'പുലരും പുതിയ മാനം' സംഗീത ആൽബം റിലീസ് ചെയ്തു
ലണ്ടൻ ∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ചേർന്നൊരുക്കിയ കോവിഡ് പ്രമേയമായ 'പുലരും പുതിയ മാനം' എന്ന സംഗീത ആൽബം ചലച്ചിത്ര

ലണ്ടൻ ∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ചേർന്നൊരുക്കിയ കോവിഡ് പ്രമേയമായ 'പുലരും പുതിയ മാനം' എന്ന സംഗീത ആൽബം ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, അജു വർഗീസ് സംവിധായകൻ ജിബു ജേക്കബ് എന്നിവർ ചേർന്നു റിലീസ് ചെയ്തു.
ഛായാഗ്രാഹകൻ വിഷ്ണു നാരായണൻ രചിച്ച വരികൾക്ക് അജിത് എം. കുറുപ്പാണ് സംഗീതം നൽകിയിരിക്കുന്നത്. പതിനൊന്നോളം ഗായകർ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ എഡിറ്റിങ് യുകെയിലുള്ള വിനീത് പണിക്കർ നിർവഹിച്ചിരിക്കുന്നു.
വിജേഷ് ഗോപാൽ, ഡോ. രശ്മി മധു, സോണിയ അമോദ്, അഖില ആനന്ദ്, ജീത്തു രാമചന്ദ്രൻ, സജിൻ ജയരാജ്, മോഹൻ കൊല്ലം, ശ്രീദേവി രാമചന്ദ്രൻ, നിഷ, എബിൻ, സ്റ്റീവാ എബിൻ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.
വിഷ്ണു ശിവൻ ഓർക്കസ്‌ട്രേഷൻ ചെയ്തിരിക്കുന്നു. ലിങ്ക്: https://www.youtube.com/watch?v=ZIi9TiKGf1c