സി 3 എയർക്രോസ്; എസ്യുവിയായാൽ ഇങ്ങനെ വേണം...
നൂറ്റാണ്ടു പിന്നിടുന്ന സിട്രോൺ ശ്രേണിയിലെ ഇളമുറക്കാരനാണ് സിട്രോൺ സി 3. രണ്ടു ദശകത്തിന്റെ പാരമ്പര്യമേയുള്ളൂ. 2000 ൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട് ഏപ്രിൽ 2002 ൽ പുറത്തിറങ്ങിയ ‘ജെനറേഷൻ സീ’ സിട്രോൺ. ആധുനിക ലോകത്തിനായി നിർമിക്കപ്പെട്ട സി 3 ഹാച്ച് ബാക്ക് ഇന്ത്യയിലെത്തിയിട്ട് കൊല്ലം ഒന്നു കഴിഞ്ഞപ്പോൾ സി
നൂറ്റാണ്ടു പിന്നിടുന്ന സിട്രോൺ ശ്രേണിയിലെ ഇളമുറക്കാരനാണ് സിട്രോൺ സി 3. രണ്ടു ദശകത്തിന്റെ പാരമ്പര്യമേയുള്ളൂ. 2000 ൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട് ഏപ്രിൽ 2002 ൽ പുറത്തിറങ്ങിയ ‘ജെനറേഷൻ സീ’ സിട്രോൺ. ആധുനിക ലോകത്തിനായി നിർമിക്കപ്പെട്ട സി 3 ഹാച്ച് ബാക്ക് ഇന്ത്യയിലെത്തിയിട്ട് കൊല്ലം ഒന്നു കഴിഞ്ഞപ്പോൾ സി
നൂറ്റാണ്ടു പിന്നിടുന്ന സിട്രോൺ ശ്രേണിയിലെ ഇളമുറക്കാരനാണ് സിട്രോൺ സി 3. രണ്ടു ദശകത്തിന്റെ പാരമ്പര്യമേയുള്ളൂ. 2000 ൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട് ഏപ്രിൽ 2002 ൽ പുറത്തിറങ്ങിയ ‘ജെനറേഷൻ സീ’ സിട്രോൺ. ആധുനിക ലോകത്തിനായി നിർമിക്കപ്പെട്ട സി 3 ഹാച്ച് ബാക്ക് ഇന്ത്യയിലെത്തിയിട്ട് കൊല്ലം ഒന്നു കഴിഞ്ഞപ്പോൾ സി
നൂറ്റാണ്ടു പിന്നിടുന്ന സിട്രോൺ ശ്രേണിയിലെ ഇളമുറക്കാരനാണ് സിട്രോൺ സി 3. രണ്ടു ദശകത്തിന്റെ പാരമ്പര്യമേയുള്ളൂ. 2000 ൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട് ഏപ്രിൽ 2002 ൽ പുറത്തിറങ്ങിയ ‘ജെനറേഷൻ സീ’ സിട്രോൺ. ആധുനിക ലോകത്തിനായി നിർമിക്കപ്പെട്ട സി 3 ഹാച്ച് ബാക്ക് ഇന്ത്യയിലെത്തിയിട്ട് കൊല്ലം ഒന്നു കഴിഞ്ഞപ്പോൾ സി 3 അടിസ്ഥാനമാക്കിയ മൂന്നാമത് വാഹനം ഇറങ്ങുകയാണ്. സി 3 എയർക്രോസ് എന്ന സുന്ദരൻ മിനി എസ്യുവി. ആറു മാസം മുമ്പ് സി 3 ഇലക്ട്രിക് എത്തിയിരുന്നു.
ബ്രസീലിൽ തുടങ്ങുന്ന ചരിത്രം
ലോകത്ത് സി 3 ഇറങ്ങി ഒരു ദശകം പിന്നിട്ടപ്പോഴാണ് സി 3 എയർക്രോസ് എന്ന മിനി എസ്യുവി ആദ്യമായി ജനിക്കുന്നത്. ഫ്രാൻസിലാണ് തായ് വഴിയെങ്കിലും ബ്രസീലാണ് ജന്മദേശം. അന്നുണ്ടായിരുന്ന പിക്കാസോ എന്ന എംപിവിയുടെ മിനി എസ്യുവി രൂപമായി ആദ്യ സിട്രോൺ സി 3 എയർ ക്രോസ് 2016 ൽ ബ്രസീലിൽ ഇറങ്ങി. കുറഞ്ഞ കാലം കൊണ്ടു വിജയമായ വാഹനം ഇപ്പോഴിതാ മറ്റൊരു വൻ വിപണിയായ ഇന്ത്യയിലും വിജയം ഉറപ്പാക്കിയെത്തുന്നു...
പയ്യെത്തിന്നാം...
ഇന്ത്യയിൽ വിജയം കാണാനുള്ള എല്ലാ സമവാക്യങ്ങളും ഈ വാഹനത്തിലുണ്ട്. ഇന്ത്യക്കാരനെ വീഴ്ത്തുന്ന ചന്തത്തിനു പുറമെ മുടക്കുമുതലിനെക്കാൾ പൊലിപ്പു തോന്നിക്കുന്ന രൂപം, കരുത്തും ഇന്ധനക്ഷമതയുമുള്ള എൻജിൻ എന്നിവയൊക്കെ ഇവിടെ ചിലവാകും. മാത്രമല്ല വിജയം എന്നത് വിൽപനയെ അടിസ്ഥാനമാക്കിയാണെങ്കിൽ സി 3 എയർക്രോസ് ജയിച്ചു കഴിഞ്ഞു. കാരണം, എടുത്താൽ പൊങ്ങാത്ത വിൽപന ലക്ഷ്യങ്ങളൊന്നും സിട്രോണിനില്ല. പയ്യെത്തിന്നാൽ പനയും തിന്നാം എന്നതാണവരുടെ ‘ലോജിക്’.
ബ്രസീലിലെ സി 3 വേറേ...
ഇന്ത്യയിലെ സി 3 എയർക്രോസുമായി പ്ലാറ്റ്ഫോം പങ്കുവയ്ക്കുന്നതൊഴിച്ചാൽ കുറച്ചു സാദൃശ്യങ്ങളേ ബ്രസീലിലെ എയർക്രോസിനുള്ളൂ. ഇന്ത്യൻ രൂപം പൂർണമായും ഇന്ത്യയ്കായി ചമച്ചതാണ്. എൻജിനുകളും വ്യത്യസ്തം. എന്നാൽ യൂറോപ്പിലെ ചില വിപണികളിൽ സമാന രൂപമുള്ള എയർക്രോസുകൾ കണ്ടാൽ ഞെട്ടരുത്. കാരണം ഈ കാർ ധാരാളം യൂറോപ്യൻ രൂപകൽപനാശൈലികൾ പിന്തുടരുന്നുണ്ട്.
എന്താണ് എയർ ക്രോസ് ?
സിട്രോൺ സി 3 ഹാച്ച് ബാക്ക് പ്ലാറ്റ്ഫോമിൽ നിർമിച്ച 7 സീറ്റർ, 5 ഡോർ എസ്യുവി. നീളവും ഉയരവും കൂടുതലുണ്ടെങ്കിലും പ്രാഥമികമായി ഇതൊരു 5 സീറ്റർ തന്നെയാണ്, 2 സീറ്റ് കൂടി ഉറപ്പിക്കാനുള്ള സൗകര്യം നൽകുന്നുവെന്നു മാത്രം. ഏതെങ്കിലും സാഹചര്യങ്ങളിൽ രണ്ടു പേർക്കു കൂടി കയറണമെന്നു തോന്നിയാൽ ഈ സീറ്റു നിവർത്താം. അല്ലാത്തപ്പോൾ മടക്കിവയ്ക്കാം, അഴിച്ച് പുറത്തേക്കുമെടുക്കാം. ഇനി, 7 സീറ്റ് വേണ്ടെന്ന കടുത്ത തീരുമാനമെങ്കിൽ 5 സീറ്റ് മോഡലുമുണ്ട്.
എന്തിനാണ് എയർക്രോസ് ?
എസ് യു വി സ്റ്റൈലിങ്ങിൽ ഭ്രമമുള്ള, എന്നാൽ നല്ല ഒതുക്കമുള്ള വാഹനം തേടുന്നവർക്ക് അധികം ആലോചിക്കേണ്ടതില്ല; ഫ്രഞ്ച് രൂപകൽപനാമികവിൽ സഞ്ചരിക്കാം. സീറ്റിങ്ങിലെ വൈവിധ്യവും ഗാംഭീര്യമുള്ള രൂപഗുണവുംഈ വാഹനത്തിനോട് ആദ്യാനുരാഗമുണർത്തും.
സൂപ്പറാണു കേട്ടോ...
സ്റ്റൈലിങ് അടിപോളി. ഒറ്റ നോട്ടത്തിൽ സി 3 യുമായി സാമ്യങ്ങൾ തോന്നുമെങ്കിലും മാറ്റങ്ങളാണധികം. മുൻ ഗ്രില്ലും ഡ്യുവൽ എൽഇഡി ഹെഡ് ലാംപ് അടക്കമുള്ള ഘടകങ്ങളും പുതിയതാണ്. വശങ്ങളിലേക്കു വന്നാൽ അലോയ് വീൽ രൂപകൽപനയും നീളം കൂട്ടിയെടുത്തപ്പോൾ വന്ന അധിക സ്ഥലത്തുള്ള ക്വാർട്ടർ ഗ്ലാസ് വിൻഡോയും സുന്ദരം. എന്നാൽ എയർ ക്രോസിന്റെ ഏറ്റവും ഭംഗിയുള്ള ഭാഗം പിൻവശമാണ്. വലിയ എസ്യുവികളെയും നാണിപ്പിക്കുന്ന രൂപഭംഗി. വാഹനത്തിന് മൊത്തത്തിൽ വലുപ്പക്കൂടുതൽ തോന്നിപ്പിക്കുന്ന പിൻ ഡിസൈൻ.
ഫ്രഞ്ച് കണക്ഷൻ
ഉള്ളിലെ പകിട്ടു തെല്ലു കുറവാണെന്ന സി 3 ഹാച്ച് ബാക്കിനെപ്പറ്റിയുള്ള ആരോപണം എയർക്രോസിലെത്തുമ്പോൾ അമ്പെ പൊളിയുന്നു. ഫ്രഞ്ച് രൂപകൽപനാ വിരുത് പ്രകടം. എല്ലാ ഘടകങ്ങൾക്കും ഫിനിഷിങ് കൂടി. സീറ്റുകൾക്ക് കനം വച്ചു. 26 സെ.മി ടച്ച് സ്ക്രീൻ, 17.78 സെ.മി ഡിജിറ്റൽ ടി എഫ് ടി ക്ലസ്റ്റർ, ഉള്ളിൽ നിന്നു ക്രമീകരിക്കാവുന്ന ഫോൾഡബിൾ വിങ് മിറർ, റൂഫ് ടോപ് പിൻ എ സി തുടങ്ങിയ സൗകര്യങ്ങളെത്തി. 2671 മി മി വീൽ ബേസിന്റെ പ്രയോജനം ഉൾക്കൊണ്ട് ധാരാളം സ്ഥലവും. ഇപ്പോഴാണ് ശരിക്കുമൊരു ‘ഫ്രഞ്ച്കണക്ഷ’നായത്.
പുറം കാഴ്ചകൾ
പുറം മോടിയിൽ ശ്രദ്ധേയമാകുന്നത് ഇതൊക്കെ: തെല്ല് അഹങ്കാരത്തോടെ തലയുയർത്തി നിൽക്കുന്ന മുൻവശം. 200 മി.മീ ഗ്രൗണ്ട് ക്ലിയറൻസ്. 1669 മി.മീ ഉയരവും 4.32 മീ നീളവും റോഡ് സാന്നിധ്യം കൂട്ടുന്നു. 17 ഇഞ്ച് ക്വാഡ്രാറ്റിക് അലോയ് വീലുകൾ. മിന്നുന്ന പിന്നഴകിനു കുറിയിടുന്ന 3 ഡി ടെയ്ൽ ലാംപും പിൻ സ്പോയ്ലറും. എല്ലാരും ഒന്നു നോക്കിപ്പോകും... ഉള്ളിലെ സീറ്റുകൾ അനേക രീതിയിൽ ക്രമീകരിക്കാവുന്നതുപോലെ ഇഷ്ടമുള്ള രീതിയിൽ കസ്റ്റമൈസ് ചെയ്യാവുന്ന പുറം ഭംഗി. 4 നിറങ്ങളും 6 ഡ്യുവൽടോൺ ഓപ്ഷനുകളുമുണ്ട്. ഓർഡർ ചെയ്താൽ ഫാക്ടറിയിൽ നിന്നു തന്നെ ആക്സസറികൾ പിടിപ്പിച്ചു വണ്ടി വീട്ടിലെത്തിക്കും.
ഇതൊക്കെ ധാരാളം മതി
1.2 ലീറ്റർ 3 സിലണ്ടർ പെട്രോൾ എൻജിനെന്നൊക്കെ കേൾക്കുമ്പോൾ 7 സീറ്റർ എസ്യുവിക്ക് ഇതു മതിയോ എന്നതു ന്യായമായ സംശയം. എന്നാൽ വണ്ടിയെടുക്കുമ്പോൾ ഈ സംശയം അസ്ഥാനത്താകും. ടർബോ എൻജിന് 110 പി എസ്, 190 എൻ എം ടോർക്ക്. 7 പേരുമായിപ്പോയാലും എയർക്രോസ് കുതിക്കും. എൻജിൻ കരുത്തിനു പുറമെ താരതമ്യേന കുറഞ്ഞ ആർ പി എമ്മിൽ ലഭിക്കുന്ന കൂടിയ ടോർക്ക് ഡ്രൈവിങ് ആയാസ രഹിതമാക്കും. അടിക്കടി ഗീയർ മാറേണ്ട. ആറു സ്പീഡ് ഗീയർബോക്സ്. ഓട്ടമാറ്റിക് ഉടനെ വരുമായിരിക്കും. സുഖകരമാണ് സ്റ്റിയറിങ്അടമുള്ള നിയന്ത്രണങ്ങൾ.
പരവതാനി പറക്കും...
‘ഫ്ലയിങ് കാർപറ്റ്’ എന്നു വിശേഷിപ്പിക്കുന്ന പരമ്പരാഗത സിട്രോൺ സസ്പെൻഷൻ ഈ വാഹനത്തിനുമുണ്ട്. വിശേഷണം പോലെ തന്നെ പറക്കുന്ന അനുഭവം. കുടുക്കമില്ല, ഉലച്ചിലില്ല, കുണ്ടും കുഴിയും പ്രശ്നമേയല്ല.
ഓഫ് റോഡിങോ?
എസ്യുവിയല്ലേ. തെല്ല് ഓഫ് റോഡിങ്ങുമാകാം. നാലു വീൽ ഡ്രൈവ് സംവിധാനമൊന്നുമില്ലെങ്കിലും ഡിസൈൻ മികവുകൊണ്ട് എയർക്രോസിന് ഓഫ് റോഡിങ്ങുമാകാം എന്നു സിട്രോൺ തെളിയിച്ചു. പ്രത്യേകം തയാറാക്കിയ ട്രാക്കിൽഫോർ വീൽ ഡ്രൈവുകളെ വെല്ലുന്ന ഓഫ് റോഡിങ് പ്രകടനം നടത്തി എയർക്രോസ് കാഴ്ചക്കാരെയും ഡ്രൈവർമാരെയും അമ്പരപ്പിച്ചു.
എയർ ക്രോസ് വാങ്ങുകയല്ലേ? വില ഉടൻ എത്തും...
English Summary: Citroen C3 Aircross Test Drive Review