ലണ്ടൻ∙ വേൾഡ് മലയാളി ഫെഡറേഷൻ (WMF) മലയാളം ഫോറത്തിന്റെ നേതൃത്വത്തിൽ ഡബ്യുഎംഎഫ് ഡെൻമാർക്ക് മലയാളം ഫോറത്തിന്റെ സഹകരണത്തോടെ ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട് വെബിനാർ സംഘടിപ്പിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ വേൾഡ് മലയാളി ഫെഡറേഷൻ (WMF) മലയാളം ഫോറത്തിന്റെ നേതൃത്വത്തിൽ  ഡബ്യുഎംഎഫ് ഡെൻമാർക്ക് മലയാളം ഫോറത്തിന്റെ സഹകരണത്തോടെ    ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട് വെബിനാർ സംഘടിപ്പിച്ചു. 'മലയാളം ക്ലാസുകൾ - വിവിധ അധ്യാപന രീതികൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ പ്രവാസികൾക്കിടയിൽ മലയാള ഭാഷയുടെ പ്രാധാന്യവും പ്രചരണവും സാധ്യമാക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നതായിരുന്നു.

മലയാളം ഫോറം ഗ്ലോബൽ കോഓർഡിനേറ്റർ ജെയ്സൺ കാളിയാനിൽ ആമുഖ സന്ദേശം നൽകി. ഡബ്യുഎംഎഫ് മലയാളം ഫോറവും കേരള  സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയുമായി സഹകരിച്ച് എട്ടു രാജ്യങ്ങളിൽ മലയാള ഭാഷ പഠന പരിശീലനക്കളരികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളിൽ മലയാളം ഫോറം പ്രവർത്തനങ്ങൾ  വ്യാപിപ്പിക്കാൻ ശ്രമിക്കുമെന്നും ഇതിനായി നിസ്വാർത്ഥ സേവനം ചെയ്യുന്ന അധ്യാപകരെ അഭിനന്ദിക്കുന്നുവെന്നും   ജെയ്സൺ കാളിയാനിൽ പറഞ്ഞു.

ADVERTISEMENT

ഗ്ലോബൽ ജോയിൻ്റ് സെക്രട്ടറി ഹരീഷ് നായർ ഗ്ലോബൽ ക്യാബിനറ്റിൽ നിന്നുള്ള സന്ദേശം അവതരിപ്പിച്ചു. മലയാള ഭാഷയുടെ ആഗോള വ്യാപനത്തിന് ഗ്ലോബൽ ക്യാബിനറ്റിന്റെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു..

ബിനിൽ, ലേഖ (ജപ്പാൻ), സിന്ധു ബിജു (ടോഗോ), ജെറോം ( ഹെയ്തി), അനു (ഈജിപ്ത്), അൻഷാദ്, ഷാലിമ (റിയാദ്), ശ്രീജ സരസ്വതി (ഫ്രാൻസ്),  അജുന അസാദ്  (ഡെൻമാർക്ക്), അനുപമ (ബെനിൻ), തുടങ്ങിയവർ അവരുടെ യൂണിറ്റുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ അവതരിപ്പിച്ചു. 

ADVERTISEMENT

വിവിധ മലയാളം ഫോറം യൂണിറ്റുകൾ അതതു രാജ്യങ്ങളിലെ മലയാളഭാഷാ പ്രചരണത്തിന്റെ അനുഭവങ്ങളും വെല്ലുവിളികളും അവതരിപ്പിച്ചു. പുതിയ കാലഘട്ടത്തിൽ വെല്ലുവിളികളെ അതിജീവിച്ച് ഭാഷാപഠനം മുന്നോട്ടു കൊണ്ടു പോകേണ്ടതിനാവശ്യമായ നവീന പദ്ധതികളെക്കുറിച്ചുള്ള  നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു.

വെബിനാറിൽ അവതരിപ്പിച്ച നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ ആശയസംവാദവും ചോദ്യോത്തരവേളയും സംഘടിപ്പിച്ചിരുന്നു.

ADVERTISEMENT

ഡബ്യുഎംഎഫ് നേതാക്കളായ  ഷിഹാബ് കൊട്ടുകാട്, ജോൺസൺ തൊമ്മാന, ഡീക്കൻ ജോയ്സ് പള്ളിക്കാമാലിൽ, രാജൻ കൊക്കുറി  തുടങ്ങിയവർ പ്രസംഗിച്ചു. മലയാളംഫോറം യൂറോപ്പ് റീജണൽ കോഓർഡിനേറ്റർ ബേസിൽ ഉതുപ്പ് നന്ദിയർപ്പിച്ചു. അജുന അസാദ് ചടങ്ങിന്റെ അവതാരകയായിരുന്നു.