ജാപ്പനീസ് വാഹന നിർമാണ െെവദഗ്ധ്യത്തിൻെറ പൂർണതയാണ് ചെറിയ കാറുകൾ. ലോകത്ത് ഏറ്റവുമധികം ചെറുകാറുകൾ ഉത്പാദിപ്പിക്കുന്നത് ജാപ്പനീസ് നിർമാതാക്കളാണ്. വലിയ കാറുകളിലുള്ള സൗകര്യങ്ങളെല്ലാം െതല്ലും ചോരാതെ ചെറിയ കാറുകൾക്കും നൽകുന്നതിലാണ് ജപ്പാൻകാരുടെ വിജയം. പുറമെ കുറഞ്ഞ വിലയും പരിപാലനച്ചെലവും മികച്ച ഈടും.
∙ നിസ്സാൻ: ജപ്പാനിൽ നിന്നുള്ള നിസ്സാൻ ഈ മികവുകളുടെ തുടക്കം ഇന്ത്യയിൽ കുറിക്കുന്നത് ഡാറ്റ്സൻ കാറുകളിലൂടെയാണ്. ഡാറ്റ്സൻ ഗോ, ഗോ പ്ലസ്, റെഡി ഗോ തുടങ്ങി 800 സി സി മുതൽ 1200 സി സി വരെയുള്ള ചെറുകാറുകൾ. ഇന്ത്യയിൽ ഏതാനും വർഷങ്ങളായി ലഭിക്കുന്ന ഈ കാറുകളിൽ ഇപ്പോൾ വാർത്തയാകുന്നത് ഗോ. പുതിയ രൂപവും പ്രീമിയം കാറുകൾക്കൊത്ത സൗകര്യങ്ങളും കൂടുതൽ സുരക്ഷയുമൊക്കയായി ഗോ വീണ്ടും വന്നു.
∙ ഡാറ്റ്സൻ: നിസ്സാൻെറ ഉടമസ്ഥതയിൽ 1931 മുതൽ കാറുകൾ നിർമിച്ചിരുന്ന സ്ഥാപനമാണ് ഡാറ്റ്സൻ. മുഖ്യമായും ജപ്പാനു പുറത്തുള്ള വിപണികളിൽ ഡാറ്റ്സൻ എന്ന പേരിൽ നിസ്സാനുകൾ ഇറക്കി. 1986 ൽ പിൻവലിക്കപ്പെട്ട ഡാറ്റ്സൻ ബ്രാൻഡ് തിരിച്ചെത്തുന്നത് 2013 ലാണ്. ചെറുകാറുകളെല്ലാം ഡാറ്റ്സനായും വലിയ കാറുകൾ നിസ്സാനായും ഒരേ ഷോറൂമിൽ നിന്നു വിൽക്കാനാരംഭിച്ചു. ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ എന്നീ രാജ്യങ്ങളിൽ ഇപ്പോൾ സജീവ സാന്നിധ്യമാണ് ഡാറ്റ്സൻ.
∙ പഴയ ഗോ: വില കൂറഞ്ഞ കാറുകളെയും പ്രീമിയം ഹാച്ച്ബാക്കുകളുമായി അനാവശ്യമായി താരതമ്യം ചെയ്യുന്ന കാലത്ത് ഡാറ്റ്സൻ ഗോയ്ക്ക് കുറച്ചു കൂടി സൗകര്യങ്ങളാകാമെന്നൊരു തോന്നലുണ്ടായിരുന്നു. ഉൾവശത്തെ പ്രാഥമികമായ ഫിനിഷും നല്ലൊരു മ്യൂസിക് സിസ്റ്റത്തിെൻറ അഭാവവും എയർബാഗും എ ബി എസും പോലെയുള്ള സുരക്ഷാസംവിധാനങ്ങളുടെ കുറവും ഗോയുടെ യാത്ര മെല്ലെയാക്കി.
∙ പഴയ കഥ: എന്നാൽ ഇതെല്ലാം ഇപ്പോൾ പഴയ കഥ. പുതിയ ഗോ എല്ലാ അർത്ഥത്തിലും പുതിയതാണ്. പ്ലാറ്റ്ഫോമിലടക്കം പരിഷ്കാരങ്ങൾ വരുത്തി യാത്രാസുഖവും ഹാൻഡ്ലിങ്ങും സുരക്ഷയും ഉയർത്തി. അകമെല്ലാം പ്രീമിയമായി. പഴയ ഗോയുമായി പുതിയ വാഹനത്തിന് ഒരു ബന്ധവുമില്ല.
∙ പുറം മോടി: പുതിയ െെഡനാമിക് ഗ്രിൽ, എൽ ഇ ഡി ഡേ െെടം റണ്ണിങ് ലാംപ്, 14 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഫോളോ മീ ഹോം സൗകര്യമുള്ള ഹെഡ്ലാംപുകൾ, 180 മി മി ഗ്രൗണ്ട് ക്ലിയറൻസ്, ഉള്ളിൽ നിന്നു ക്രമീകരിക്കാവുന്ന വിങ് മിററുകൾ എന്നിവയാണ് പുറത്തെ പ്രധാനമാറ്റങ്ങൾ. വശങ്ങളും പിൻവശവും പഴയ ഗോയുമായി സാദൃശ്യം പുലർത്തുന്നു. പിന്നിൽ വാഷ് െെവപ്പറുകളെത്തിയെന്നത് ശ്രദ്ധേയം. മനോഹരമായ പുതു നിറങ്ങളിൽ ആംബർ ഒാറഞ്ച് ഏതു തിരക്കിലും എടുത്തു നിൽക്കും.
∙ ഉള്ളിലും മാറ്റം: പഴയ കാറിൽ നിന്ന് ഒന്നും ഉള്ളിലേക്കെടുത്തിട്ടില്ല. തികച്ചും പുതിയ കറുപ്പു ഫിനിഷുള്ള ഘടകങ്ങൾ. മേൽത്തരം പ്ലാസ്റ്റിക്. ഡാഷിലും ഡോർ ട്രിമ്മിലും ക്രോമിയം ഇൻസേർട്ടുകളും കാർബൺ െെഫബർ ഫിനിഷും. മനോഹരമായ ഡാറ്റ്സൻ സ്റ്റീയറിങ്. 7 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം. ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഒാട്ടൊയുമടക്കം ആധുനിക കണക്ടിവിറ്റി സൗകര്യങ്ങൾ. പഴയ മെലിഞ്ഞ സീറ്റുകൾക്കു പകരം സുഖമുള്ള സീറ്റുകൾ. മുന്നിലെ ബെഞ്ച് സീറ്റ് രണ്ടു പുഷ്ബാക്ക് സീറ്റുകളായി മാറിയിട്ടുണ്ട്. മൊത്തത്തിൽ പ്രീമിയം ടച്ച്.
∙ സുരക്ഷിതം: രണ്ട് എയർബാഗും എ ബി എസ് ബ്രേക്കിങ്ങും സ്റ്റാൻഡേർഡ് സൗകര്യമായി മാറ്റി. റിവേഴ്സ് സെൻസറടക്കമുള്ള സുരക്ഷാ ഏർപ്പാടുകൾ കൊണ്ടു വന്നു. എല്ലാത്തിലുമുപരി ബോഡി ഷെല്ലിൽ വരുത്തിയ പരിഷ്കാരങ്ങളും ഏറ്റവും സുരക്ഷയുള്ള കാറുകളിലൊന്നാക്കി ഗോയെ മാറ്റുന്നു.
∙ െെഡ്രവിങ്: 1.2 ലീറ്റർ പെട്രോൾ എൻജിന് 68 പി എസ് എന്ന മികച്ച ശക്തി. അൽപം ഉയർന്ന് ഡാഷ്ബോർഡിനോടു ചേർന്നിരിക്കുന്ന ഗീയർലിവർ അനായാസം പ്രവർത്തിപ്പിക്കാം. സ്റ്റീയറിങ്ങിനും തെല്ലും കട്ടിയില്ല. നഗര റോഡുകളിൽ ഒാടിക്കാനും പാർക്ക് ചെയ്യാനും എളുപ്പം. പരമാവധി ഇന്ധനക്ഷമത 19.83.
∙ വില: 3.42 ലക്ഷം രൂപ മുതൽ എക്സ് ഷോറും വില ആരംഭിക്കുന്നു. ഏറ്റവും ഉയർന്ന മോഡലിന് 4.99 ലക്ഷം.
∙ ടെസ്റ്റ്െെഡ്രവ്: ഇ വി എം നിസ്സാൻ 9567096666