രാജ്യാന്തര തലത്തിൽ മെയിഡ് ഇൻ ജർമനിക്കു പ്രിയമേറുന്നു
ബർലിൻ ∙ രാജ്യാന്തരതലത്തിൽ മെയിഡ് ഇൻ ജർമനി ഉൽപന്നങ്ങൾക്ക് വൻ പ്രിയം. ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിഭാഗം 23 രാജ്യങ്ങളിൽ നടത്തിയ അഭിപ്രായ സർവേയിലാണ് ഈ കണ്ടെത്തൽ. ജർമൻ ഉൽപന്നങ്ങൾ ലോക വിപണിയിൽ ഇന്നും വൻ നിലവാരം ഉയർത്തുന്നവയാണെന്ന് സർവേയിൽ പങ്കെടുത്ത 60 ശതമാനം പേർ അഭിപ്രായം

ബർലിൻ ∙ രാജ്യാന്തരതലത്തിൽ മെയിഡ് ഇൻ ജർമനി ഉൽപന്നങ്ങൾക്ക് വൻ പ്രിയം. ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിഭാഗം 23 രാജ്യങ്ങളിൽ നടത്തിയ അഭിപ്രായ സർവേയിലാണ് ഈ കണ്ടെത്തൽ.
ജർമൻ ഉൽപന്നങ്ങൾ ലോക വിപണിയിൽ ഇന്നും വൻ നിലവാരം ഉയർത്തുന്നവയാണെന്ന് സർവേയിൽ പങ്കെടുത്ത 60 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തി. ഇന്നും ചൂടപ്പം പോലെ മെയിഡ് ഇൻ ജർമൻ ഉൽപന്നങ്ങൾ വിറ്റഴിക്കപ്പെടുന്നുണ്ടെന്നു ഗവേഷക സംഘം കണ്ടെത്തി. ജർമനിക്കെതിരെ അഭിപ്രായ സർവേയിൽ ആറു ശതമാനം പേർ മാത്രമാണ് നെഗറ്റീവ് (എതിർ) അഭിപ്രായം രേഖപ്പെടുത്തിയത്.
ഇറ്റാലിയൻ ഉൽപന്നങ്ങൾക്ക് രണ്ടാം സ്ഥാനവും, ബ്രിട്ടൻ മൂന്നും ഫ്രാൻസ് നാലും സ്ഥാനം നേടി. ജപ്പാൻ നിർമ്മിത ഉൽപന്നങ്ങൾക്ക് അഞ്ചാം സ്ഥാനമാണ് ലഭിച്ചത്. ചൈനയുടെ ഉൽപന്നങ്ങൾക്ക് വലിയ പ്രിയമില്ല. 44 ശതമാനം പേർ നെഗറ്റീവ് അഭിപ്രായം രേഖപ്പെടുത്തി. ആദ്യ പത്തു രാജ്യങ്ങളിൽ മെയിഡ് ഇൻ ചൈന ഉൽപന്നങ്ങൾക്ക് സ്ഥാനമില്ല.