പുതുമകളുമായി പുതിയ എർട്ടിഗ

maruti-ertiga-2
SHARE

പ്രായോഗികതയുടെ കാർരൂപമാണ് മാരുതി എർട്ടിഗ. െെഡ്രവറടക്കം എട്ടു പേർക്ക് സുഖകരമായി യാത്ര ചെയ്യാം. രണ്ടാൾ കൂടിപ്പോയാൽ രണ്ടു കാറെടുക്കേണ്ട ഗതികേടില്ല. സീറ്റുകൾ കൂടുതലുള്ള വേറേ വാഹനങ്ങളില്ലെന്നല്ല. അവയിൽ നിന്നൊക്കെ വ്യത്യസ്തമാണ് എർട്ടിഗ. കാരണങ്ങൾ: കാറിനൊത്ത യാത്രാസുഖം, കാറിന്റെ വില, കാറിനൊപ്പം പരിപാലനച്ചെലവ്.

∙ തുടർക്കഥ: എർട്ടിഗ പുതിയ വാഹനമല്ല. ആറു കൊല്ലത്തിലധികമായി വഴിയിലുണ്ട്. ഇതേ വരെ നാലര ലക്ഷം കാറുകളിറങ്ങി. കുടുംബ കാറായും ടാക്സിയായും പല വേഷങ്ങൾ മാറിയണിഞ്ഞു. ഇപ്പോഴത്തെ വാർത്ത കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് തികച്ചും പുതിയ വാഹനമായി എർട്ടിഗ പുനർജനിച്ചു എന്നതാണ്. പുതിയ ഷാസിയിൽ പുതിയ രൂപത്തിൽ പുതിയ എൻജിനുകളും ആഢംബരങ്ങളുമൊക്കൊയി പുതിയ എര്‍ട്ടിഗ.

maruti-ertiga-4
Maruti Ertiga

∙ കൂടുതൽ കാർ: മൾട്ടി പർപസ് വിഭാഗത്തിലാണ് (എംപിവി) ശരിക്കും എർട്ടിഗയുടെ സ്ഥാനം. എന്നാൽ നിലവിൽ വിപണിയിലുള്ള എംപിവികൾ വാണിജ്യവാഹനങ്ങൾക്കു തുല്യമായ ഷാസിയില്‍ നിർമിക്കുമ്പോൾ എർട്ടിഗ കാറിന്റെ പ്ലാറ്റ്ഫോമിൽ നിർമിക്കുന്നു എന്നതാണ് മുഖ്യ മാറ്റം. സ്വിഫ്റ്റും ഡിസയറുമൊക്കെ പങ്കിടുന്ന അതേ പ്ലാറ്റ്ഫോമാണ് എർട്ടിഗയ്ക്കും. ഈ വാഹനത്തെ കാറിനു തുല്യമാക്കുന്ന ഘടകവും ഇതു തന്നെ.

∙ സ്െെറ്റലൻ: പഴയ എർട്ടിഗയിൽ നിന്നു പുതിയ മോഡലിനെ വ്യത്യസ്തമാക്കുന്നത് രൂപഭംഗിയാണ്. വാനുകളെല്ലാം പെട്ടി പോലെ എന്ന പഴയ സങ്കൽപം ഇവിടെ പൊളി‍യുകയാണ്. കാറുകളുടേതിനു തുല്യമായ മുൻ ഭാഗം, വശക്കാഴ്ചയിൽ തെല്ലു വലിയ ഒരു ഹാച്ച് ബാക്ക് എന്നു തോന്നിപ്പിക്കും, പിന്നിലെ പില്ലറിൽ ഏറ്റവും ചന്തമുള്ള മാരുതി എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്വിഫ്റ്റിനു സമാനമായ രൂപകൽപന. െപ്രാജക്ടർ ഹെഡ്​ലാംപുകളും എല്‍‍‍‍‍‍ഇഡി ടെയ്ൽ ലാംപും. പുതിയ ഗ്രില്ലും അലോയ് വീലും. ഒക്കെക്കൂടി പുതിയ എർട്ടിഗ പ്രീമിയമാണ്.

maruti-ertiga-3
Maruti Ertiga

∙ വലുതായി: പഴയ മോഡലിനെക്കാൾ 99 എംഎം നീളവും 40 എംഎം വീതിയും 5 എംഎം ഉയരവും കൂടുതലുണ്ട്. ഈ അധിക സ്ഥലം പ്രതിഫലിക്കുന്നത് ഉള്ളിൽ. മൂന്നു നിര സീറ്റുകൾക്കും ആവശ്യത്തിനു സ്ഥലസൗകര്യം. രണ്ടും മൂന്നും നിര സീറ്റുകളിൽ പഴയതിൽ നിന്നു വ്യത്യസ്തമായി കാലു നീട്ടിയിരിക്കാം. ഉയരമുള്ള കാറായതിനാൽ കയറാനും ഇറങ്ങാനും അധികം ആയാസപ്പെടേണ്ട. ഉയർന്ന െെഡ്രവർ സീറ്റ് എസ്​യുവി സമാനമായ ഇരിപ്പും നൽകും.

∙ ഫിനിഷ്: ബെയ്ജും കറുപ്പും മുഖ്യ നിറങ്ങളെങ്കിലും ആവശ്യത്തിനു ക്രോമിയവും വുഡ് ഫിനിഷും ചേർത്തിട്ടുണ്ട്. ഡാഷ് ബോർഡിലെ മാറ്റ് വുഡ് ഫിനിഷും എ സി വെൻറുകളുടെ രൂപകൽപയും ശ്രദ്ധേയം.  17.8 സെ മി ടച്ച് സ്ക്രീൻ ഡിസ്പ്ലേയിൽ ആപ്പിൾ, ആൻഡ്രോയിഡ് ഇൻറഗ്രേഷനും നാവിഗേഷനും. ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ് വീൽ. എയർകൂൾഡ് കപ്ഹോൾഡറുകളും ഗ്ലൗബോക്‌സുമുണ്ട്.

maruti-ertiga
Maruti Ertiga

∙ െെമലേജ്: ഈ വിഭാഗത്തിലെ െെമലേജ് ചാംപ്യനാണ് എർട്ടിഗ. ഡീസലിന് ലീറ്ററിന് 25.47 കിലോമീറ്ററും പെട്രോളിന് 19.34 കിലോമീറ്ററും മൈലേജ്. ഒാട്ടമാറ്റിക്കിന് 18.9. പുതിയ  1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ്. പെട്രോൾ എൻജിന് 77 കിലോവാട്ട്, ഡീസലിന് 66 കിലോവാട്ട്. രണ്ടു മോഡലുകളും നഗര, െെഹവേ െെഡ്രവിങ്ങിനായി ട്യൂൺ ചെയ്തിരിക്കുന്നു. ആദ്യ മോഡലിനെക്കാൾ 13 ശതമാനം കരുത്തും 6 ശതമാനം ടോർക്കും 10 ശതമാനം ഇന്ധനക്ഷമതയും അധികമുണ്ട്.

∙ വില: 7.44 ലക്ഷം മുതൽ.

∙ ടെസ്റ്റ്െെഡ്രവ്: ഇൻഡസ് മോട്ടോഴ്സ് 9847300000

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA