ക്രേറ്റയ്ക്ക് ഒരു മാറ്റം അനിവാര്യമായിരുന്നു. 2014 ൽ ആദ്യമിറങ്ങിയപ്പോൾ ക്രേറ്റ ഒറ്റയാനായിരുന്നെങ്കിൽ ഇപ്പോൾ ജീപ്പ് കോംപസ് മുതൽ വിറ്റാര ബ്രേസ വരെ അനേക തലങ്ങളിൽ നിന്നാണു കടുത്ത വെല്ലുവിളികൾ. മുൻ നിരയിൽ തുടരാനാവശ്യമായ മാറ്റം അതുെകാണ്ടു ക്രേറ്റ വരുത്തി. അതാണ് പുതിയ ക്രേറ്റ. എന്തൊക്കെയാണ് പുതുമകളെന്ന് ഒാടിച്ചു നോക്കാം.
∙ നാലു ലക്ഷം: ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന എസ് യു വിയാണ് ക്രേറ്റ. ലോകത്താകെ നാലു ലക്ഷം സന്തുഷ്ടരായ ക്രേറ്റ ഉപഭോക്താക്കളുണ്ട്. ഇതിൽ നല്ലൊരു പങ്ക് ഇന്ത്യയിലുമാണ്. ബാക്കിയുള്ളവ ദക്ഷിണ അമേരിക്കയിലും യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലുമായി പായുന്നു.
∙ രൂപകൽപന: ഐ എക്സ് 25 എന്നറിയപ്പെടുന്ന ക്രേറ്റ ഹ്യുണ്ടേയ് ഏറ്റവും പുതുതായി നിർമിച്ച എസ് യു വിയാണ്. ലോകത്തെ മുന്നിൽക്കണ്ട് ചെറുപ്പക്കാർക്കായി വികസിപ്പിച്ചെടുത്ത വാഹനം. ഐ 20 പ്ലാറ്റ്ഫോമിലാണ് നിർമാണം. പൊതുവെ നഗര ഉപയോഗത്തിനുള്ള എസ് യു വി. വേണമെങ്കിൽ തെല്ല് ഓഫ് റോഡിങ്ങുമാകാം എന്ന തത്വത്തിൽ അധിഷ്ഠിതമായ മാറ്റങ്ങളും ബലപ്പെടുത്തലുകളുമുണ്ട്.
∙ ഭാരമില്ല, കരുത്തുണ്ട്: െെഹവ് സ്ട്രക്ചർ എന്നു ഹ്യുണ്ടേയ് വിശദീകരിക്കുന്ന രൂപകൽപനാ രീതിയാണ് ക്രേറ്റയ്ക്ക്. ഭാരം തീരെ കുറച്ച് വളരെ ശക്തമായ ബോഡി നൽകുന്ന രീതിയാണിത്. സുരക്ഷ കൂടുന്നതിനൊപ്പം ഇന്ധനക്ഷമതയടക്കമുള്ള പ്രായോഗികതകളും ഉയരുന്നു. ശബ്ദവും വിറയലും നിയന്ത്രിക്കാനുമാവുമെന്നത് മറ്റൊരു മികവ്.
∙ സാന്റാഫേ: ഹ്യുണ്ടേയ് നിരയിലെ ശ്രദ്ധേയമായ ഓഫ്റോഡർ സാന്റാഫേയുടെ ചെറു രൂപമാണ് ഇപ്പോഴും ക്രേറ്റ. മുന്നിൽ നിന്നുള്ള കാഴ്ചയിൽ പെട്ടെന്ന് സാന്റാഫേയാണെന്നൊരു തെറ്റിദ്ധാരണ വന്നേക്കാം. എല്ലാ ഹ്യുണ്ടേയ് കാറുകളുടെയും ഡിസൈൻ മന്ത്രമായ ഫ്ളൂയിഡിക് രൂപകൽപനാ രീതി പിന്തുടരുന്നതാണ് രൂപസാദൃശ്യത്തിനു പിന്നിൽ. സ്കെയിൽ ഡൗൺ ചെയ്ത സാന്റാഫേ രൂപം ക്രേറ്റയ്ക്ക് കാഴ്ചയിൽ വലിയൊരു വാഹനത്തിന്റെ ചേലു നൽകുന്നു. പുതിയ ഗ്രിൽ പുത്തൻ വാഹനമാണിതെന്ന ഫീലുണ്ടാക്കുന്നുണ്ട്. പുതിയ മാറ്റങ്ങൾ. പ്രൊജക്ടർ ഹെഡ് ലാംപ്, ഡേ െെടം റണ്ണിങ് ലാംപ്, ഡയമണ്ട് കട്ട് അലോയ്, സ്കിഡ് പ്ലേറ്റ്, ടെയ്ൽലാംപ്, െെസഡ് ക്ലാഡിങ്, ഷാർക്ക് ഫിൻ ആൻറിന, സൺ റൂഫ്.
∙ സുഖം: ഉള്ളിൽ ആഢ്യത്തമുള്ള ഫിനിഷ്. യൂറോപ്യൻ രീതിയാണ്. പൊതുവെ കറുപ്പ് മുന്നിട്ടു നിൽക്കുന്ന ഫിനിഷിൽ ബെയ്ജ് നിറം ഡാഷ് ബോർഡിലും ഡോർ ട്രിമ്മുകളിലും വന്നത് വിലപ്പിടിപ്പുള്ള വാഹനങ്ങളുടെ ചാരുത നൽകുന്നു. സീറ്റുകളെല്ലാം വളരെ എളുപ്പത്തിൽ കയറാനും ഇറങ്ങാനുമായി രൂപകൽപന ചെയ്തതാണ്. എ ബി എസ്, ഇ എസ് പി, എയർബാഗുകൾ, എ സി, പവർ വിൻഡോസ് എന്നിവ സ്റ്റാൻഡേർഡ്. പുതുതായി വന്നത്: െെഡ്രവർ ഇല്ക്ട്രിക് സീറ്റ് ക്രമീകരണം, ക്രൂസ് കൺട്രോൾ, സ്മാർട്ട് കീ ബാൻഡ്, വയർലെസ് ഫോൺ ചാർജർ.
∙ ഡ്രൈവിങ്: 123 പി എസ് ശക്തിയുള്ള 1.6 ഗാമാ ഡ്യുവൽ വി ടി വി ടി പെട്രോൾ, 128 പി എസ് സി ആർ ഡി ഐ ഡീസൽ എന്നിവയ്ക്കു പുറമെ 1.4 ഡീസൽ സി ആർ ഡി ഐ മോഡലുമുണ്ട്. ഡ്രൈവ് ചെയ്തത് 1.6 ഡീസൽ മോഡലുകൾ. സുഖകരമായ ഡ്രൈവിങ് നൽകുന്ന വാഹനമാണ് ക്രേറ്റ. ശബ്ദവും വിറയലും തെല്ലുമില്ലാത്ത എൻജിൻ തന്നെ ഈ മികവിനു പിന്നിൽ. ആറു സ്പീഡ് ഗീയർബോക്സും ആവശ്യത്തിനു ശക്തിയും ക്രേറ്റയെ ഡ്രൈവറുടെ കാറാക്കുന്നു. ഓട്ടമാറ്റിക് മോഡലാണു താരം. അനായാസം ഡ്രൈവ് ചെയ്യാം. നല്ല വേഗത്തിലും കോർണറിങ്ങിലും ഹ്യുണ്ടേയ് ടെസ്റ്റ് ട്രാക്കിൽ ക്രേറ്റ പതറിയില്ല. യാത്രാ സുഖം തെല്ലും കുറവില്ല.
∙ വില: കാര്യമായി കൂടിയിട്ടില്ല. 9.43 ലക്ഷം മുതൽ ന്യൂഡൽഹി വില ആരംഭിക്കുന്നു.
∙ ടെസ്റ്റ്െെഡ്രവ്: 9895790650