ജര്‍മനിയിലെ കോവിഡ് നിയന്ത്രണങ്ങൾ മാര്‍ച്ച് 20ന് തീരും; കൂടുതൽ ഇളവുകൾ ഉടൻ
ബര്‍ലിന്‍∙ കൊറോണ സ്ഥിതിഗതികള്‍ സംബന്ധിച്ച ഫെഡറല്‍–സംസ്ഥാന യോഗത്തില്‍ ജര്‍മനിയിൽ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച്, കൂടുതല്‍ ദൂരവ്യാപകമായ എല്ലാ സംരക്ഷണ നടപടികളും മാര്‍ച്ച് 20 മുതല്‍ ഒഴിവാക്കും. ചാന്‍സലര്‍ ഒലാഫ് ഷോള്‍സും മുഖ്യമന്ത്രിമാരും തമ്മിലുള്ള

ബര്‍ലിന്‍∙ കൊറോണ സ്ഥിതിഗതികള്‍ സംബന്ധിച്ച ഫെഡറല്‍–സംസ്ഥാന യോഗത്തില്‍ ജര്‍മനിയിൽ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച്, കൂടുതല്‍ ദൂരവ്യാപകമായ എല്ലാ സംരക്ഷണ നടപടികളും മാര്‍ച്ച് 20 മുതല്‍ ഒഴിവാക്കും. ചാന്‍സലര്‍ ഒലാഫ് ഷോള്‍സും മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിയാലോചനകളില്‍ തീരുമാനം പ്രഖ്യാപിച്ചത്.
എല്ലാ കോവിഡ് നിയന്ത്രണങ്ങളും മൂന്നു രീതിയില്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനാണ് പരിപാടി. നിയന്ത്രണങ്ങളില്ലാതെ എല്ലാ വ്യക്തികള്‍ക്കും രാജ്യവ്യാപകമായി ചില്ലറ വില്‍പ്പനയിലേക്കുള്ള പ്രവേശനവും, കൂടുതല്‍ പങ്കാളികളുള്ള വാക്സിനേഷനും വീണ്ടെടുപ്പിനുമുള്ള സ്വകാര്യ ഒത്തുചേരലുകള്‍ അനുവദിക്കും. വാക്സിനേഷന്‍ എടുത്തവരുടെയും സുഖം പ്രാപിച്ചവരുടെയും സ്വകാര്യ ഒത്തുചേരലുകള്‍ സാധ്യമാകും. 14 വയസ്സ് വരെയുള്ള കുട്ടികളെ പഴയതുപോലെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാര്‍ച്ച് 4 മുതല്‍ ഇളവുകള്‍
ഗ്യാസ്ട്രോണമി, ഡിസ്കോതെക്കുകള്‍, ക്ലബ്ബുകള്‍ എന്നിവ പ്രധാന ഇവന്റുകള്‍ക്കായി തുറക്കും. ഇന്‍ഡോര്‍ പരിപാടികൾക്ക് അതാത് പരമാവധി ശേഷിയുടെ പരമാവധി 40 ശതമാനവും (4000 കാണികൾ) ഔട്ട്ഡോര്‍ ഇവന്റുകള്‍ക്ക് അതാത് പരമാവധി ശേഷിയുടെ പരമാവധി 60 ശതമാന (25,000 കാണികൾ) വും അനുവദിയ്ക്കും.
മാര്‍ച്ച് 20 മുതല്‍ ശക്തമായ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കും. നിര്‍ബന്ധിത ഹോം ഓഫീസ് നിയന്ത്രണങ്ങളും നിര്‍ത്തലാക്കും. മാര്‍ച്ച് 20 ന് ജര്‍മനി ‘സ്വാതന്ത്ര്യദിനമായി’ പ്രഖ്യാപിയ്ക്കും. മാസ്ക് ധരിക്കുന്നത് തുടരണം, പ്രത്യേകിച്ച് വീടിനകത്തും ബസുകളിലും ട്രെയിനുകളിലും. മാര്‍ച്ച് 16 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ആരോഗ്യ, പരിചരണ സൗകര്യങ്ങളിലെ ജീവനക്കാര്‍ക്കുള്ള വിവാദ വാക്സിനേഷന്‍ ആവശ്യകത നിലവില്‍ വരും.
ജര്‍മനിയില്‍ കൊറോണയുടെ ശക്തി കുറഞ്ഞുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,25,902 പുതിയ കൊറോണ അണുബാധകര്‍ ഉണ്ടായതായി റോബര്‍ട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് ചെയ്തു. ഏഴു ദിവസത്തെ ഇന്‍സിഡെന്‍സ് റേറ്റ് 1,306.8. ഉം ആശുപത്രി റേറ്റ് 6.21 ഉം മരണങ്ങള്‍ 306 ഉം ആണെന്ന് സ്ഥിരീകരിച്ചു.
കൊറോണയുമായി ബന്ധപ്പെട്ട വില്‍പ്പന മാന്ദ്യമുള്ള കമ്പനികള്‍ക്കുള്ള ബ്രിഡ്ജിംഗ് സഹായം ജൂണ്‍ അവസാനം വരെ നീട്ടി. ഫെഡറല്‍ സാമ്പത്തിക മന്ത്രാലയം വിവിധ വകുപ്പുകള്‍ തമ്മില്‍ ധാരണയിലെത്തിയതോടെ ബ്രിഡ്ജിംഗ് എയ്ഡ് മാര്‍ച്ച് അവസാനം എന്നതിൽ നിന്ന് ജൂണ്‍ 30 വരെ നിട്ടുകയായിരുന്നു.
English Summary : Germany plans to end covid restrictions on March 20th