5 ലക്ഷം, മൈലേജ് 27: കീഴടക്കാൻ വീണ്ടും സെലേറിയോ
ചരിത്രം തിരുത്താൻ സെലേറിയോ. മാരുതിയുടെ തട്ടകം ചെറു കാറുകളാണെങ്കിൽ കുറച്ചു നാളുകളായി ആ തട്ടകം ഏതാണ്ടു ശൂന്യമായിരുന്നു. ഈ ശൂന്യതയിൽ പൂർണ നിറവായി വരികയാണ് സെലേറിയോ. നീണ്ട ഇടവേളയ്ക്കു ശേഷമെത്തുന്ന മാരുതിയുടെ സമ്പൂർണ ചെറുകാർ.എന്താണിത്ര വിശേഷം?ചെറു കാറുകൾ വേറെയുമില്ലേ, സെലേറിയോയ്ക്കെന്താ
ചരിത്രം തിരുത്താൻ സെലേറിയോ. മാരുതിയുടെ തട്ടകം ചെറു കാറുകളാണെങ്കിൽ കുറച്ചു നാളുകളായി ആ തട്ടകം ഏതാണ്ടു ശൂന്യമായിരുന്നു. ഈ ശൂന്യതയിൽ പൂർണ നിറവായി വരികയാണ് സെലേറിയോ. നീണ്ട ഇടവേളയ്ക്കു ശേഷമെത്തുന്ന മാരുതിയുടെ സമ്പൂർണ ചെറുകാർ.എന്താണിത്ര വിശേഷം?ചെറു കാറുകൾ വേറെയുമില്ലേ, സെലേറിയോയ്ക്കെന്താ
ചരിത്രം തിരുത്താൻ സെലേറിയോ. മാരുതിയുടെ തട്ടകം ചെറു കാറുകളാണെങ്കിൽ കുറച്ചു നാളുകളായി ആ തട്ടകം ഏതാണ്ടു ശൂന്യമായിരുന്നു. ഈ ശൂന്യതയിൽ പൂർണ നിറവായി വരികയാണ് സെലേറിയോ. നീണ്ട ഇടവേളയ്ക്കു ശേഷമെത്തുന്ന മാരുതിയുടെ സമ്പൂർണ ചെറുകാർ.എന്താണിത്ര വിശേഷം?ചെറു കാറുകൾ വേറെയുമില്ലേ, സെലേറിയോയ്ക്കെന്താ
ചരിത്രം തിരുത്താൻ സെലേറിയോ. മാരുതിയുടെ തട്ടകം ചെറു കാറുകളാണെങ്കിൽ കുറച്ചു നാളുകളായി ആ തട്ടകം ഏതാണ്ടു ശൂന്യമായിരുന്നു. ഈ ശൂന്യതയിൽ പൂർണ നിറവായി വരികയാണ് സെലേറിയോ. നീണ്ട ഇടവേളയ്ക്കു ശേഷമെത്തുന്ന മാരുതിയുടെ സമ്പൂർണ ചെറുകാർ.
എന്താണിത്ര വിശേഷം?
ചെറു കാറുകൾ വേറെയുമില്ലേ, സെലേറിയോയ്ക്കെന്താ കൊമ്പുണ്ടോ? ഉണ്ട്. രാജ്യത്ത് ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള പെട്രോൾ കാറാണ് സെലേറിയോ. ഒരു ലീറ്ററടിച്ചാൽ 26.68 കിലോമീറ്റർ ഓടും. രാജ്യത്ത് ചെറുതും വലുതുമായ മറ്റൊരു കാറിനും അവകാശപ്പെടാനാവാത്ത നേട്ടം. ഇതെങ്ങനെ സാധിച്ചു?
മൈലേജിന്റെ ഊർജതന്ത്രം
1.0 ലീറ്റർ മൂന്നു സിലിണ്ടർ ഡ്യൂറാജെറ്റ് പുതുമയല്ല. കെ 10 സി എന്ന സാങ്കേതികനാമമുള്ള എൻജിന്റെ 1.2 ലീറ്റർ മോഡൽ ബലീനോയിലും സ്വിഫ്റ്റിലും പണ്ടേയുണ്ട്. എന്നാൽ 1.2 മോഡലിനെ പിന്നിലാക്കുന്ന സാങ്കേതിക മികവുകളാണ് 1.0 ന്. ഒന്ന്: സിലിണ്ടറൊന്നിന് രണ്ടു ഫ്യുവൽ ഇൻജക്ടറുകൾ. തരിമ്പ് ഇന്ധനം പോലും കത്താതെ പോകില്ല, എൻജിൻ അതീവ സ്മൂത് ആയിരിക്കും. രണ്ട്: ഉയർന്ന കംപ്രഷൻ അനുപാതം. ഗുണം ഇന്ധനത്തിലെ ഊർജം മെക്കാനിക്കൽ ഊർജമായി മാറ്റുന്നതിൽ മികവ്. ശക്തി മുഴുവൻ ഊറ്റിയെടുക്കുന്നു. മൂന്ന്: ഘർഷണം ഇല്ല. റോളർ റോക്കർ ടൈപ്പ് വാൽവ് ഫിൽറ്ററടക്കം ഘർഷണം കുറയ്ക്കുന്ന അനേകം ആധുനിക സാങ്കേതികതകൾ ഇവിടെ സമന്വയിക്കുന്നു. നാല്: എക്സ്ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ. നോക്കിങ് കുറയും. അഞ്ച്: ഓട്ടമാറ്റിക് സ്റ്റാർട്ട് സ്റ്റോപ്പ്. ഇന്ധനം ലാഭിക്കും.
സാങ്കേതികത മാത്രമോ?
സാങ്കേതികത്തികവ് മാത്രമല്ല സെലേറിയോ. രൂപഗുണവും മികച്ച സൗകര്യങ്ങളും കൂടിയാണ്. പുതിയ രൂപം തികച്ചും വ്യത്യസ്തമാണ്. ഉള്ളിലെ സൗകര്യങ്ങളും ഫിനിഷും എല്ലാം പ്രീമിയം. രൂപകൽപനയ്ക്കു പിന്നിൽ ഏതാണ്ട് പൂർണമായും ഇന്ത്യയിലെ എൻജിനിയർമാരാണെന്നതിൽ അഭിമാനിക്കാം.
രൂപഗുണ വർണന
അഞ്ചാം തലമുറ ഹേർടെക്ക് പ്ലാറ്റ്ഫോമിൽ നിർമാണം. ത്രിമാന ഓർഗാനിക് രൂപകൽപനയെന്നു മാരുതി വിളിക്കുന്ന ഭംഗിയുള്ള, ഉരുളിമകൾക്ക് മുൻഗണന നൽകുന്ന, സ്പോർട്ടി രൂപം. ഓവൽ ഹെഡ്‌ലാംപുകള്‍. ക്രോം ലൈനുള്ള കറുത്ത സ്പോർട്ടി ഗ്രില്‍. കറുത്ത നിറമുള്ള കണ്‍സോളിലാണ് ഫോഗ് ലാംപുകള്‍. 15 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ. വീൽ ആർച്ചുകൾ മസ്കുലർ. ഡ്രോപ്‌ലെറ്റ് രൂപകൽപനയിൽ ടെയിൽ ലാംപ്.
സെലേറിയോ വളർന്നു
പഴയ കാറിനെക്കാൾ അളവുകളിൽ വളർന്നു സെലേറിയോ. 3695 മി.മീ. നീളം. വീതി 1655 മി.മീ. ഉയരം 1555 മി.മീ. ഉയരം പഴയ മോഡലിനൊപ്പമെങ്കിൽ വീതി 55 മി.മീയും വീൽ ബെയ്സ് 10 മി.മീ.യും കൂടി. ഇത് ഉള്ളിൽ അധികസ്ഥലമായി രൂപാന്തരപ്പെടുന്നു. 170 മി.മീ. ഗ്രൗണ്ട് ക്ലിയറൻസ്, പഴയ മോഡലിനേക്കാൾ 5 മി.മീ. കൂടുതൽ.
കറുപ്പിനഴക്
കറുപ്പാണല്ലോ ട്രെൻഡിങ്. സെലേറിയോയിലും കറുപ്പിനു പ്രാമുഖ്യമുള്ള ഉൾവശം തന്നെ. പ്രീമിയം ഹാച്ചായ ഇഗ്നിസിൽനിന്ന് പലതും കടം കൊണ്ടത് സെലേറിയോയെയും പ്രീമിയമാക്കുന്നു. അനലോഗ്, ഡിജിറ്റൽ കോംബിനേഷനുള്ള മീറ്റർ കൺസോൾ. സ്മാർട്ട് ഫോൺ നാവിഗേഷനോടു കൂടിയ 7 ഇഞ്ച് സുസുക്കി സ്മാർട്ട് സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. സ്റ്റിയറിങ് വീലിൽ സിൽവർ ഫിനിഷ്. ക്രോം ഫിനിഷുള്ള ട്വിൻ സ്ലോട്ട് എസി വെന്റുകൾ. മുൻ പവർ വിൻഡോ സ്വിച്ചുകൾ സെന്റർ കൺസോളിലാണ്. എഎംടി മോഡലിന്റെ ഗിയർ നോബ് വ്യത്യസ്തം. യാത്രാസുഖം നല്‍കുന്ന സീറ്റുകൾ. പിൻ നിരയിലും മികച്ച ലെഗ്–ഹെഡ് റൂമുകളുണ്ട്. മുൻ സീറ്റുകൾക്ക് ഇടയിലായാണ് പിൻ പവർ വിൻഡോ സ്വിച്ചുകൾ. 60, 40 അനുപാതത്തിൽ പിൻസീറ്റ് സ്പ്ലിറ്റ് ചെയ്യാം.
കരുത്തൻ എൻജിൻ
89 എൻ എം ടോർക്കും 49 കിലോവാട്ട് കരുത്തും ഈ ചെറുകാറിന് ആവശ്യത്തിലുമധികം. വിഭാഗത്തിൽ ആദ്യമായി സ്റ്റാർട്ട് സ്റ്റോപ് സ്വിച്ച്. എഎംടി മോഡലിൽ പിന്നോട്ട് ഉരുണ്ടു പോകാതിരിക്കാനായുള്ള ഹിൽ ഹോൾഡ് അസിസ്റ്റും ഈ വിഭാഗത്തിൽ മറ്റൊരു കാറിനുമില്ല. എഎംടി ഓടിക്കുന്നവരൊക്കെ ആഗ്രഹിക്കാറുണ്ടായിരുന്ന ഒരു സൗകര്യം.
സുഖകരം, സുരക്ഷിതം
കൂടിയ ഇന്ധനക്ഷമത പെർഫോമൻസിനെ പിന്നോട്ടു വലിക്കുന്നില്ല. മികവുറ്റ ഡ്രൈവ്. എഎംടി ഏതാണ്ട് പൂർണ ഓട്ടമാറ്റിക് കാറുകളുടെ നിലയിലേക്കെത്തി നിൽക്കുന്നു. ഹിൽഹോൾഡ് അസിസ്റ്റ്, ഡ്യുവൽ എയർബാഗ് തുടങ്ങി 12 സുരക്ഷാ ഏർപ്പാടുകൾ.
മാറ്റങ്ങൾ തുടർക്കഥ
2014 ൽ ആദ്യമായി ഇറങ്ങുമ്പോൾ വലിയ മാറ്റങ്ങളുമായി എത്തിയ കാറാണ് സെലേറിയോ. ഓട്ടമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ എന്ന എഎംടി ഇന്ത്യയിൽ ആദ്യമായി പരീക്ഷിക്കപ്പെട്ടത് സെലേറിയോയിലൂടെയാണ്. പിന്നീട് ഇന്ത്യയിലെ മിക്ക വാഹന നിർമാതാക്കളും എഎംടി കാറുകൾ വിപണിയിലെത്തിച്ചു. ഇന്ന് ചെറു കാറുകളിൽ തുടങ്ങി എസ്‍യുവികളിൽ വരെ എഎംടി ഗിയർബോക്സുണ്ട്. ഏഴു വർഷവും ആറു ലക്ഷം കാറുകളും പിന്നിട്ട് പുതിയ മോഡൽ എത്തിക്കുമ്പോഴും മാറ്റങ്ങളുടെ കാറാണ് സെലേറിയോ.
വില– 4.99 ലക്ഷം മുതൽ 6.94 ലക്ഷം വരെ
English Summary: Maruti Suzuki Celerio Test Drive Report