കോവിഡ് വ്യാപനം കുതിക്കുന്നു; ജർമനിയിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 14964 കോവിഡ് രോഗികൾ
ബർലിൻ ∙ ജർമനിയെ ആശങ്കയിലാക്കി കൊണ്ട് കോവിഡ് രോഗികളുടെ സംഖ്യ കുതിക്കുന്നു. ഒറ്റ ദിനംകൊണ്ട് രോഗികളുടെ സംഖ്യ പതിനയ്യായിരത്തിനടുത്തായി

ബർലിൻ ∙ ജർമനിയെ ആശങ്കയിലാക്കി കൊണ്ട് കോവിഡ് രോഗികളുടെ സംഖ്യ കുതിക്കുന്നു. ഒറ്റ ദിനംകൊണ്ട് രോഗികളുടെ സംഖ്യ പതിനയ്യാ യിരത്തിനടുത്തായി. പ്രമുഖ ലാബായ റോബർട്ട് കോഹാണ് ഇന്ന് ഈ കണക്ക് പുറത്തു വിട്ടത്. ഇതോടെ ജർമനിയിൽ കോവിഡ് ബാധിതരുടെ ആകെ സംഖ്യ 12,1300യായി ഉയർന്നു.
കഴിഞ്ഞ ദിവസം ജർമനിയിൽ 85 പേർ കോവിഡ് മൂലം മരണമടഞ്ഞു. ആകെ മരണമടഞ്ഞവരുടെ സംഖ്യ 10183. വരാന്ത്യത്തോടെ കോവിഡ് ബാധിതർ പ്രതിദിനം 20,000 മായി ഉയരും എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. രോഗികൾ കൂടിയാൽ ജർമൻ ആശുപത്രികളിലെ പരിചരണം തകിടം മറിയുമെന്നുള്ള ആശങ്കയും സർക്കാരിനുണ്ട്.
ചാൻസലർ മെർക്കൽ പൂർണ്ണമായും ലോക്ഡൗൺ ഒഴിവാക്കി കൊണ്ടുള്ള സർക്കാർ നടപടി പ്രഖ്യാപിക്കു മെന്നാണ് പൊതുവെയുള്ള സൂചന.