ആധുനികതയുടെ വേദി: വെന്യു, 6.50 ലക്ഷം
ഇന്ത്യയിലെ കാർ വ്യവസായ രംഗത്ത് ഒരു മുഴം മുന്നിലേക്കെറിഞ്ഞ കമ്പാണ് വെന്യു. ഹ്യുണ്ടേയ് ഇറക്കുന്ന ഗ്ലോബൽ മിനി എസ് യു വി. അമേരിക്കയിലും ഒപ്പം ഇന്ത്യയിലും ഒരേ സമയം ഇറങ്ങുന്ന യുവത്വം തുടിക്കുന്ന വാഹനം. ഇന്റർനെറ്റിന്റെയും കണക്ടിവിറ്റിയുടെയും അതുല്യ സാധ്യതകൾ ആദ്യമായി വെന്യുവിലേറി ഇന്ത്യയിലേക്ക്. ടെസ്റ്റ്
ഇന്ത്യയിലെ കാർ വ്യവസായ രംഗത്ത് ഒരു മുഴം മുന്നിലേക്കെറിഞ്ഞ കമ്പാണ് വെന്യു. ഹ്യുണ്ടേയ് ഇറക്കുന്ന ഗ്ലോബൽ മിനി എസ് യു വി. അമേരിക്കയിലും ഒപ്പം ഇന്ത്യയിലും ഒരേ സമയം ഇറങ്ങുന്ന യുവത്വം തുടിക്കുന്ന വാഹനം. ഇന്റർനെറ്റിന്റെയും കണക്ടിവിറ്റിയുടെയും അതുല്യ സാധ്യതകൾ ആദ്യമായി വെന്യുവിലേറി ഇന്ത്യയിലേക്ക്. ടെസ്റ്റ്
ഇന്ത്യയിലെ കാർ വ്യവസായ രംഗത്ത് ഒരു മുഴം മുന്നിലേക്കെറിഞ്ഞ കമ്പാണ് വെന്യു. ഹ്യുണ്ടേയ് ഇറക്കുന്ന ഗ്ലോബൽ മിനി എസ് യു വി. അമേരിക്കയിലും ഒപ്പം ഇന്ത്യയിലും ഒരേ സമയം ഇറങ്ങുന്ന യുവത്വം തുടിക്കുന്ന വാഹനം. ഇന്റർനെറ്റിന്റെയും കണക്ടിവിറ്റിയുടെയും അതുല്യ സാധ്യതകൾ ആദ്യമായി വെന്യുവിലേറി ഇന്ത്യയിലേക്ക്. ടെസ്റ്റ്
ഇന്ത്യയിലെ കാർ വ്യവസായ രംഗത്ത് ഒരു മുഴം മുന്നിലേക്കെറിഞ്ഞ കമ്പാണ് വെന്യു. ഹ്യുണ്ടേയ് ഇറക്കുന്ന ഗ്ലോബൽ മിനി എസ് യു വി. അമേരിക്കയിലും ഒപ്പം ഇന്ത്യയിലും ഒരേ സമയം ഇറങ്ങുന്ന യുവത്വം തുടിക്കുന്ന വാഹനം. ഇന്റർനെറ്റിന്റെയും കണക്ടിവിറ്റിയുടെയും അതുല്യ സാധ്യതകൾ ആദ്യമായി വെന്യുവിലേറി ഇന്ത്യയിലേക്ക്. ടെസ്റ്റ് െെഡ്രവ് റിപ്പോർട്ട്.
∙എ സി പുറത്തു നിന്ന്: പൊരിവെയിലത്ത് പാർക്ക് ചെയ്ത കാറിലെ പൊള്ളുന്ന ചൂട് വെന്യു കുളിർമയാക്കും. കയറാനുദ്ദേശിക്കുന്നതിന് അഞ്ചു മിനിറ്റു മുമ്പ് വെന്യു സ്റ്റാർട്ട് ചെയ്യാം, എസിയും ഒാണാക്കാം. ബ്ലൂ ലിങ്ക് എന്നറിയപ്പെടുന്ന സാങ്കേതികത ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. െെഡ്രവ് ചെയ്യുന്നതൊഴികെയുള്ള ഏതാണ്ട് എല്ലാ പണികളും പുറത്ത് നിന്നുകൊണ്ടു സാധിക്കാം. മൊബൈൽ ആപ് വഴിയാണ് ഇതു സാധിക്കുക.
∙ ബ്ലൂ ലിങ്ക്: അടുത്ത തലമുറയുടെ സാങ്കേതികതയാണ് ബ്ലൂ ലിങ്ക്. 8 ഇഞ്ച് സ്ക്രീനാണ് ബ്ലൂ ലിങ്കിനും െെഡ്രവർക്കും മധ്യേ നിൽക്കുന്ന ഇൻറർഫേസ്. ഈ സ്ക്രീന്‍ വെറും സ്ക്രീനല്ല. സാധാരണ കാർ സ്റ്റീരിയോകളിലുള്ള ആൻഡ്രോയിഡ് ഒാട്ടൊ, ആപ്പിൾ കാർ പ്ലേ, നാവിഗേഷൻ, വിഡിയോ പ്ലേയിങ് സ്ക്രീൻ, ശബ്ദം തിരിച്ചറിയൽ സാങ്കേതികത എന്നിവയുള്ള ടച് സ്ക്രീൻ. ഇതിനു പുറമെയാണ് റിമോട്ട് എൻജിൻ സ്റ്റാർട്ട്–സ്റ്റോപ്, എസി സ്വിച്ച്, ഡോർ ലോക്കിങ്, പുഷ് മാപ് എന്ന വഴി കാട്ടൽ സംവിധാനം, റോഡ് െെസഡ് സഹായം അടക്കമുള്ള എമർജൻസി അസിസ്റ്റൻസ് എന്നിവ. സിം കാർഡിലൂടെയാണ് കണക്ടിവിറ്റി.
∙ അവസാനിക്കുന്നില്ല: സൗകര്യങ്ങൾ തുടരുകയാണ്. ഇന്നത്തെ തലമുറയ്ക്ക് വേണ്ടതിന്റെയെല്ലാം വേദിയാണ് പുതിയ വെന്യു. ഇലക്ട്രിക് സൺറൂഫ്, വയർലെസ് മൊെെബൽ ചാര്‍ജർ, ക്രൂസ് കൺട്രോൾ, ദിനംപ്രതി മലിനമാകുന്ന ഇന്ത്യയിലെ നഗരങ്ങൾക്കായി എയർ പ്യൂരിെെഫയർ ഇങ്ങനെ പോകുന്നു.
∙ ആഢംബരം: സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ ജീപ്പിന്റെ പിൻമുറക്കാരാണ്. ഏതു കാലഘട്ടത്തിലും പരിസ്ഥിതിയിലും റോഡുണ്ടെങ്കിലും ഇല്ലെങ്കിലും പോകാൻ കെൽപുള്ള വാഹനങ്ങൾ. ജനറൽ പർപസ് ആവശ്യങ്ങൾക്കായി ഉപയോഗം. ജീപ്പ് ജനിച്ച ലോകയുദ്ധ സാഹചര്യങ്ങൾ മാറിയതോടെ എസ്‌യുവികളുടെ സ്വഭാവത്തിനും മാറ്റങ്ങളുണ്ടായി. ആഡംബരം കൂടി. വില കൂടി. കാറുകൾക്കൊത്ത സൗകര്യങ്ങളും ജീപ്പിനൊത്ത പ്രായോഗികതയുമായി മാറി എസ് യു വി.
∙ വീണ്ടും മാറുന്നു: കാലം മാറിയതോടെ എസ്‌യുവികൾക്ക് പല വിഭാഗങ്ങളുണ്ടായി. കൂടുതൽ കാർ സ്വഭാവമുള്ള ക്രോസ് ഒാവറുകളും മിനി എസ്‌യുവികളുമൊക്കെയുണ്ടായി. ഈ മാറ്റത്തിൽ എസ്‌യുവിയുടെ മുഖ്യ സ്വഭാവമായ നാലു വീൽ െെഡ്രവ് അപ്രത്യക്ഷമായി. സാധാരണ ഉപയോഗങ്ങൾക്ക് നാലു വീൽ െെഡ്രവ് വേണ്ടാത്ത ഇന്ത്യ പോലെയുള്ള വിപണികളിൽ കാറിന്റെ സാങ്കേതികത്വവും എസ്‌യുവിയുടെ രൂപവുമുള്ള വാഹനങ്ങൾ പെരുകി.
∙ തിരക്കോട് തിരക്ക്: തിരക്കേറിയ ഈ വിപണിയിൽ ഹ്യുണ്ടേയും രംഗത്തുണ്ട്. ട്യൂസോൺ, ക്രേറ്റ, ഇപ്പോഴിതാ വെന്യു. ചെറു എസ്‌യുവി വിഭാഗത്തിൽ ഏറ്റവുമധികം വിൽപനയുള്ള ക്രേറ്റയ്ക്ക് തൊട്ടു താഴെ യുവാക്കളെ ലക്ഷ്യമിട്ടാണ് വെന്യു. നിലവിൽ വിറ്റാര ബ്രെസയും ഫോഡ് ഇക്കോസ്പോർട്ടും നിലയുറപ്പിച്ചിട്ടുള്ള മേഖലയിൽ പോരാടാനാണൊരുക്കം.
∙ സമാനതകളില്ല: ഈ വിഭാഗത്തിൽ വെന്യുവിന് സമാനതകളില്ല. ഒരു ലിറ്റർ ടർബോ പെട്രോൾ എൻജിനും ഡിസിടി എന്നു വിളിക്കുന്ന ഡബിൾ ക്ലച്ച് ട്രാൻസ്മിഷനുമാണ് സാങ്കേതികമായി വെന്യുവിനെ സമാനതകളില്ലാതാക്കുന്നതെങ്കിൽ ബ്ലൂ ലിങ്ക് സാങ്കേതികവിദ്യ നൽകുന്ന സൗകര്യങ്ങൾ റോൾസ് റോയ്സിലോ ബെന്റ്ലിയിലോ കണ്ടെത്താൻ കഴിഞ്ഞേക്കും.
∙ ഒരു ലിറ്റർ: ടർബോ പെട്രോള്‍ ഒാട്ടമാറ്റിക് വേറിട്ട അനുഭവമാണ്. ഇത്ര സ്മൂത്ത് ആയ എൻജിനുകൾ ഇന്നു മറ്റു കാറുകളിൽ കണ്ടത്താനാവില്ല. ഗിയറിൽ നിന്ന് ഗിയറിലേക്ക് അറിയാതെ കയറിയും ഇറങ്ങിയും പോകുന്ന അനുഭൂതി വേറൊരിടത്തും കിട്ടില്ല. ബിഎംഡബ്ലുവും ബെൻസും ഫോക്സ്‌വാഗനും ഡബിൾ ക്ലച്ച് ഗിയർ ബോക്സുകൾ നൽകുന്നുണ്ടെങ്കിലും ഹ്യുണ്ടേയ് ആദ്യമായാണ് ഈ സാങ്കേതികതയിലേക്ക്. കൂട്ടത്തിൽ ചെറിയവനെങ്കിലും കരുത്തൻ. 120 ബി എച്ച് പി.
∙ യാത്രാ സുഖം വർണനാതീതം: ചെറുതെങ്കിലും വലിയ കാറുകളിലെ സുഖം. കറുപ്പിൽ അന്തസുള്ള ഫിനിഷ്. നല്ല സീറ്റുകൾ. പിൻ സീറ്റിന് എസി വെന്റും യുഎസ്ബി പോർട്ടുമടക്കം എല്ലാ സൗകര്യങ്ങളും. വലിയ ഡിക്കി. ചില റിവ്യുകളിൽ ബോഡി റോൾ ഉണ്ടെന്നും മറ്റും വായിച്ചെങ്കിലും അങ്ങനെയൊരു പ്രശ്നം തെല്ലും അനുഭവപ്പെട്ടില്ല. പ്രീമിയം ഹാച്ച് ബാക്കിനെക്കാൾ ഉയരമുള്ളതിനാൽ െെഡ്രവർക്ക് ഒരു കമാൻഡിങ് പൊസിഷൻ ലഭിക്കുന്നു; എസ്‌യുവികളിലേതു പോലെ.
∙ രണ്ട് എൻജിനുകൾ കൂടി: 1.2 കാപ്പ പെട്രോളും 1.4 സിആർഡി െഎ ഡീസലും കൂടിയുണ്ട്. 82 ബി എച്ച് പി, 90 ബി എച്ച് പി കരുത്ത്. ഒാടിക്കാനവസരം കിട്ടിയില്ല. മറ്റു ഹ്യുണ്ടേയ്‌കളിൽ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ഈ എൻജിനുകൾ പ്രവർത്തനമികവിന്റെ ഉദാത്ത മാതൃകകളാണ്. കാപ്പയ്ക്ക് അഞ്ചു സ്പീഡ് ഗിയർബോക്സും മറ്റുള്ളവയ്ക്ക് ആറു സ്പീഡും. ഒാട്ടമാറ്റിക് ഏഴു സ്പീഡാണ്.
∙ സുരക്ഷിതം: എ ബി എസ്, ഇ ബി ഡി, എന്നിവയ്ക്കു പുറമെ ആറ് എയർ ബാഗുകൾ വരെ. അമേരിക്കയടക്കമുള്ള വികസിത വിപണികളിൽ ഇറങ്ങുന്നതിനാൽ അതീവസുരക്ഷിതമാണ് വെന്യു.
∙ ഏതു മോഡൽ വാങ്ങും? ഇ, എസ്, എസ് എക്്സ്, എസ് എക്സ് ഒ എന്നിങ്ങനെ നാലു വേരിയൻറുകൾ, മൂന്ന് എൻജിനുകൾ. കാപ്പയ്ക്ക് ഇ, എസ് മാത്രം. 1 ലീറ്റർ എസ് മുതൽ. ഡീസൽ ഇ മുതൽ ലഭിക്കും. ഒാട്ടമാറ്റിക് 1 ലീറ്ററിനു മാത്രം. പെട്രോള്‍ കാപ്പയ്ക്ക് 6.50 ലക്ഷം. 1 ലീറ്ററിന് 8.24 മുതൽ 11.14 വരെ. ഡീസലിന് 7.78 മുതല്‍ 10.87 വരെ വില.
∙ഒരു മോഡൽ തിരഞ്ഞെടുക്കുക പ്രയാസം. 1 ലീറ്റർ ഒാട്ടൊയ്ക്ക് 6 എയർ ബാഗ്, പിൻ വാഷർ െെവപ്പർ എന്നിവയും ചെറിയ ചില സൗകര്യങ്ങളും ഇല്ല. പക്ഷെ ബ്ലു ലിങ്കിെൻറ ഒാട്ടൊ സ്റ്റാർട്ട്, എ സി സ്റ്റാർട്ട് സൗകര്യങ്ങൾ 1 ലീറ്റർ ഒാട്ടൊയുടെ ഉയർന്ന മോഡലിനേയുള്ളൂ. ഈ സൗകര്യങ്ങളും ഒാട്ടമാറ്റിക്കിന്റെ െെഡ്രവിങ് സുഖവും തേടുന്നവർ രണ്ട് എയർബാഗു മതിയെന്നു വയ്ക്കണം. ഒപ്പം റിയർ വാഷർ െെവപ്പറും. ഡീസലിെൻറ ഉയർന്ന മോഡൽ ഇതിലും കുറഞ്ഞ വിലയിൽ ഒാട്ടൊ എൻജിൻ, എസി സ്റ്റാർട്ട് ഇല്ലാതെ കിട്ടും. 1 ലീറ്റർ മാനുവലിലും ഉയർന്ന മോഡലിൽ ഇതേ സൗകര്യങ്ങൾ മാത്രം. ഒാട്ടമാറ്റിക്കിലേ ഒാട്ടോ സ്റ്റാർട്ട് പറ്റൂ എന്നത് ന്യായം.
∙ ടെസ്റ്റ് െെഡ്രവ്: എം ജി എഫ് ഹ്യുണ്ടേയ് 9847018666