ഡബ്ലിന്‍ ∙ നോക്ക് രാജ്യാന്തര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിലേയ്ക്കുള്ള അയര്‍ലൻഡിലെ സിറോ മലബാര്‍ സഭയുടെ മരിയൻ തീർഥാടനം മേയ് 21ന് നടക്കും. ശനിയാഴ്ച രാവിലെ 10ന് നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും. തുടർന്ന് ആഘോഷമായ സിറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. ഗാൽവേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിന്‍ ∙ നോക്ക് രാജ്യാന്തര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിലേയ്ക്കുള്ള അയര്‍ലൻഡിലെ സിറോ മലബാര്‍ സഭയുടെ മരിയൻ തീർഥാടനം മേയ് 21ന് നടക്കും. ശനിയാഴ്ച രാവിലെ 10ന് നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും. തുടർന്ന് ആഘോഷമായ സിറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും.

ADVERTISEMENT

ഗാൽവേ ബിഷപ്പ് എമിരിറ്റസ് ബ്രൻഡൻ കെല്ലി മുഖ്യാതിഥിയായിരിക്കും. നോക്ക് രാജ്യാന്തര തീർഥാടനകേന്ദ്രം റെക്ടർ ഫാ. റിച്ചാർഡ് ഗിബ്ബൺസ് തിരിതെളിക്കും. റിപ്പബ്ലിക്ക് ഓഫ് അയർലൻഡിലെയും നോർത്തേൺ അയർലൻഡിലേയും സിറോ മലബാർ വിശ്വാസികൾ ഒത്തുചേരുന്ന ഏറ്റവും വലിയ തീർഥടനങ്ങളിൽ ഒന്നാണ് മേയ്‌ മാസത്തിലെ മൂന്നാം ശനിയാഴ്ച നടക്കുന്ന സിറോ മലബാർ സഭയുടെ ദേശീയ നോക്ക് തീർഥാടനം. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ  ഓൺലൈനായി ആയിരുന്നു തീർഥാടനം.

കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട്  പ്രാർഥനാ ഗാനങ്ങള്‍ ആലപിച്ച് വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം അയർലൻഡിലെ സിറോ മലബാർ പ്രവാസി സമൂഹത്തിന്റെ വിശ്വാസ പ്രഘോഷണമായിരിക്കും. അയർലൻഡ് സിറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃജ്യോതി, പിതൃവേദി, അൾത്താര ബാലസഖ്യം, സിറോ മലബാർ യൂത്ത് മൂവ്മെന്റ് എന്നിവർ പ്രദക്ഷിണത്തിനു നേതൃത്വം നൽകും.  

ADVERTISEMENT

അയർലൻഡിലെ വിവിധ കുർബാന സെന്ററുകളിൽനിന്ന് ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ നോക്ക് തീർഥാടനത്തിൽ ഒരുമിച്ചുകൂടും. ഐറിഷ് കാത്തലിക് ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച്ബിഷപ്പ് എമോൺ മാർട്ടിൻ, തൂം അതിരൂപത ആർച്ച്ബിഷപ് ഫ്രാൻസിസ് ഡഫി, യൂറോപ്പിലെ സിറോ മലബാർ വിശ്വാസികൾക്കായുള്ള  അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, നോക്ക് തീർഥാടനകേന്ദ്രം റെക്ടർ ഫാ. റിച്ചാർഡ് ഗിബ്ബൺസ് എന്നിവർ നോക്ക് തീർഥാടനത്തിന് ആശംസകൾ നേർന്നു.

അയർലൻഡിലെ ലിവിങ് സെർട്ട് പരീക്ഷയിലും ജൂനിയർ സെർട്ട് (GCSE -Northen Ireland) പരീക്ഷയിലും ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലൻഡിലെ വലിയ കുടുംബങ്ങളേയും ആദരിക്കും.

ADVERTISEMENT

സിറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പിലിന്റേയും നാഷനൽ പാസ്റ്ററൽ കൗൺസിലിന്റേയും നേതൃത്വത്തില്‍ നോക്ക് മരിയൻ തീര്‍ഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റിപ്പബ്ലിക് ഓഫ് അയർലൻഡിലേയും നോർത്തേൺ അയർലൻഡിലേയും 33 കുർബാന സെന്ററുകളിൽ നിന്നുള്ള വിശ്വാസികൾ തീർഥാടനത്തിൽ പങ്കെടുക്കും. 

തീർഥാടനത്തിന്റെ ജനറൽ കോർഡിനേറ്റർ ഫാ. റോയ് വട്ടക്കാട്ട് (ഡബ്ലിൻ), ലോക്കൽ കോർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര (ഗാൽവേ), സിറോ മലബാർ സഭയുടെ ചാപ്ലിന്മാരായ ഫാ. റോബിൻ (ലിമെറിക്ക്), ഫാ. റെജി ചെരുവങ്കാലായിൽ (ലോങ്ങ് ഫോർഡ്), ഫാ. പോൾ മുറേലി (ബെൽഫാസ്റ്റ്), ഫാ. ജെയിൻ മാത്യു മണ്ണത്തുകാരൻ (ബെൽഫാസ്റ്), ഫാ. ജോ പഴേപറമ്പിൽ (ബെൽഫാസ്റ്), ഫാ. ജിൽസൺ കോക്കണ്ടത്തിൽ (കോർക്), ഫാ. അക്വിനോ (വെക്സ്ഫോർഡ്), ഫാ. പോൾ തെറ്റയിൽ (ക്ലോൺമേൽ), ഫാ. ജോമോൻ കാക്കനാട്ട് (വാട്ടർഫോർഡ്), ഫാ. മാർട്ടിൻ പറോക്കാരൻ (കിൽക്കെനി), ഫാ. മാത്യു ചന്ദ്രൻകുന്നേൽ (ഡൺഡാൽക്ക് ), ഫാ. ജെയ്‌സൺ കുത്തനാപ്പിള്ളി (തുള്ളാമോർ), ഫാ. ജോഷി പറോക്കാരൻ (ഡെറി - പോർടഡൗൺ), എസ്‌. എം വൈ എം  യൂറോപ്പ് കോർഡിനേറ്റർ  ഫാ. ബിനോജ് മുളവരിക്കൽ എന്നിവർ വിവിധ ശുശ്രുഷകൾക്ക്  നേതൃത്വം  നൽകും.

നോക്ക് മരിയന്‍ തീര്‍ഥാടനത്തിൽ പങ്കെടുക്കുവാൻ അയര്‍ലൻഡിലെ മുഴുവന്‍ വിശ്വാസികളേയും പ്രാർഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.