എക്സ് എൽ 6 വരുന്നു; സ്ഥലം വിട്ടോ...
മാരുതിയുടെ പുതുപുത്തൻ എക്സ് എൽ സിക്സ് ഇറങ്ങുമ്പോൾ ആരൊക്കെ പേടിക്കും? നിലവിലുള്ള എല്ലാ എംപിവികളും തെല്ലു ഭയക്കും. കാരണം രൂപഗുണത്തിലും യാത്രാസുഖത്തിലും ആഡംബരത്തിലും ഇന്ധനക്ഷമതയിലും വിൽപനാനന്തര സേവനമികവിലും മാത്രമല്ല വിലക്കുറവിലും എക്സ്എൽ സിക്സിനെ വെല്ലാൻ വേറൊരു എംപിവി നിലവിലില്ല. സമാന സൗകര്യങ്ങളുള്ള
മാരുതിയുടെ പുതുപുത്തൻ എക്സ് എൽ സിക്സ് ഇറങ്ങുമ്പോൾ ആരൊക്കെ പേടിക്കും? നിലവിലുള്ള എല്ലാ എംപിവികളും തെല്ലു ഭയക്കും. കാരണം രൂപഗുണത്തിലും യാത്രാസുഖത്തിലും ആഡംബരത്തിലും ഇന്ധനക്ഷമതയിലും വിൽപനാനന്തര സേവനമികവിലും മാത്രമല്ല വിലക്കുറവിലും എക്സ്എൽ സിക്സിനെ വെല്ലാൻ വേറൊരു എംപിവി നിലവിലില്ല. സമാന സൗകര്യങ്ങളുള്ള
മാരുതിയുടെ പുതുപുത്തൻ എക്സ് എൽ സിക്സ് ഇറങ്ങുമ്പോൾ ആരൊക്കെ പേടിക്കും? നിലവിലുള്ള എല്ലാ എംപിവികളും തെല്ലു ഭയക്കും. കാരണം രൂപഗുണത്തിലും യാത്രാസുഖത്തിലും ആഡംബരത്തിലും ഇന്ധനക്ഷമതയിലും വിൽപനാനന്തര സേവനമികവിലും മാത്രമല്ല വിലക്കുറവിലും എക്സ്എൽ സിക്സിനെ വെല്ലാൻ വേറൊരു എംപിവി നിലവിലില്ല. സമാന സൗകര്യങ്ങളുള്ള
മാരുതിയുടെ പുതുപുത്തൻ എക്സ് എൽ സിക്സ് ഇറങ്ങുമ്പോൾ ആരൊക്കെ പേടിക്കും? നിലവിലുള്ള എല്ലാ എം പി വികളും തെല്ലു ഭയക്കും. കാരണം രൂപഗുണത്തിലും യാത്രാസുഖത്തിലും ആഡംബരത്തിലും ഇന്ധനക്ഷമതയിലും വിൽപനാനന്തര സേവനമികവിലും മാത്രമല്ല വിലക്കുറവിലും എക്സ് എൽ സിക്സിനെ വെല്ലാൻ വേറൊരു എം പി വി നിലവിലില്ല. സമാന സൗകര്യങ്ങളുള്ള എതിർ മോഡലിനെക്കാൾ 5 ലക്ഷം രൂപയോളം വിലക്കുറവ്. പിന്നെ പേടിക്കാതിരിക്കുമോ?
ധൈര്യമായി വാങ്ങാം
എർട്ടിഗയായും എക്സ് എൽ സിക്സായും ഒരു ദശകത്തിലധികം വിപണിയിലിറങ്ങിയ വാഹനം കഴിവും കരുത്തും തെളിയിച്ചു കഴിഞ്ഞതാണ്. ഇതേ വാഹനത്തിന്റെ ഏറ്റവും പുതിയ അവതാരം എത്തുമ്പോൾ ഉപഭോക്താക്കളുടെ ആത്മവിശ്വാസം ഏറുകയാണ്.
ഇന്ത്യയിൽ എക്സ് എൽ 6, ലോകത്ത് എക്സ് എൽ 7
എർട്ടിഗയുടെ ആഡംബര ക്രോസ് ഓവർ മോഡലായ എക്സ് എൽ 6 ആഗോള കാറാണ്. ഇന്ത്യയ്ക്ക് പുറത്ത് എക്സ് എൽ 7 എന്നാണ് പേര്. സുസുക്കിയുടെ ഹാർടെക് പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനം സുസുക്കിക്കു പുറമെ ടൊയോട്ട റുമിയോൺ, മസ്ദ വി എക്സ് 1, പ്രോട്ടോൺ എർട്ടിഗ എന്നീ പേരുകളിലും വിവിധ വാഹന നിർമാതാക്കൾ ഇറക്കുന്നു. ഏതാണ്ടെല്ലാ ഏഷ്യൻ വിപണികളിലും ദക്ഷിണാഫ്രിക്കയിലും സജീവ സാന്നിധ്യമാണ് ഈ വാഹനം.
എന്താണ് മാറ്റങ്ങൾ?
2019 അവസാനത്തോടെ ഇറക്കിയ എക്സ് എൽ സിക്സിന് മാറ്റങ്ങൾ ധാരാളം വന്നിരിക്കുന്നു. ഒന്നാമത് തോന്നിയ മാറ്റം കുറച്ചു കൂടി ഹെവി ഫീലിങ് നൽകുന്നു എന്നതാണ്. നിർമാണത്തിനുപയോഗിക്കുന്ന ഉരുക്കിന് കുറച്ചു കൂടി കാഠിന്യം വന്നിട്ടുണ്ട്. ഇതേ തോന്നൽ അടുത്തിടെ വന്ന പുതിയ ബലീനോയിലും അനുഭവവേദ്യമായിരുന്നു.
ശക്തമായ പ്രഖ്യാപനം
ആദ്യ കാഴ്ചയിൽത്തന്നെ സംഭവം വ്യത്യസ്തമാണ് എന്നു വരുത്താനാണ് മാരുതിയുടെ ശ്രമം; അതു വിജയിച്ചിട്ടുമുണ്ട്. ക്രോസ് ഓവർ രൂപം കുറച്ചു കൂടി കരുത്താർജിക്കാനുള്ള മുഖ്യ കാരണം പുതിയ മുൻവശമാണ്. വലിയ ഗ്രില്ലും ഹെഡ് ലാംപ് ക്ലസ്റ്ററുകളും ബംപറും ചേർന്ന് എസ് യു വി സമാന രൂപം നൽകുന്നു. പിൻവശത്തെ സ്മോക്കി ഗ്രേ ടെയ്ൽ ലാംപുകൾ, റൂഫ് റെയിൽ, പുതിയ 16 ഇഞ്ച് അലോയ് വീൽ രൂപകൽപന ഇവ കൂടി ചേരുമ്പോൾ രൂപമാറ്റം ഗംഭീരമായി.
പൂർണതയുടെ ഉൾവശം
പുറത്തെ മാറ്റങ്ങൾ പരിപൂർണതയിലെത്തുന്നത് ഉള്ളിലേക്ക് കയറുമ്പോഴാണ്. മനോഹരമായ കറുപ്പ് പ്ലാസ്റ്റിക് ഫിനിഷ്, അന്തസ്സുള്ള ഡാഷ് ബോർഡ് രൂപകല്പന, വലുപ്പമുള്ള സുഖകരമായ ക്യാപ്റ്റൻ സീറ്റുകൾ, അവസാന നിരയിൽ മാത്രമാണ് ബെഞ്ച് സീറ്റ്. സ്ഥലസൗകര്യങ്ങളുടെ കാര്യത്തിലും ധാരാളിത്തം. മൂന്നു നിരകളിലും വിശാലമായിത്തന്നെ ഇരിക്കാം. വലിയൊരു പ്രീമിയം എസ് യു വിയിൽ കയറിയെന്ന ബോധം സൃഷ്ടിക്കുന്നതിൽ മാരുതിക്ക് 100 മാർക്ക്.
ആഡംബരവും ആധുനികതയും
ഈ വിഭാഗത്തിലെ വാഹനത്തിൽ പ്രതീക്ഷിക്കാത്ത ആധുനികതയും സൗകര്യങ്ങളും എക്സ് എൽ 6 നൽകുന്നു. വെന്റിലേറ്റഡ് മുൻ സീറ്റുകൾ, 360 ഡിഗ്രി ക്യാമറയുള്ള വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ, ആൻഡ്രോയിഡ്, അലക്സ അടക്കമുള്ള കണക്ടിവിറ്റി... എല്ലാമുണ്ട്. 4 എയർബാഗും ഇ എസ് പിയും എബിഎസും നൽകുന്ന സുരക്ഷ പുറമേ.
ഡ്രൈവിങ്
പുതു തലമുറ ഡ്യുവൽ ജെറ്റ് കെ സീരീസിന് കൂടുതൽ വിശദീകരണങ്ങളാവശ്യമില്ല. 1462 സി സി, 75.8 ബി എച്ച് പി. വളരെ സ്മൂത്തും അതേ സമയം കരുത്തനുമാണ് ഈ എൻജിൻ. 20.97 ഇന്ധനക്ഷമതയുമുണ്ട്. പ്രായോഗികം. നഗരത്തിലും ഹൈവേയിലുമായി നടത്തിയ ടെസ്റ്റ് ഡ്രൈവിൽ 18 കിലോമീറ്ററിലധികം ഇന്ധനക്ഷമത ലഭിച്ചു. 5 സ്പീഡ് മാനുവലും 6 സ്പീഡ് ടോർക്ക് കൺവർട്ടർ ഗിയർ ബോക്സുകൾ. ഇതിൽ ഓട്ടമാറ്റിക് മോഡലാണ് താരം. യാത്രാസുഖത്തിന്റെ കാര്യത്തിലും എക്സ് എൽ 6 ഈ വിഭാഗത്തിലെ താരമാകും.
വാങ്ങാൻ ഇനിയുമുണ്ട് കാരണങ്ങൾ
മാരുതി നൽകുന്ന ഉറപ്പ്. ഏതൊരു ചെറിയ നഗരത്തിലും രണ്ടും മൂന്നും സർവീസ് കേന്ദ്രങ്ങൾ. മികച്ച ഇന്ധനക്ഷമത. ഏല്ലാവിധ ആഡംബരങ്ങളും. യാത്രാസുഖം. സ്ഥലസൗകര്യം. എതിരാളികളെക്കാൾ ഗണ്യമായ വിലക്കുറവ്. ഒരു മധ്യനിര ആഡംബര കുടുംബ സെഡാൻ വാങ്ങാനിരിക്കുന്നവർക്ക് എക്സ് എൽ സിക്സിലേക്ക് ധൈര്യമായി മാറാം. ഉപഭോക്താക്കളിലെ ഈ ധൈര്യമാണ് കിയ കാരെൻ സ് അടക്കമുള്ള പുത്തൻ എതിരാളികളുടെ ഉറക്കം കവരുന്നത്.
English Summary: Maruti Suzuki XL 6 Test Drive