10.50 ലക്ഷം; വീട്ടിലെത്തും ആഡംബര ജർമൻ എസ്‌യുവി ടയ്ഗുൻ
ഇപ്പോഴാണ് ഫോക്സ്‌വാഗൻ അക്ഷരാർത്ഥത്തിൽ ജനകീയനായത്. പേരു സൂചിപ്പിക്കുന്നതു പോലെയുള്ള ആദ്യ ജനകീയ കാർ ഇതാ, ടയ്‌ഗുൻ. 10 ലക്ഷം രൂപയ്ക്ക് ശുദ്ധ ജർമൻ എസ്‌യുവി. ∙ പാഠം പഠിപ്പിച്ചത് ഹ്യുണ്ടേയ് മധ്യനിര എസ്‌യുവി എന്ന സങ്കൽപം ജനിച്ചത് ഹ്യുണ്ടേയ് ക്രേറ്റയിലൂടെയാണ്. സെഡാനിൽ നിന്ന് കയറ്റം നോക്കുന്ന വലിയൊരു നിര
ഇപ്പോഴാണ് ഫോക്സ്‌വാഗൻ അക്ഷരാർത്ഥത്തിൽ ജനകീയനായത്. പേരു സൂചിപ്പിക്കുന്നതു പോലെയുള്ള ആദ്യ ജനകീയ കാർ ഇതാ, ടയ്‌ഗുൻ. 10 ലക്ഷം രൂപയ്ക്ക് ശുദ്ധ ജർമൻ എസ്‌യുവി. ∙ പാഠം പഠിപ്പിച്ചത് ഹ്യുണ്ടേയ് മധ്യനിര എസ്‌യുവി എന്ന സങ്കൽപം ജനിച്ചത് ഹ്യുണ്ടേയ് ക്രേറ്റയിലൂടെയാണ്. സെഡാനിൽ നിന്ന് കയറ്റം നോക്കുന്ന വലിയൊരു നിര
ഇപ്പോഴാണ് ഫോക്സ്‌വാഗൻ അക്ഷരാർത്ഥത്തിൽ ജനകീയനായത്. പേരു സൂചിപ്പിക്കുന്നതു പോലെയുള്ള ആദ്യ ജനകീയ കാർ ഇതാ, ടയ്‌ഗുൻ. 10 ലക്ഷം രൂപയ്ക്ക് ശുദ്ധ ജർമൻ എസ്‌യുവി. ∙ പാഠം പഠിപ്പിച്ചത് ഹ്യുണ്ടേയ് മധ്യനിര എസ്‌യുവി എന്ന സങ്കൽപം ജനിച്ചത് ഹ്യുണ്ടേയ് ക്രേറ്റയിലൂടെയാണ്. സെഡാനിൽ നിന്ന് കയറ്റം നോക്കുന്ന വലിയൊരു നിര
ഇപ്പോഴാണ് ഫോക്സ്‌വാഗൻ അക്ഷരാർഥത്തിൽ ജനകീയനായത്. പേരു സൂചിപ്പിക്കുന്നതു പോലെയുള്ള ആദ്യ ജനകീയ കാർ ഇതാ, ടയ്‌ഗുൻ. 10 ലക്ഷം രൂപയ്ക്ക് ശുദ്ധ ജർമൻ എസ്‌യുവി.
∙ പാഠം പഠിപ്പിച്ചത് ഹ്യുണ്ടേയ്
മധ്യനിര എസ്‌യുവി എന്ന സങ്കൽപം ജനിച്ചത് ഹ്യുണ്ടേയ് ക്രേറ്റയിലൂടെയാണ്. സെഡാനിൽനിന്ന് കയറ്റം നോക്കുന്ന വലിയൊരു നിര ഉപഭോക്താക്കളെ ഒറ്റയ്ക്ക് തൃപ്തിപ്പെടുത്തിയിരുന്ന ക്രേറ്റ ശരാശരി 15000 വാഹനങ്ങൾ ഓരോ മാസവും വിറ്റഴിച്ചിരുന്നു. എതിരാളികളായി സ്വന്തം പാളയത്തിൽനിന്ന് കിയ സെൽറ്റോസും ഏറ്റവുമൊടുവിൽ ചെക്ക് റിപ്പബ്ലിക്കിൽനിന്നു സ്കോഡ കുഷാക്കും എത്തിയിട്ടും ക്രേറ്റ കുലുങ്ങിയിട്ടില്ല. ഓഗസ്റ്റിൽ 12597 ക്രേറ്റയും 8619 സെൽറ്റോസും 2904 കുഷാക്കും വിറ്റു. മാരുതി എസ് ക്രോസും നിസ്സാൻ കിക്സും റെനോ ഡസ്റ്ററുമൊക്കെച്ചേർന്ന് മുപ്പതിനായിരത്തിനടുത്ത് വാഹനങ്ങൾ വിൽക്കുന്ന വിഭാഗത്തിലേക്കാണ് ടയ്ഗുൻ ഇടിച്ചു കയറുന്നത്.
∙ ജർമൻ താണിറങ്ങി വന്നതോ...
ഈ തിരക്കിലേക്ക് തെല്ലു വൈകിയിറങ്ങുന്ന ഫോക്സ്‌വാഗൻ മുഖ്യമായും വ്യത്യസ്തമാകുന്നത് ജർമൻ മികവു കൊണ്ടാണ്. 11 ലക്ഷത്തിൽത്താഴെ രൂപയ്ക്ക് സമ്പൂർണ ജർമൻ എസ്‌യുവി അവതരിപ്പിച്ചാൽ ആരും വീണു പോകും. വലുപ്പത്തിൽ ടിഗ്വാനും ഓൾ സ്പേസിനുമൊന്നും ഒപ്പം നിൽക്കാനുള്ള ശേഷിയില്ലെങ്കിലും ഒറ്റ നോട്ടത്തിൽത്തന്നെ ഫോക്സ്‌വാഗൻ എസ്‌യുവിയെന്ന കാഴ്ച ടയ്ഗുൻ നൽകുന്നു. ഇരട്ടിയിലധികം വിലയുള്ള മറ്റു ഫോക്സ്‌വാഗൻ എസ്‌യുവികളിലൊന്നാണോ ഇത് എന്ന തോന്നലുണ്ടായാലും അദ്ഭുതപ്പെടേണ്ട.
∙ വില കുറയ്ക്കാൻ ഇന്ത്യ 2.0
എല്ലാ നിർമാതാക്കളും 2.0 മോഡിലാണ്. ഫോക്സ്‌വാഗനും ഈ മോഡിലേക്ക് മാറി. ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ടയ്ഗുൻ പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിൽ പൂർണമായും നിർമിക്കുന്നു. 95 ശതമാനവും പ്രാദേശിക ഘടകങ്ങൾ. വില പിടിച്ചു നിർത്താനായതിനു കാരണം ഈ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി. മുഖ്യമായും ഹാച്ച് ബാക്കുകൾക്കായി വികസിപ്പിച്ചെടുത്ത എംക്യുബി ആർക്കിടെക്ചറിന്റെ വകഭേദമായ എംക്യുബിഎ സീറോ ഐഎൻ പ്ലാറ്റ്ഫോമിലാണ് നിർമാണം.
ആദ്യ കാഴ്ചയിൽ വലുപ്പം തോന്നുമെങ്കിലും ഹ്യുണ്ടേയ് ക്രേറ്റയെക്കാൾ നീളവും വീതിയും കുറവാണ് ടൈഗൂണിന്.
∙ എന്താ ലുക്ക്, വലുപ്പം പ്രകടം
അന്തസ്സുള്ള രൂപം. നല്ല ഉയർന്നങ്ങനെ നിൽക്കുന്നു. പ്രതീക്ഷിച്ചതിലും വലുപ്പം കൂടുതലുണ്ട്. എന്നാൽ ഒതുക്കവുമുണ്ട്. എതിരാളികളെക്കാൾ പൊടിക്കു നീളവും വീതിയും കുറവാണെങ്കിലും ഉള്ളിൽ അതു പ്രതിഫലിക്കില്ല. മുഖ്യ കാരണം വീൽ ബേയ്സ്. ഈ വിഭാഗത്തിലെ ഏറ്റവും കൂടിയ വീൽബേയ്സ്; 2651 മി മി. പരന്ന് ഉയർന്നു നിൽക്കുന്ന ബോണറ്റ് വലുപ്പം കൂടുതൽ തോന്നിപ്പിക്കുന്ന മുഖ്യഘടകമാണ്. മൂന്നു നിര ഗ്രില്ലും വലിയ ലോഗോയും ഹെഡ്‌ലാംപ് ക്ലസ്റ്ററും ഗ്രില്ലും ഒറ്റ യൂണിറ്റെന്നു തോന്നും. എൽഇഡി ഹെഡ്‌ലാംപിന് താഴെ ബംപറിൽ വലിയ ഫോഗ് ലാംപ്. കറുത്ത നിറമുള്ള ബമ്പറിൽ ഇരു ഫോഗ് ലാംപുകളെയും കൂട്ടിയോജിപ്പിക്കുന്ന ക്രോം സ്ട്രിപ്പുമുണ്ട്. ജിടി ഓട്ടമാറ്റിക്കിന് 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്. മാനുവലിന് 16 ഇഞ്ച് അലോയ്. മനോഹരമായ പിൻഭാഗത്ത് ഇൻഫിനിറ്റി ടെയ്ൽ ലാംപ് നിറഞ്ഞു നിൽക്കുന്നു. 385 ലീറ്റർ ഡിക്കി.
∙ പ്രീമിയം
ആകർഷകമായ ഉൾവശം. ചെറി റെഡ് നിറവും കാർബൺ ഫൈബർ ഇൻസേർട്ടുകളും തന്നെ പ്രീമിയം ലുക്കിനു കാരണം. സ്പോർട്ടി റെഡ്, വൈറ്റ് എന്നീ ആംബിയന്റ് ലൈറ്റിങ്. ആൻഡ്രോയ്ഡ് ഓട്ടോ/ ആപ്പിൾ കാർ പ്ലേ കണക്ടിവിറ്റി എന്നിവയുള്ള 10 ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റവും ഡ്രൈവർക്കായി എട്ട് ഇഞ്ച് ഡിജിറ്റൽ ഡിസ്പ്ലേയുമുണ്ട്. യാത്രാ സുഖം നൽകുന്ന സീറ്റുകൾ.
∙ ഡീസലില്ല, പകരം 2 പെട്രോൾ
രണ്ട് ടിഎസ്ഐ പെട്രോൾ എൻജിനുകൾ. 3 സിലണ്ടർ 1 ലീറ്റർ, 4 സിലണ്ടർ 1.5 ലീറ്റർ. ഒരു ലീറ്റർ എൻജിനു മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകൾ. 1.5 ലീറ്റർ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഡിഎസ്ജി ഓട്ടമാറ്റിക്.
∙ ഡ്രൈവിങ്ങിൽ അഗ്രജൻ
ജിടി 1.5 ഡി എസ്ജിയാണ് താരം. 150 ബി എച്ച് പിയും 250 എൻ എം ടോർക്കുമുണ്ട്. അതീവ കരുത്തൻ. എന്നാൽ അതിനൊപ്പം ശാന്തൻ. എൻജിനിൽനിന്ന് ശബ്ദവും ബഹളവുമില്ല. ജി ടി ബാഡ്ജിങ്ങിനോടു 100 ശതമാനം സത്യസന്ധത പുലർത്തുന്നു. 1 ലീറ്ററാണെന്നു കരുതി മോശമാണെന്നു ധരിക്കേണ്ട. 115 ബി എച്ച് പി, 178 എൻ എം ടോർക്ക്. ആവശ്യത്തിലധികം ശക്തൻ. ഇതേ എൻജിന്‍, ഗിയർബോക്സ് സഖ്യം പോളോ ജിടിയിലും ഡ്രൈവർമാരെ ത്രസിപ്പിക്കുന്നുണ്ട്.
∙ ടെസ്റ്റ്ഡ്രൈവ്: ഇവിഎം 9895764023