ബർലിൻ ∙ കോവിഡിന്റെ രണ്ടാം വരവ് പിടികിട്ടാപുള്ളിയായി മാറിയതുകൊണ്ട് ജർമനിയിൽ ലോക്ഡൗൺ ജനുവരി അവസാനം വരെ നീട്ടി. ചാൻസലർ മെർക്കൽ ഇന്നലെ രാത്രിയിൽ രാജ്യത്തെ 16 മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയാണ് തീരുമാനങ്ങൾ 24 മണിക്കൂർ കൊണ്ട് പ്രഖ്യാപിച്ചത്. ജർമനിയിൽ കഴിഞ്ഞ ഒരറ്റ ദിവസം കൊണ്ട് 290100 പേർക്ക് കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ കോവിഡിന്റെ രണ്ടാം വരവ് പിടികിട്ടാപുള്ളിയായി മാറിയതുകൊണ്ട് ജർമനിയിൽ ലോക്ഡൗൺ ജനുവരി അവസാനം വരെ നീട്ടി. ചാൻസലർ മെർക്കൽ ഇന്നലെ രാത്രിയിൽ രാജ്യത്തെ 16 മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയാണ് തീരുമാനങ്ങൾ 24 മണിക്കൂർ കൊണ്ട് പ്രഖ്യാപിച്ചത്. ജർമനിയിൽ കഴിഞ്ഞ ഒരറ്റ ദിവസം കൊണ്ട് 290100 പേർക്ക് കോവിഡ് ബാധിച്ചു. 410 പേർ കോവിഡ് മൂലം മരണമടഞ്ഞു.

ജർമനിയിൽ പ്രതിദിനം ഒരു യാത്രാവിമാനം തകർന്ന് മരിക്കുന്ന ആൾക്കാരാണ് കോവിഡ് മൂലം മരിക്കുന്നതെന്ന് ബയേൺ മുഖ്യമന്ത്രി സോഡർ അഭിപ്രായപ്പെട്ടു. ബർലിൻ ഉൾപ്പെടെ ജർമനിയിൽ പുതിയ അറുപത്തിരണ്ട് പ്രാദേശിക ഹോട്ട്സ്പോട്ടുകൾ നിലവിൽ വന്നതായും സർക്കാർ കടുത്ത നിയന്ത്രണങ്ങൾ നടത്തുമെന്നും മെർക്കൽ പറഞ്ഞു. 

ADVERTISEMENT

ക്രിസ്മസ് കാലത്തെയും ന്യൂഇയർ കാലത്തെയും ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കരിമരുന്ന് പ്രയോഗം പൊലീസ് നിയന്ത്രിക്കും. ഈ തവണ ദേവാലയങ്ങളിൽ ക്രിസ്മസ്, ന്യൂഇയർ ശുശ്രൂഷകൾ ഉണ്ടാവില്ല. ജനം സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കടുത്ത ദൈവവിശ്വാസിയും ഇവാഞ്ചലിക്കൽ പാസ്റ്ററിന്റെ മകളും കൂടിയായ മെർക്കലിന് പള്ളിയിൽ പോകാത്തതിൽ അതീവ ദുഃഖമേറും. ഡിസംബറിലെ വിശേഷ ദിവസങ്ങളിൽ ഹോട്ടലും റസ്റ്ററന്റുകളും അടഞ്ഞു തന്നെ കിടക്കും എന്നാൽ അതിനുള്ള അന്തിമ തീരുമാനം 28ന് പ്രഖ്യാപിക്കും.

ആഘോഷങ്ങൾക്ക് കുടുംബങ്ങളിൽ ഒത്തുചേരുന്നതിന് അഞ്ചു മുതൽ 10 വരെ ആളുകൾ ആകാം. 14 വയസ്സുള്ള കുട്ടികളെ എണ്ണത്തിൽ ചേർക്കാവൂ. ഡിസംബർ 23 മുതൽ ജനുവരി ഒന്ന് വരെ പത്ത് പേർക്ക് ഒത്തുകൂടി ആഘോഷിക്കാം. വൃദ്ധജനങ്ങളെ വൃദ്ധസദനങ്ങളിൽ നിന്ന് വീടുകളിൽ എത്തിക്കുന്നവർ കൊറോണ സ്പീഡ് ടെസ്റ്റിന് വിധേയമാക്കണമെന്ന് മെർക്കൽ നിർദേശിച്ചു.

ADVERTISEMENT

മാസ്ക്കും തുടർന്ന് ധരിച്ച് വേണം പുറത്തിറങ്ങാൻ, സമൂഹിക അകലം പാലിക്കുക, കടകളിൽ തിക്കും തിരക്കും ഉണ്ടാക്കാതിരിക്കുക, ജനം ലോക്ഡൗൺ ഭയന്ന് മൊത്ത കച്ചവടത്തിന് ഇറങ്ങരുതെന്നും ചാൻസലർ മെർക്കൽ തുടർന്നു അഭ്യർഥിച്ചു. ജർമനിയിൽ ടോയ്‌ലറ്റിൻ പേപ്പർ ആവശ്യത്തിനുണ്ട്. ഈ ഡിസംബർ മുതൽ ജർമനിയിൽ കോവിഡ് വാക്സീൻ കുത്തിവെപ്പ് ഉണ്ടാകുമെന്നും ചാൻസലർ മെർക്കൽ അറിയിച്ചു. 2021 മാർച്ചിനുള്ളിൽ മഹാമാരി നിയന്ത്രണ വിധേയമാകുമെന്നുള്ള വിശ്വാസമാണ് ഉള്ളതെന്നും മെർക്കൽ തുടർന്ന് പറഞ്ഞു.