റോം∙ ഇറ്റലിയിൽ വളർന്നു വരുന്ന ഇന്ത്യൻ വംശജരുടെ കലാസാംസ്കാരിക രംഗങ്ങളുടെ വളർച്ചയെ ലക്‌ഷ്യം വച്ച് ഇറ്റലിയിലെ റോമിൽ രൂപം കൊണ്ട 'ഇൻഡോ- ഇറ്റാലിയൻ കൾച്ചറൽ സൊസൈറ്റി' , തിയാത്രോ ഇന്ത്യനോ റോമാ അവരുടെ മൂന്നാമത് വാർഷികം വിവിധ കലാപരിപാടികളോടെ റോമിലെ ' ഏവൂർ' തടാകത്തിനരികിൽ ആഘോഷിച്ചു. കേംബ്രിഡ്ജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം∙ ഇറ്റലിയിൽ വളർന്നു വരുന്ന ഇന്ത്യൻ വംശജരുടെ കലാസാംസ്കാരിക രംഗങ്ങളുടെ വളർച്ചയെ ലക്‌ഷ്യം വച്ച് ഇറ്റലിയിലെ റോമിൽ രൂപം കൊണ്ട 'ഇൻഡോ- ഇറ്റാലിയൻ കൾച്ചറൽ സൊസൈറ്റി' , തിയാത്രോ ഇന്ത്യനോ റോമാ അവരുടെ മൂന്നാമത് വാർഷികം വിവിധ കലാപരിപാടികളോടെ റോമിലെ ' ഏവൂർ' തടാകത്തിനരികിൽ ആഘോഷിച്ചു. 

ADVERTISEMENT

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്, യുണൈറ്റഡ് കിങ്ഡം സംഘടിപ്പിച്ച 'ഡെഡികേറ്റഡ് ടീച്ചർ അവാർഡ് 2022' ന് അർഘയായ ഡോ.മേരി ഷൈനി ഉദ്ഘാടനം ചെയ്യുകയും, മനുഷ്യൻ സാമൂഹ്യ ജീവി ആയതുകൊണ്ടു തന്നെ ഏതു രാജ്യത്തു ആയാലും നമ്മൾ മമ്മുടെ സാംസ്കാരിക മൂല്യങ്ങൾ ഉയർത്തി പിടിക്കുവാനും, ആയിരിക്കുന്ന രാജ്യത്തെ സംസ്കാരത്തെ ബഹുമാനിച്ചു വളരാൻ കുട്ടികൾ പരിശ്രമിക്കണം എന്നും ഇന്തോ - ഇറ്റാലിയൻ കൾച്ചറൽ സൊസൈറ്റി ഉദ്ദേശിക്കുന്നതും ഈ ഉദ്യമം ആണ് എന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു . തുടർന്ന് ടീച്ചർക്ക് അനുമോദനങ്ങൾ അർപ്പിക്കുകയും പ്രസിഡന്റ് ജോബി ചൂരക്കലും സെക്രട്ടറി ബിന്നിയും ചേർന്ന് ഒരു മൊമെന്റോ സമർപ്പിക്കുകയും ചെയ്തു.

ADVERTISEMENT

ഈ യോഗത്തിൽ അധ്യക്ഷനായി റോമിലെ ആദ്യ മലയാളികളിൽ ഒരാളായ എ. സി. സ്റ്റീഫൻ , ജോർജ് റപ്പായി, സാവിയോ, ബെന്നി തോമസ്, സുമോൾ ബെന്നിച്ചൻ, ബെന്നിച്ചൻ ജോസഫ് , ആശംസകൾ അറിയിച്ചു. തുടർന്ന് ലിജു മാത്യു , ബ്ലെസ്സി ബിന്നി , എസ ജോബി , പീസീത ആന്റണി, ബ്ലെസ്സി, ബെറ്റ്‌സ്സി ജോർജ് തുടങ്ങിയവർ നൃത്ത നിർത്യങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ച്‌ കാണികളുടെ ഹൃദയം നിറച്ചു. പരിപാടിയുടെ അവസാനഭാഗത്തു മേരി ഷൈനി ടീച്ചർ അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ് ഏറെ സന്തോഷവും പ്രശംസയും പിടിച്ചുപറ്റി. കേരളത്തനിമയുള്ള ഭക്ഷണം ഒരുക്കി അമ്മമാർ വളരെ ശ്രദ്ധ നേടി. 

ADVERTISEMENT

ഈ കൂട്ടായ്മയിലെ ഈ വർഷം 50 വയസ് തികഞ്ഞ വ്യക്തികൾക്ക് അഭിനന്ദനങ്ങളും ഗ്രീറ്റിങ് കാർഡുകളും നൽകി അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു. വളരെ ദീർഘ വീക്ഷണത്തോടെ മഹാമാരികാലത്തു തുടങ്ങിയ ഈ സാംസ്കാരിക കൂട്ടായ്മ ഓരോ വർഷവും നടത്തിവരുന്ന പരിപാടികൾക്ക് ആശംസയും ഈ ആഘോഷദിവസം കുടുംബത്തോടൊപ്പം എത്തിച്ചേർന്ന എല്ലാ വിശിഷ്ടാതിഥികൾക്കും അംഗങ്ങൾക്കും സെക്രട്ടറി നന്ദി പറഞ്ഞതോടെ ആഘോഷങ്ങൾ പര്യവസാനിച്ചു.