ഇന്ത്യ പിടിച്ചടക്കാനാണ് റെനോ ക്യാപ്ചറിെൻറ വരവ്. ഇന്നു വരെ റോഡിൽ കണ്ടിട്ടില്ലാത്തത്ര വിപ്ലവാത്മകമായ രൂപവും അതിലും ശക്തമായ യൂറോപ്യൻ പ്രതിഛായയുമായി ഫ്രഞ്ച് പോരാളിയെപ്പോലെ ക്യാപ്ചർ. ഫ്രാൻസിൽ നിന്നാണ് വരവ്. റെനോയുടെ ഇന്ത്യൻ നിരയിൽ പൂർണമായ ഫ്രഞ്ച് പാരമ്പര്യമുൾക്കൊള്ളുന്ന വാഹനം. ഡസ്റ്ററിനും സ്കാലയ്ക്കുമൊക്കെ റുമേനിയൻ, ജാപ്പനീസ് പാരമ്പര്യങ്ങളുണ്ടെങ്കിൽ ക്യാപ്ചർ കലർപ്പില്ലാത്ത ഫ്രഞ്ച്.
∙ ജനനം: അധികം ചരിത്രമുള്ള വാഹനമല്ല ക്യാപ്ചർ. പുതുമയാണ് മുഖമുദ്ര. 2013 ൽ ജനീവ ഒാട്ടൊഷോയിൽ തിരനോട്ടം നടത്തി. ഡസ്റ്ററും ടെറാനോയും ലോകപ്രശസ്തമായ റെനോ ക്ലിയോ ഹാച്ച് ബാക്ക് കാറുമൊക്കെ ആധാരമാക്കിയ ബി പ്ലാറ്റ്ഫോമിൽ നിർമാണം. യൂറോപ്പിൽ സബ് കോംപാക്ട് ക്രോസ് ഒാവർ വിഭാഗത്തിലും ഇന്ത്യയിൽ മിനി എസ് യു വി എന്ന ലേബലിലും അറിയപ്പെടുന്നു.
∙കാഴ്ച: കൺസപ്റ്റ് കാറുകളെ വെല്ലുന്ന രൂപഭംഗിയുണ്ട്. ആരുകണ്ടാലും ഒരു വട്ടം കൂടിയൊന്നു നോക്കും. 2017 ൽ ആഗോളതലത്തിൽ നടന്ന മുഖം മിനുക്കലുകൾ ക്യാപ്ചറിന് കുതിക്കാൻ ഒാങ്ങി നിൽക്കുന്ന വന്യമൃഗത്തിെൻറ ഗാംഭീര്യമേകുന്നു. മുൻഭാഗത്ത് തെല്ല് കൂടുതൽ വലുപ്പമുള്ള റെനോ ലോഗോ, നീളം കുറഞ്ഞ മസ്കുലർ ബോണറ്റ്, വലിയ വീൽ ആർച്ചുകള്‍, കറുത്ത ബോഡി ക്ലാഡിങ്, എൽ ഇ ഡി ഹെഡ്‌ലാംപ്, ത്രീഡി ഇഫക്റ്റുള്ള എൽ ഇ ഡി ടെയിൽലാംപ്, കോർണറിങ് ഫങ്ഷനുള്ള ഫോഗ് ലാംപ് എന്നിവ ക്യാപ്ചറിേലക്ക് ശ്രദ്ധയാകർഷിക്കുന്ന സവിശേഷതകൾ. ഡ്യുവൽ ടോൺ ഫിനിഷും ഫുട്ബോർഡുമടക്കം ഒട്ടേറെ കസ്റ്റ െമെസേഷൻ ഒാപ്ഷനുകൾ.
∙ എസ് യു വി: നീളം നാലു മീറ്ററിൽ താഴെയാക്കാൻ റെനോ പണിപ്പെടാതിരുന്നതാണ് ക്യാപ്ചറിെൻറ വിജയം. ഇത്ര നീളത്തിൽ ഇത്ര ഉയരത്തിൽ മറ്റൊരു മിനി എസ് യു വി ഇന്ത്യയിൽ ഇന്നില്ല. 4333 മി മി നീളം, 1813 മി മി വീതി, 1613 മി മി ഉയരം, 2674 മി മി വീൽബേസ്. 210 മി മിയാണ് ഗ്രൗണ്ട് ക്ലിയറൻസ്. നീളം കാഴ്ചയിൽ നന്നായി പ്രതിഫലിക്കും. കൂടിയ വീൽബേസ് നിയന്ത്രണവും യാത്രാസുഖവും ആയി പരിണമിക്കുന്നു.
∙ ക്ലീൻ: വൃത്തിയും ആഢ്യത്തവുമുള്ള യൂറോപ്യൻ ഉൾവശം. ഇരട്ട നിറ ഫിനിഷ്. മീറ്റർ കൺസോളിലും സെന്റർ കൺസോളിലും എ സി വെന്റുകളിലും ഗോൾഡൻ ടച്ച് ഫിനിഷുമുണ്ട്. നിലവാരമുള്ള പ്ലാസ്റ്റിക്ക്. വ്യത്യസ്ത രൂപകൽപനയുള്ള മീറ്റർ കൺസോളിൽ ഡിജിറ്റൽ അനലോഗ് സങ്കലനം. പരമ്പരാഗത സ്പീഡോ മീറ്ററില്ല. പകരം വലിയ അക്കങ്ങളുള്ള ഡിജിറ്റൽ സ്പീഡോ.
∙ സൗകര്യങ്ങൾ: ബ്ലൂ ടൂത്ത്, യു എസ് ബി, ഒാക്സ് ഇൻ, നാവിഗേഷൻ സൗകര്യങ്ങളുള്ള 7.0 ഇഞ്ച് ടച്ച് സ്ക്രീൻ മൾട്ടിമീഡിയ സിസ്റ്റം, ക്രൂസ് കൺട്രോൾ, ഒാട്ടമാറ്റിക് ഹെഡ്‌ലൈറ്റും വൈപ്പറും. വെളുപ്പും കറുപ്പും നിറങ്ങളുള്ള തുകൽ സീറ്റുകളുടെ ഗോൾഡ് ഡെക്കോ എന്നു വിശേഷിപ്പിക്കുന്ന സ്റ്റിച്ച്ഡ് ഫിനിഷ് വ്യത്യസ്തം, സുന്ദരം. പിൻ നിര സീറ്റിൽ ആവശ്യത്തിനു സ്ഥലസൗകര്യം. വലിയ ഡിക്കിക്ക് 392 ലീറ്റർ ശേഷി. സീറ്റ് മടക്കിയാൽ 1392 ലീറ്ററിലേക്ക് ഉയർത്താം.
∙ ഡീസലും പെട്രോളും: 1.5 ലിറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിൻ. പെട്രോൾ മോഡലിന് 5600 ആർപിഎമ്മിൽ 106 പി എസ് കരുത്തും 142 എൻ എം ടോർക്കുമുണ്ട്. ഡീസൽ മോഡലിന് 4000 ആർ പി എമ്മിൽ 110 പി എസ്. 240 എൻ എം ടോർക്ക്. പെട്രോളിൽ 5 സ്പീഡ് ഗിയർ ബോക്സും ഡീസലിന് 6 സ്പീഡും. പെട്രോളിൽ ലീറ്ററിന് 13.87 കിലോമീറ്റർ വരെ ഒാടുമ്പോൾ ഡീസലിന് 20.37 കിലോമീറ്ററെന്ന മികച്ച െെമലേജ്.
∙ ഒാടിക്കാൻ സുഖം: മികച്ച െെഡ്രവബിലിറ്റിയാണ് ക്യാപ്ചറിെൻറ സവിശേഷത. ഹൈവേകളിലും നഗരത്തിലും മികച്ച പെർഫോമൻസ് ഉറപ്പ്. മികച്ച സ്റ്റെബിലിറ്റിയുണ്ട്. ഉയർന്ന വേഗത്തിൽ നല്ല നിയന്ത്രണം. യാത്രാസുഖവും നിയന്ത്രണവും ഉറപ്പാക്കുന്ന സസ്പെൻഷൻ. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് മോശം റോഡിൽ പ്രയോജനപ്പെടും. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എ ബി എസ്, മുന്നിലും വശങ്ങളിലും എയർബാഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, സ്പീഡ് ലിമിറ്റർ, റിവേഴ്സ് ക്യാമറ എന്നിവയുമുണ്ട്.
∙ വിലയോ? പ്രതീക്ഷിക്കുന്നതയത്ര ഉയരെയല്ല. പെട്രോൾ അടിസ്ഥാന മോഡലിന് 9.99 ലക്ഷത്തിൽ തുടങ്ങി ഡീസലിെൻറ ഏറ്റവും സൗകര്യങ്ങളുള്ള മോഡലിന് 14.10 ലക്ഷം വരെ എക്സ് ഷോറൂം വിലയെത്തും.
∙ ടെസ്റ്റ്െെഡ്രവ്: ടി വി എസ് റെനോ, 8111880523