മിനി എസ് യു വി വിഭാഗത്തിലെ പുത്തൻ എതിരാളികളെ നേരിടാൻ പരിഷ്കാരങ്ങളുമായി ഫോഡ് ഇക്കോസ്പോർട്ട്. കാഴ്ചയിലും ഉപയോഗക്ഷമതയിലും പരിഷ്കാരങ്ങൾ പ്രതിഫലിക്കുമ്പോൾ ഇക്കോസ്പോർട്ട് ഏറ്റവും പുതിയ ഏതിരാളിക്കും ഒപ്പം ഒാടിയെത്തുകയാണ്.
∙ ലാറ്റിൻ ബന്ധം: തെക്കേ അമേരിക്കയിലാണ് ഇക്കോസ്പോർട്ട് ജനിച്ചത്. ഫോഡ് ഫിയസ്റ്റ പ്ലാറ്റ്ഫോമിൽ 2003 ൽ ബ്രസീലിൽ ആദ്യമിറങ്ങിയ വാഹനം അവിടെ പെട്ടെന്നു ഹിറ്റായി. 2013 ൽ പുതു തലമുറയെത്തിയപ്പോൾ ഇന്ത്യയ്ക്കും മറ്റു ചില ലോക രാഷ്ട്രങ്ങൾക്കും കൂടി ഇക്കോസ്പോർട്ടിലേറാൻ ഭാഗ്യം സിദ്ധിച്ചു. ഇന്ന് യൂറോപ്പ് അടക്കം ഏതാണ്ടെല്ലാ വിപണികളിലും ഇറങ്ങുന്ന ലോക കാറാണ് ഇക്കോസ്പോർട്ട്. ജപ്പാനിലും െെചനയിലുമൊക്കെയുണ്ട് ഈ മിനി എസ് യു വി.
∙ ലീഡർ: ഫോഡ് നിരയിലെ കരുത്തനായ ഇക്കോസ്പോർട്ട് ഇന്ത്യയിൽ ഇന്നു വരെ വിറ്റത് രണ്ടു ലക്ഷത്തിലധികം യൂണിറ്റുകൾ. അത്ര വലിയ വിൽപനയൊന്നുമുണ്ടാകാത്ത മിനി എസ് യു വികളുടെ കാര്യത്തിൽ ചെറിയ നേട്ടമല്ല ഇത്. മാത്രമല്ല, ഇന്ത്യയിൽ ഈ വിഭാഗത്തിൽ പുതിയ മാനങ്ങൾ തീർത്തതും ഇക്കോസ്പോർട്ട് തന്നെ. പുതിയ ഇക്കോസ്പോർട്ട് െെഡ്രവ് റിപ്പോർട്ടിലേക്ക്.
∙ പുത്തൻ പെട്രോൾ: സാങ്കേതികമായുണ്ടായ ഏറ്റവും വലിയ മാറ്റം പുതിയ പെട്രോൾ എൻജിനാണ്. പഴയ 1.5 സിഗ്മ എൻജിനു പകരക്കാരനായെത്തുന്ന മൂന്നു സിലണ്ടർ ഡ്രാഗൺ ശക്തിമാനാണ്, നിശ്ശബ്ദനാണ്, ഇന്ധനക്കാര്യത്തിൽ പിശുക്കനുമാണ്. 7 ശതമാനം അധിക ഇന്ധനക്ഷമത. മൂന്നു സിലണ്ടറുകളുടെ വിറയലോ ബഹളമോ ഇല്ലാത്ത എൻജിന് 123 ബി എച്ച് പി. ഡീസലിനെക്കാൾ കരുത്ത്. അതി സാങ്കേതികതയായിരുന്ന ഇക്കോബൂസ്റ്റിനെക്കാൾ വെറും 2 ബി എച്ച് പി കുറവ്. ഇനിയിപ്പോൾ ഇക്കോ ബൂസ്റ്റ് സീരീസ് ഇല്ല. ഇന്ത്യയിൽ വലിയ വിൽപനയും ഈ സീരീസിനില്ലായിരുന്നു.
∙ രൂപമാറ്റം: പരിഷ്കരിച്ച മുൻഭാഗവും വലിപ്പമേറിയ ഗ്രില്ലുമൊക്കെയായി 1,600 പുത്തൻ ഘടകങ്ങളുണ്ടെന്ന് ഫോഡ്. പുതിയ ഗ്രില്‍, എല്‍ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപുള്ള പ്രൊജക്ടര്‍ ഹെഡ്‍ലാംപ്, ഫോഗ് ലാംപ്, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ പുറത്തു കാണാവുന്ന മാറ്റങ്ങൾ. പുതുതായി ശക്തിയും കുതിപ്പും ദ്യോതിപ്പിക്കുന്ന നീല, ചുവപ്പ് നിറങ്ങളുമെത്തി.
∙ ഉള്ളിൽ: അത്ര സുഖകരമല്ലായിരുന്ന ഡാഷ് ബോർഡ് പാടേ മാറി. പുതിയ എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഡാഷിൽ ഉറപ്പിച്ചിരിക്കുന്നത് മെഴ്സെഡിസിലും ബി എം ഡബ്ലുവിലുെമാക്കെയുള്ള രീതിയിൽ. മികച്ച വിസിബിലിറ്റിയാണ് ലക്ഷ്യം. പുതിയ സീറ്റുകൾ ശ്രദ്ധേയം. അടിസ്ഥാന വകഭേദം മുതൽ എയര്‍ബാഗുകളും എ ബി എസുമുണ്ട്. ഉയർന്ന വകഭേദത്തിൽ ആറ് എയർബാഗുകൾ.
∙ ഒാടിച്ചങ്ങു പോകാം: നല്ല െെഡ്രവിങ്ങാണ് പുതിയ പെട്രോൾ എൻജിെൻറ മുഖമുദ്ര. ആവശ്യത്തിലുമധികം ശക്തി കയ്യിലുണ്ടെന്ന ബോധം െെഡ്രവിങ് ആസ്വാദ്യമാക്കും. മാനുവൽ ഒാട്ടമാറ്റിക് പെട്രോളുകൾ ലഭിക്കും. മാനുവൽ മോഡലിലും ഷിഫ്റ്റിങ് ഒരു ബുദ്ധിമുട്ടല്ല. പെട്രോലിന് ലീറ്ററിന് 17 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 14.8 കിലോമീറ്ററും ഇന്ധനക്ഷമത. ഡീസലിന് 23 കിലോമീറ്റർ.
∙ വില കൂടുന്നില്ല: പെട്രോൾ മോഡലിന് 7.31 ലക്ഷം മുതൽ 9.17 ലക്ഷം രൂപ വരെയും ഓട്ടമാറ്റിക്ക് വകഭേദങ്ങൾക്ക് 9.34 ലക്ഷം മുതല്‍ 10.99 ലക്ഷം വരെയും ഡീസൽ പതിപ്പിന് 8.01 ലക്ഷം മുതൽ 10.67 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.
∙ ടെസ്റ്റ്്‍െെഡ്രവ്: െെകരളി ഫോഡ് 9961044444