ടാറ്റ നെക്സോൺ. ടാറ്റയുടെ പ്രതീക്ഷ. മെയ്ക് ഇൻ ഇന്ത്യയുടെ അഭിമാനം. ആരാധകർക്ക് ആവേശം. എന്നാൽ നാലു മീറ്ററിൽത്താഴെ മാത്രം നീളവുമായി വലിയ എസ് യു വികളെ വെല്ലുവിളിക്കുന്ന രൂപസൗഭഗമായി നിവർന്നു നിൽക്കുന്ന നെക്സോൺ സത്യത്തിൽ എന്താണ് ?
∙ പൂർണത: ചെറു എസ് യു വി എങ്ങനെയാകണമെന്നതിെൻറ പരിപൂർണതായാണ് നെക്സോൺ. അടുത്ത തലമുറയിൽ നിന്ന് ഇറങ്ങിവന്നതാണോ എന്നു തോന്നിപ്പിക്കുന്ന രൂപം. റോഡിലൂടങ്ങനെ പോയാൽ തിരിഞ്ഞു നോക്കുന്നവർ വണ്ടിപ്രേമികൾ മാത്രമായിരിക്കില്ല. യൂറോപ്യൻ കാറുകളോടു കിടപിടിക്കുന്ന ഉൾവശം. മുന്നിലും പിന്നിലും യാത്രാസുഖം. സാങ്കേതികത്തികവ്. െെഡ്രവബിലിറ്റി. എതിരാളികളെക്കാൾ ലക്ഷങ്ങൾ കുറവ്. വിശാലമായ വിതരണ, സർവീസ് ശൃംഖല. തീർന്നില്ല...
∙ പുതുമ: സ്മാർട്ട് വാച്ച് ഉപയോഗിച്ച് വാതിൽ തുറക്കാം, സ്റ്റാർട്ടു ചെയ്യാം. വളവ് തിരിയുന്നതിനനുസരിച്ച് വെട്ടം തരുന്ന ഹെഡ് ലാംപുകൾ, വാക്കാലുള്ള ആവശ്യങ്ങൾ അനുസരിക്കുന്ന മ്യൂസിക് സിസ്റ്റവും ഫോണും മറ്റു കാര്യങ്ങളും. ടിയാഗോ വിപണിയിൽ തുടക്കമിട്ട പുതുതരംഗത്തിന് എന്തുകൊണ്ടും പിന്മുറക്കാരൻ.
∙ചെറുതല്ല എസ് യു വി: പറയുമ്പോൾ ചെറു എസ് യു വിയെങ്കിലും രൂപഗുണത്തിൽ വലിയ എസ് യു വികൾ സുല്ലിടും. തേനീച്ചക്കൂട് മാതൃകയിലുള്ള വലിയ ഗ്രില്ലിന് അടിവരയിടുന്ന ക്രോമിയം െെലനുകൾ. പ്രൊജക്ടർ ഹെഡ് ലാംപ്, ഡേ െെടം റണ്ണിങ് ലാംപുകൾ,
∙ എക്സ് ഫാക്ടർ: ആനക്കൊമ്പ് നിറത്തിൽ ഫോഗ് ലാംപിനെ വലയം ചെയ്ത് തുടങ്ങുന്ന വീതിയുള്ള െെലനുകൾ ഡോറിനു തൊട്ടു താഴെയായി വാഹനത്തിെൻറ വശങ്ങളിലൂടെ പിന്നിലെത്തുമ്പോൾ എക്സ് രീതിയിലുള്ള രൂപകൽപനയാകുന്നു. ഈ ആനക്കൊമ്പ് നിറവും സോണിക് സിൽവർ റൂഫും ഡയമണ്ട് കട്ട് 16 ഇഞ്ച് അലോയ്കളും ചേർന്നാണ് നെക്സോണിനെ ഇന്ത്യയിലിന്നുള്ള ഏതു കാറിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
∙എസ് യു വിയല്ല കൂപെ? മസ്‌കുലറായ ബമ്പറും വീല്‍ ആര്‍ച്ചുകളും ബോഡിലൈനുകളും മുന്നിൽ മാത്രമല്ല പിന്നിലുമുണ്ട്. പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന കൂപെ സ്െെലിങ്ങുള്ള ഏക എസ് യു വി. ഈ രൂപം ലോകത്ത് അധികം എസ് യു വികളിൽ കണ്ടിട്ടില്ല. സ്പോർട്ടിനെസ്സാണ് ഇതിെൻറയൊക്കെ ആകെത്തുക.
∙ എന്താ സ്റ്റെൽ: ഉള്ളിൽ നേര്‍രേഖകളിലുള്ള രൂപകൽപനാ രീതി. കറുപ്പ്, ക്രോമിയം, പിയാനോ ബ്ളാക്ക്, സിൽവർ ഫിനിഷുകൾ സംഗമിക്കുന്നു. ഡാഷിൽ ഉറപ്പിച്ച റിവേഴ്‌സ് ക്യാമറയോടു കൂടിയ 6.5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം മെഴ്സെഡിസിനെയോ ബി എം ഡബ്ലുവിനെയോ അനുസ്മരിപ്പിക്കും.
∙ കുടയ്ക്കൊരു അറ: ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്നിൽ എസി വെന്റുകള്‍, എട്ടു സ്പീക്കറുകളുള്ള ഹര്‍മന്‍ മ്യൂസിക്ക് സിസ്റ്റം, കൂള്‍ഡ് ഗ്ലൗ ബോക്‌സ്, സെൻട്രൽ കണ്‍സോളിൽ അടയ്ക്കാവുന്ന സ്റ്റോറേജുകൾ. കുട സൂക്ഷിക്കാനുള്ള പ്രത്യേക അറ സ്കോഡയുടെ ആഡംബര കാറുകളിലും റോൾസ് റോയ്സിലും കണ്ടിട്ടുണ്ട്. 350 ലീറ്ററാണ് ബൂട്ട്.
∙ എൻജിനാണു താരം: റെവോട്രോണ്‍ 1.2 ലീറ്റര്‍ പെട്രോള്‍, റെവോടോര്‍ക് 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകൾ. നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന് 110 പി എസ് കരുത്തും 260 എന്‍ എം ടോര്‍ക്കും. മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 110 പി എസ് തന്നെ. 170 എന്‍ എമ്മാണ് ടോര്‍ക്. ആറു സ്പീഡ് ഗിയര്‍ ബോക്‌സ്.
∙ ആത്മവിശ്വാസം: കരുത്തിനൊപ്പം െെഡ്രവർക്ക് ആത്മവിശ്വാസം നൽകുന്ന െെഡ്രവിങ്. കൊച്ചി മുതൽ കുളമാവു വരെയുള്ള ടെസ്റ്റ് െെഡ്രവ് പാതയിൽ ഹെയർപിൻ വളവുകളിലും നഗരത്തിരക്കിലും നെക്സോൺ ഒരേ പോലെ തിളങ്ങി. ഇക്കൊ, സിറ്റി, സ്പോർട്ട് മോഡുകൾ. എ ബി എസും ഇ ബി ഡിയും എയർബാഗുകളും ഉറപ്പാക്കുന്ന സുരക്ഷ. നെക്സോണാണ് താരം.