ബർലിൻ ∙ ജർമനിയിൽ ഡിസംബർ ഒന്ന് മുതൽ ചാൻസലർ മെർക്കൽ നടപ്പിലാക്കാനിരുന്ന കടുത്ത കൊറോണ നിയന്ത്രണങ്ങൾ 16 മുഖ്യമന്ത്രിമാർ ചോദ്യം ചെയ്തതോടെ തീരുമാനമാകാതെ ചർച്ച അലസി പിരിഞ്ഞതായി ഏജൻസി റിപ്പോർട്ട്.

ബർലിൻ ∙ ജർമനിയിൽ ഡിസംബർ ഒന്ന് മുതൽ ചാൻസലർ മെർക്കൽ നടപ്പിലാക്കാനിരുന്ന കടുത്ത കൊറോണ നിയന്ത്രണങ്ങൾ 16 മുഖ്യമന്ത്രിമാർ ചോദ്യം ചെയ്തതോടെ തീരുമാനമാകാതെ ചർച്ച അലസി പിരിഞ്ഞതായി ഏജൻസി റിപ്പോർട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇപ്പോൾ ജർമനിയിൽ നിലവിലുള്ള മിനി ലോക്ഡൗൺ മൂലം കോവിഡ് വ്യാപനത്തിന്റെ തോത് പിടിച്ച് കെട്ടാനാവില്ല എന്ന തിരിച്ചറിവാണ് മെർക്കൽ പുതിയ നിയന്ത്രണങ്ങളുമായി രംഗത്തു വന്നത്. കഴിഞ്ഞ രാത്രിയിൽ പതിനാറ് മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി മെർക്കൽ ആശയവിനിമയം നടത്തിയെങ്കിലും ധാരണയിലെത്താൻ അവർക്ക് കഴിഞ്ഞില്ല.

ADVERTISEMENT

നവംബർ 25 ബുധനാഴ്ച വീണ്ടും യോഗം കൂടി പരിഹാരം കാണുമെന്ന് മെർക്കൽ തന്നെ മാധ്യമങ്ങളെ അറിയിച്ചു. മിനി ലോക്ഡൗണിൽ ജനം സഹകരിക്കുന്നുവെന്നും അവർക്ക് മെർക്കൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

മേലിൽ ജർമനിയിൽ ജലദോഷമോ, തുമ്മലോ, പനിയോ പിടിക്കുന്നവർ ഏഴ് ദിവസം ക്വാറൻറ്റൈയിനിൽ ഇരിക്കണമെന്ന മെർക്കലിന്റെ നിർദ്ദേശത്തിന് മുഖ്യമന്ത്രിമാർ പച്ചകൊടി ഉയർത്തിയില്ല. ചിലർ മറുചോദ്യം ഉയർത്തി. മെർക്കലിന് ഈ വർഷം ജലദോഷം ഉണ്ടായില്ലേ എന്ന് ?

ADVERTISEMENT

ജനം സ്വകാര്യ ചടങ്ങുകളും, പാർട്ടികളും, കുടുംബകൂട്ടായ്മകളും കഴിവതും ഉപേക്ഷിക്കണമെന്നുള്ള മെർക്കലിന്റെ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചില്ല. യാത്ര ഒഴിവാക്കുക, പൊതുപരിപാടികൾ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും അപ്പാടെ തള്ളി.

പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമാക്കാനുള്ള മെർക്കലിന്റെ നിർദ്ദേശത്തിന് തിരിച്ചടിയായി കുട്ടികൾ, ഒരാളെ മാത്രം  കൂട്ടി കളികളത്തിൽ കളിച്ചാൽ മതിയെന്നുള്ള മെർക്കലിന്റെ നിർദ്ദേശങ്ങളും അംഗീകരിച്ചില്ല.

ADVERTISEMENT

മുതിർന്നവരെ സന്ദർശിക്കുന്നവർ കൊറോണ മുക്തരെന്ന് ഉറപ്പ് വരുത്തിയ ശേഷമെ ആകാവും എന്ന തീരുമാനത്തിന് ഒടുവിൽ അംഗീകാരമായി. ഡിസംബറിൽ ജർമനിയിൽ പൊടിപൊടിക്കുന്ന ക്രിസ്മസ്, നവവത്സര പാർട്ടികൾ എങ്ങനെ ആഘോഷിക്കണം എന്ന തീരുമാനം നവംബർ 25ന് പ്രഖ്യാപിക്കുമെന്ന് ചാൻസലർ മെർക്കൽ മാധ്യമങ്ങളെ അറിയിച്ചു.

മിനി ലോക്ഡൗൺ മൂലം ഒരു പരിധിവരെ കോവിഡ് ബാധ ജർമനിയിൽ നിയന്ത്രണത്തിലാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.