കോവിഡ് ഭീതി ജർമനിയിൽ ചുവന്ന തെരുവുകൾ അടഞ്ഞ് തന്നെ കിടക്കുമെന്ന് സൂചന
ബർലിൻ ∙ കോവിഡ് വ്യാപനത്തിന്റെ പേരിൽ ജർമനിയിൽ അടഞ്ഞ് കിടക്കുന്ന ചുവന്ന തെരുവുകൾ ഉടനടി തുറക്കണ്ട എന്ന സൂചനയാണ്

ബർലിൻ ∙ കോവിഡ് വ്യാപനത്തിന്റെ പേരിൽ ജർമനിയിൽ അടഞ്ഞ് കിടക്കുന്ന ചുവന്ന തെരുവുകൾ ഉടനടി തുറക്കണ്ട എന്ന സൂചനയാണ് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം നൽകിയത്.ജർമനിയിൽ നിലവിൽ ലക്ഷത്തിലധികം പേർ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസമായി പണിയില്ലാതെ ഇവർ നട്ടം തിരിയുകയാണ്. ഇവർക്ക് പണിയെടുക്കാൻ ഉടൻ അനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് പുരുഷ വിഭാഗവും രംഗത്തുണ്ട്. ഇവർ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നു.
ശാരീരിക അകലം വിഷയമായതുകൊണ്ട് അനുമതി നൽകണ്ട എന്നാണ് ഒരു സോഷ്യലിസ്റ്റ് വനിതാ നേതാവിന്റെ നിലപാട്.കോവിഡ് വ്യാപനം ഈ പണി മൂലം വ്യാപിക്കാനെ കഴിയുകയുള്ളൂവെന്ന് വനിതാ നേതാവ് ആരോപിച്ചു. ജർമനിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ലൈംഗിക തൊഴിലാളികളുടെ എണ്ണം 33,000 ആണ്. എന്നാൽ ഇരുളിന്റെ മറവിൽ സർക്കാരിന് പിടികൊടുക്കാതെ ലക്ഷങ്ങളാണ് പണിശാലയിലുള്ളത്. ഇതിൽ പകുതി അതിഥി തൊഴിലാളികളാണ്. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ് അധികവും.