നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം: സുധാകർ കെ.കെ

kk-sudhakar
SHARE

‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ സുധാകർ ജി യുടെ കഥയാണോ? എന്ന എന്റെ ചോദ്യത്തിന് ഉടൻ  മറുപടി വന്നു! ‘അതേല്ലോ സപ്നാ’.പിന്നീടങ്ങോട്ട് എന്റെ ഞെട്ടലിനൊപ്പം സത്യത്തിൽ ദൈവത്തെ വിളിച്ചു പോയി ‘എന്റെ യേശുവേ’. ദിവസങ്ങളോളം തിലകന്റെ മുഖം ഓർത്ത് പേടിച്ചുവിറച്ച്, രാത്രിയിൽ ഒരു കയ്യിൽ എന്റെ കുട്ടിബൈബിളും പിടിച്ച് ഡാഡിയുടെയും അമ്മയുടെയും ഇടക്ക്  പോയിക്കിടന്ന കാലം മനസ്സിലോർത്തു. മോഹൻലാലിനെ മനസ്സിൽ ഒരു റൊമാന്റിക് ഹീറോയായി പ്രതിഷ്ഠിച്ച കാലം, ഇന്നും ആത്മാർത്ഥമായി തുടരുന്നു.

സിനിമ കണ്ട് തുടങ്ങിയപ്പോ തോന്നിയ ആരാധനയും റൊമാൻസും പാട്ടും എല്ലാം സിനിമയുടെ ക്ലൈമാക്സ് കണ്ടതോടെ ഇല്ലാതെയായി എന്നു മാത്രമല്ല,ഞെട്ടിവിറച്ചു മൊത്തമായി ഇല്ലതെയായി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ കോളേജിൽ മാത്രമല്ല,കൂട്ടുകാർക്കിടയിലും മറ്റും ഇതേ ക്ലൈമാക്സ്, സംസാരവിഷയമായിത്തീർന്നു.ഏറ്റവും അപ്രതീക്ഷിതമായ മനസ്സിനെ ഭീതിപ്പെടുത്തുന്ന ഒരു ക്ലൈമാക്സ്! ’ഇനി കൊണ്ടുപൊയ്ക്കോ’ വാതിലിൽ പാതിചാരിനിന്നുള്ള തിലകന്റെ വാചകവും,നോട്ടവും ഇന്നും മനസ്സിൽ മായാതെ മറയാതെ കിടക്കുന്നു.

വർഷങ്ങളുടെ ഫെയ്സ്ബുക്ക് പരിചയം,അത്യാവശ്യത്തിനു ചില സംശയങ്ങളും കഥയെഴുത്തുകളെക്കുറിച്ചുള്ള ചെറുചർച്ചകളും മറ്റും ഈ മുന്തിരിത്തോപ്പുകളുടെ കഥാകൃത്ത് എനിക്ക് എന്നും സമ്മാനിച്ചിരുന്നു.എന്നാൽ ‘അതുക്കും മേലെ’യായിരുന്നു ഇന്നത്തെ ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ‘ എന്ന സിനിമയുടെ മൂലകഥ സുധാകർ ജിയുടെതായിരുന്നു എന്ന വസ്തുത സുധാകറിൽ നിന്നു തന്നെ കേട്ടത്.ആ ഒരു സംസാരത്തിൽ ഞാനൊരു ഞെട്ടലോടെ ആദ്യം ചോദിച്ചത് ഈ ക്ലൈമാക്സ് സുധാകർജി എഴുതിയതാ‍ണോ എന്നായിരുന്നു. അല്ല,അത് പത്മരാജൻ സാറിന്റെ ‘ട്വിസ്റ്റ്’ മാത്രമാണ്.

ഏതു വർഷമാണ് സുധാകർജി എഴുതിത്തുടങ്ങിയത് ?1985 ൽ ഏതാണ്ട് 27 വയസ്സുള്ളപ്പോൾ 

കലാകൗമുദിയിൽ അച്ചടിച്ചുവന്ന ’ഒരു ഞായറാഴ്ചയുടെ ഓർമ്മക്ക്’ എന്നതായിരുന്നു ആദ്യ കഥ.അത് കേരളകൗമുദി വീക്കെന്റ്  മാഗസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.അതു കണ്ടിട്ടാണ് ഒരു നോവൽ വേണം എന്നു കലാകൗമുദിയിൽ നിന്ന് അവശ്യപ്പെട്ടത്.അങ്ങനെ ആണ് ‘ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം’ എഴുതി കൊടുത്തത്. ഈ കഥ എഴുതാൻ മൂന്ന് ആഴ്ച എടുത്തു.

86 ൽ ആ നോവൽ,പത്മരാജൻ സംവിധാനം ചെയ്ത,’നമുക്ക് പാർക്കാൻ  മുന്തിരിത്തോപ്പുകൾ എന്ന സിനിമയായി.സുധാകർ ജിയോട് ഈ സിനിമ കഥയാകുന്ന സമയത്തെക്കുറിച്ച് ചോദിച്ചറിയാൻ ആദ്യം മനസ്സിൽ വന്ന ചോദ്യം ഇതായിരുന്നു “ഈ വ്യത്യസ്തമായ ഒരു ട്വിസ്റ്റ്  പത്മരാജൻ പറഞ്ഞിരുന്നോ? ഡിസ്കഷൻ സമയത്ത് ഞാൻ പറഞ്ഞിരുന്നു രണ്ടാനപ്പൻ സോഫിയയെ  ഉപദ്രവിക്കുന്നുണ്ടെന്ന്,അതു കൊണ്ടാണ് അവൾ സോളമന്റെ കൂടെ പോകാൻ തയാറാകുന്നത് എന്ന്.ബാക്കി സിനിമയിലെ ക്ലൈമാക്സ് പദ്മരാജന്റെ സൃഷ്ടിയാണ്.ഇത്തരം ഒരു ഉപദ്രവത്തെക്കുറിച്ചും കഥയിൽ പറയുന്നുണ്ടോ?കഥയിൽ പൈലോക്കാരന്റെ ഫാമിലി നേരിട്ട് വരുന്നില്ല. 

മതിലിന്(സിനിമയിൽ വേലി)ഇപ്പുറത്തു നിന്നുള്ള കാഴ്ചകൾ മാത്രമെയുള്ളു.ഞാനെഴുതിയ കഥയിൽ ഇത്തരം നേരിട്ടൊരു ഉപ്രദ്രവകരമായ സംഭവം നടക്കുന്നില്ല. ഒറിജിനൽ കഥയിൽ സോഫിയ റേപ്പ്  ചെയ്യപ്പെടുന്നില്ല.സോളമന്റെ കൂടെ രാത്രിയിൽ ഒളിച്ചോടുകയാണ്.ഒരു കഥ സിനിമയാകുമ്പോഴും സംവിധായകൻ തന്റെ കഥക്ക്  ശക്തമായ ഏടുകളും ഊന്നലുകളും നൽകുമ്പോഴാണു സിനിമ,പ്രേക്ഷകന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നത്.എനിക്കെന്നല്ല,ആ കാലത്ത്  സിനിമ കണ്ട ഒട്ടനവധി പേരുടെയെങ്കിലും മനസ്സിൽ തിലകൻ എന്ന രണ്ടാനച്ഛന്റെ  പേടിപ്പെടുത്തുന്ന രൂപവും ഭാവവും  മായാതെ കിടക്കുന്നുണ്ടാവും,തീർച്ച. 

സോളമൻ എന്ന ഒരു മുന്തിരിത്തോപ്പ് എസ്റ്റേറ്റുകാരനും അവന്റെ അമ്മയും മാത്രമുള്ള ഒരു ലോകത്തേക്ക് അയൽക്കാരായി എത്തുന്നു സോഫിയും കുടുംബവും.സോളമന്റെ അനന്തിരവനായി എത്തുന്ന വിനീതിൽ നിന്ന് സോഫിയെയും അവളുടെ അനിയത്തിയെയും സോളമൻ പരിചയപ്പെടുന്നു. ഇടക്കെവിടെയോ വച്ചുള്ള അവരുടെ നേരിട്ടുള്ള സംസാരങ്ങളിൽ നിന്നു സോളമൻ മനസ്സിലാക്കുന്നു, സോഫിയുടെ രണ്ടാനച്ഛനാണ് തിലകൻ എന്ന്.തങ്ങളുടെ അന്യോന്യമുള്ള ഇഷ്ടങ്ങൾ പറയാതെതന്നെ അവർക്കിടയിൽ വളരുന്നു.കഥയുടെ ഭാവവും രീതിയും അവിടെ നിന്നു വ്യത്യസ്തമായിത്തീരുന്നു. 

ബൈബിളിലെ ഉത്തമഗീതങ്ങളിലെ വരികൾ സോഫിക്കും സോളമനും തങ്ങളുടെ ഇഷ്ടങ്ങളും സന്ദേശങ്ങളും കൈമാറാള്ള ഒരു ഉപാധിയായിത്തീരുന്നു.’നമുക്ക് ഗ്രാമങ്ങളിച്ചെന്ന് രാപാർക്കാം,അവിടെവെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും”.റൊമാൻസും പ്രേമവും മറ്റും കത്തുകളിലും,നോട്ടങ്ങളിലും,സുഹൃത്തുക്കൾ എന്ന ഹംസങ്ങളിലൂടെ മാത്രം കൈമാറിയിരുന്ന ഒരു കാലമായിരുന്നു 85 കൾ എന്ന് ഇന്നെനിക്കറിയാം.ഡിഗ്രി ക്ലാസ്സുകളിൽ  അന്ന് സി എം എസ്സ് കോളേജിൽ പഠിക്കുന്ന കാലം പിന്നെ  ഉത്തഗീതങ്ങൾ ഒട്ടു മിക്ക പ്രേമങ്ങൾക്കും സന്ദേശവാഹകരായിത്തീർന്നിരുന്നത് ഇന്നും ഓർക്കുന്നു.

എന്നാണ് എങ്ങനെയാണ് സുധാകർജി കഥകൾ എഴുതിത്തുടങ്ങിയത് ?ഒരു ഞായറാഴ്ചയുടെ ഓർമ്മക്ക്’ ആയിരുന്നു ആദ്യകഥ.ഒരു നോവൽ വേണം എന്നു കലാകൗമുദിയിൽ നിന്ന് ആവശ്യപ്പെട്ടപ്രകാരമാണ് “നമുക്ക് ഗ്രാമങ്ങളിൽച്ചെന്നു രാപ്പാർക്കാം” എന്ന നോവൽ എഴുതി കൊടുത്തത്. വായന ആയിരുന്നു ഹോബി. എഴുതാൻ ആഗ്രഹം തോന്നി എഴുതി തുടങ്ങി. മൂന്നു മാസം എടുത്തു ആദ്യ നോവൽ എഴുതാൻ. മനസ്സിലൊരു കഥയുടെ രൂപരേഖയുണ്ടാകാൻ ഒരു നിമിഷം,ചിലപ്പോൾ ഒരു ദിവസം. 27–ാം വയസ്സിലാണ് ആദ്യമായി കോളജ് മാഗസിനിൽ ഒരു ചെറുകഥ എഴുതി തുടക്കം കുറിച്ചത്.

കഥയെഴുതുമ്പോൾ,ആദ്യം അലോചിച്ച്, കുറിപ്പുകൾ എഴുതിയുണ്ടാക്കി, കഥാതന്തു എഴുതിയുണ്ടാക്കി, പിന്നിടാണോ എഴുതിത്തുടങ്ങുന്നത്?

മനസ്സിൽ കഥയുടെ രൂപരേഖ  ഉണ്ടാവും. പിന്നെ നേരിട്ട് എഴുതും,കുറിപ്പുകൾ എഴുതാറില്ല.ഒരു രൂപരേഖ ചിന്തിച്ച് ഉണ്ടാക്കാൻ എത്ര സമയം വേണ്ടിവരും?നോവൽ എഴുതാൻ വേണ്ടി കഥ ഉണ്ടാക്കാറില്ല. എപ്പോഴെങ്കിലും കഥ മനസ്സിൽ വരുമ്പോൾ എഴുതുകയാണ്. രൂപരേഖ ഉണ്ടാക്കാൻ പ്രതേകിച്ചു സമയം എടുക്കാറില്ല.അതു താനേ മനസ്സിൽ ഉണ്ടാവുന്നതാണ്. ഇന്നും നോവലിന്റെ പേരിൽ മാറ്റമില്ല.

ഒരടിക്കുറിപ്പ്:-“കണ്ണീർപൂവ്”എന്ന സുധാകർജിയുടെ ഏറ്റവും പുതിയ നോവൽ ഫെയ്സ്ബുക്ക് പേജിൽ കണ്ടതിനൊപ്പം,ആണ് അതിനു താഴെയായി നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം എന്ന പുസ്തകത്തിന്റെ  പുനഃപ്രസിദ്ധീകരണം കണ്ടത്. ഒരു കാലഘട്ടത്തിന്റെ കഥയായിരുന്നു അത്. ഇന്നും മനസ്സിൽ നിന്ന്  മായാതെ കിടക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA