വിലക്കുറവിെൻറ കിഴിവുകളൊന്നും ഉള്ളിൽ കാണാനില്ല. പ്രീമിയം സെഡാനു തുല്യം. പ്രീമിയം കറുപ്പു നിറം. സീറ്റുകൾ സുഖകരമായ ഇരിപ്പു നൽകും. മോശമല്ലാത്ത ശബ്ദസുഖമുള്ള സ്റ്റീരിയോ. 222 ലീറ്റർ ഡിക്കി അത്യാവശ്യങ്ങൾക്ക് ഉതകും.

RediGo 1.0 L AMT

∙ ഡ്രൈവിങ്: 999 സി സി പെട്രോൾ എൻജിന് 68 പി എസ് ശക്തി. ഒാട്ടമാറ്റിക്കാണെങ്കിലും നല്ല പിക്കപ്പ്. സുഖകരമായ ഡ്രൈവിങ്. എ സി പ്രവർത്തിപ്പിച്ചാലും ശക്തി തെല്ലും ചോരില്ല. ഒാട്ടമാറ്റിക് ഗീയർ ബോക്സ് സിറ്റി ഡ്രൈവിങ്, പാർക്കിങ് എന്നിവ അതീവ സുഖകരമാക്കുന്നു. മികച്ച സസ്പെൻഷൻ യാത്ര വലിയ കാറിനു തുല്യമാക്കുന്നു. 

∙ സുരക്ഷ: കാറുകളുടെ സുരക്ഷ അടുത്ത കാലത്ത് വലിയ വിവാദമായ സാഹചര്യത്തിൽ സാധ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും റെഡിഗോയിൽ ഉറപ്പാക്കിയിരിക്കുന്നു. എല്ലാ മോഡലിനും ഡ്രൈവർ സൈഡ് എയർബാഗുണ്ട്. 

∙ ഒന്നൊരുങ്ങാം: ഷോറൂമിൽത്തന്നെ ലഭിക്കുന്ന ധാരാളം ആക്സസറികൾ പുറംവടിവുകളും ഉൾമികവും ഉയർത്തും. റൂഫ് റെയിലിങ്ങുകൾ മുതൽ ഡേ ടൈം റണ്ണിങ് ലാംപുകൾ വരെയുണ്ട് പുറം മോടിക്ക്. ബോഡി ഗ്രാഫിക്സും ബമ്പർ അണ്ടർ കവറുകളും വ്യത്യസ്തം. ഉൾവശത്തിനായി സൈഡ് കർട്ടനുകൾ, റിയർ വ്യൂ ക്യാമറ എന്നിവയടക്കം ധാരാളം പരിപാടികൾ.

∙ വില : 3.95 ലക്ഷം മുതൽ

∙ ടെസ്റ്റ് ഡ്രൈവ്: ഇ വി എം നിസ്സാൻ, 9567096666