സ്കോർപിയോ സുന്ദരനായി...

Mahindra Scorpio
SHARE

മഹീന്ദ്രയെന്നാൽ വില്ലീസ് ജീപ്പിെൻറ പിൻമുറക്കാരെന്നാണ് അർത്ഥം. ജീപ്പ് വഴിമാറിയോടിയിട്ടും യഥാർത്ഥ ജീപ്പ് മഹീന്ദ്രയാണെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന ധാരാളം ഇന്ത്യക്കാരുണ്ട്. ഇവർക്കുള്ള പിന്തുണയാണ് പുതിയ സ്കോർപിയോ. അമേരിക്കയിൽ നിന്നെത്തുന്ന യഥാർത്ഥ ജീപ്പിനോട് മത്സരിക്കാൻ ഒരു ഇന്ത്യൻ വിജയകഥ.

mahindra-scorpio-2
Mahindra Scorpio

∙ സ്കോർപിയോ വരെ: വില്ലീസ് പ്രതിഛായയിൽ നിന്ന് മഹീന്ദ്രയെ വേറൊരു തലത്തിലേക്കെത്തിച്ച ആദ്യ വാഹനമാണ് സ്കോർപിയോ. കാഠിന്യത്തിനും ഈടിനും ഒാഫ് റോഡിങ്ങിനുമൊപ്പം മഹീന്ദ്രയ്ക്ക് ആധുനികതയുമാകാമെന്ന് സ്കോർപിയോ തെളിയിച്ചു. 2002 ൽ വലിയൊരു തരംഗമായി സ്കോർപിയോ പിറന്നു. 

mahindra-scorpio-2
Mahindra Scorpio

∙ നാലാം പിറ: വിജയത്തിനൊപ്പം മുന്നു തലമുറകൾ പിന്നിട്ട ഈ എസ് യു വിയുടെ നാലാം തലമുറയാണിപ്പോൾ ഇറങ്ങിയത്. 2014 ൽ പുറത്തിറങ്ങിയ മൂന്നാം തലമുറയിലാണ് മാറ്റം. എന്നാൽ തലമുറകൾ പലതു പിന്നിട്ടിട്ടും ലാഡർ െെടപ് ഷാസിയിലും ബോഡിയിലും കാര്യമായ അഴിച്ചു പണികൾ നടന്നിട്ടില്ല. ജീപ്പ് സ്വഭാവം തെല്ലു വേണം എന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. കാതലായ മാറ്റങ്ങൾ മനപൂർവം ഉപേക്ഷിച്ച് എൻജിനിലും ഗീയർബോക്സിലും മറ്റു സൗകര്യങ്ങളിലും ആഡംബരങ്ങളിലും തിരുത്തലുകൾ വന്ന വാഹനം.

mahindra-scorpio-1
Mahindra Scorpio

∙ രൂപം മാറി: സൗന്ദര്യം കൂടി. ജീപ്പ് കോംപസിനോട് സാ‍ദൃശ്യം തോന്നിക്കുന്ന പുതിയ ഗ്രില്ലാണ് മുഖ്യമാറ്റം. മുന്നിലെ മാറ്റങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ബമ്പർ മാറി. കോർണറിങ് അസിസ്റ്റുള്ള ഫോഗ്‌ലാംപ്. പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകൾ. പിൻ ഡോറിലെ പ്ലാസ്റ്റിക് ക്ലാഡിങ്ങുകൾ പുതുതായി. പഴയ സ്കോർപിയോയിലെ ട്രാൻസ്പെരന്റ് ടെയിൽ ലാംപ് ചുവപ്പിന് വഴി മാറി. മിറർ ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡികേറ്റര്‍, മസ്കുലർ സൈഡ് പ്ലാസ്റ്റിക്ക് ക്ലാഡിങ് തുടങ്ങിയവയും കാലികം.

mahindra-scorpio-3
Mahindra Scorpio

∙ ഉൾവശം: പ്രീമിയം ഇന്റീരിയർ. പുതിയ അപ്ഹോൾസറി, ഗിയർ ലിവറിലേയും ഡാഷ്ബോർഡിലേയും സിൽവർ ഇൻസേർട്ടുകൾ എന്നിവ അപ്മാർക്കറ്റ് ഫീൽ നൽകുന്നു. ആറ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് ക്യാമറ, പാര്‍ക്കിങ് സെന്‍സര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ്, റെയിന്‍ സെൻസറിങ് വൈപ്പറുകൾ‍‍, വോയിസ് അസിസ്റ്റ് എന്നിവ പുതിയ മോഡലിലെത്തി. ഗിയർ ലിവറിനു പിന്നിൽ മൊബൈലും പേഴ്സും മറ്റും സൂക്ഷിക്കാനുള്ള സ്റ്റോറേജ് സ്പെയ്സുകളുണ്ട്. ഡോറുകളിലും ബോട്ടിൽ സ്റ്റോറേജ്. മികച്ച യാത്രസുഖം നൽകുന്ന സീറ്റുകൾ. ദൂരയാത്രകൾ മടുപ്പാകില്ല.

Mahindra Scorpio
Mahindra Scorpio

∙ നാലു വകഭേദങ്ങൾ:  എസ് 3, എസ് 5, എസ് 7, എസ് 11 എന്നിങ്ങനെ നാലു വകഭേദങ്ങൾ. എൻജിന് കാര്യമായ മാറ്റങ്ങളുല്ലെങ്കിലും കരുത്ത് 20 ബിഎച്ച്പി കൂടി. അടിസ്ഥാന മോഡൽ എസ് 3യില്‍ 2.5 ലീറ്റർ എൻജിനും ശേഷിക്കുന്നവയിൽ എം ഹ്വാക് 2.2 ലീറ്റർ  എൻജിനുമാണ്. 

∙ വ്യത്യസ്ത കരുത്ത്: 2.5 ലീറ്റർ നാലു സിലിണ്ടര്‍ ഡീസല്‍ 75 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. എസ് 5, എസ് 7 എന്നിവയില്‍ ഉപയോഗിക്കുന്ന 2.2 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ ആധുനികമാണ്. 120 ബിഎച്ച്പി, 280 എന്‍എം ടോർക്ക്. ഇതിനു മുകളിലുള്ള മോഡലുകളിലെ 2.2 ലീറ്റർ എൻജിൻ കൂടുതൽ കരുത്തനാണ്. 140 ബി എച്ച് പി, 320 എൻ എം ടോർക്ക്. ഉയർന്ന വകഭേദങ്ങളിൽ ആറ് സ്പീഡ് ട്രാൻസ് മിഷനും ബാക്കിയുള്ളവയിൽ 5 സ്പീഡ് ട്രാൻസ്മിഷനും.

mahindra-scorpio-1
Mahindra Scorpio

∙ െെഡ്രവിങ്: 140 ബി എച്ച് പി മോഡലിൽ എക്സ് യു വിയിലെ അതേ എൻജിനും ഗീയർബോക്സുമാണ്. അതു കൊണ്ടു തന്നെ എക്സ് യു വി ഒാടിക്കുന്നതിനു സമാന സുഖം െെഡ്രവിങ്ങിൽ കിട്ടും. കുറച്ചു കൂടി ഒാഫ് റോഡിങ് സ്വഭാവം കൂടുതലുണ്ടെന്നതാണ് മാറ്റം. ഗീയർ മാറ്റവും മറ്റു നിയന്ത്രണങ്ങളും കാറുകളുടേതിനൊപ്പം അനായാസം. തെല്ല് കൂടുതൽ ഒാഫ് റോഡിങ് സ്വഭാവമുള്ള സുഖകരമായ മൾട്ടി പർപസ് വാഹനം തേടുന്നവർക്ക് ഉത്തമ വാഹനം. ഫോർ വീൽ െെഡ്രവ് മോഡലുമുണ്ട്.

∙ വില: എക്സ്ഷോറൂം 9.95 ലക്ഷം മുതൽ.

∙ ടെസ്റ്റ് െെഡ്രവ്: പോത്തൻസ് മഹീന്ദ്ര: 7902277777

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUVS
SHOW MORE
FROM ONMANORAMA