മാർഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി പദത്തിലേക്ക് ലിസ് ട്രസ്. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ ഇന്ത്യൻ വംശജൻ ഋഷി സുനക് വ്യക്തമായ മേൽക്കൈ നേടിയെങ്കിലും ബോറിസ് ജോൺസൺ സർക്കാരിൽ

മാർഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി പദത്തിലേക്ക് ലിസ് ട്രസ്. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ ഇന്ത്യൻ വംശജൻ ഋഷി സുനക് വ്യക്തമായ മേൽക്കൈ നേടിയെങ്കിലും ബോറിസ് ജോൺസൺ സർക്കാരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാർഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി പദത്തിലേക്ക് ലിസ് ട്രസ്. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ ഇന്ത്യൻ വംശജൻ ഋഷി സുനക് വ്യക്തമായ മേൽക്കൈ നേടിയെങ്കിലും ബോറിസ് ജോൺസൺ സർക്കാരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാർഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി പദത്തിലേക്ക് ലിസ് ട്രസ്. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ ഇന്ത്യൻ വംശജൻ ഋഷി സുനക് വ്യക്തമായ മേൽക്കൈ നേടിയെങ്കിലും അവസാന ഘട്ടമായതോടെ, ബോറിസ് ജോൺസൻ സർക്കാരിൽ വിദേശകാര്യ സെക്രട്ടറിയായിരുന്ന ലിസ് ട്രസ് ജോൺസന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂെട കടന്നു പോകുന്ന സമയത്ത് ജീവിതച്ചെലവ് പിടിച്ചു കെട്ടാൻ ലിസ് ട്രസ് പ്രഖ്യാപിച്ച പദ്ധതികൾക്കു വൻ ജനപിന്തുണയാണു ലഭിച്ചത്. ഊർജ പ്രതിസന്ധിയെ നേരിടാൻ അവർ മുന്നോട്ടുവച്ച പദ്ധതികളും ജനപിന്തുണ നേടി. അതു വിജയത്തിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്തു.

ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ വേഷമണിഞ്ഞ് ഏഴാം വയസ്സിൽ സ്കൂളിലെ മോക്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട് ലിസ്. ആ തിരഞ്ഞെടുപ്പിൽ സ്വന്തം വോട്ടുപോലും കിട്ടാതെ പൂജ്യം വോട്ടുകൾക്കു തോൽവി ഏറ്റുവാങ്ങിയതിനെ അവർ പിന്നീട് ഓർത്തെടുത്തത് ഇങ്ങനെയാണ്.– ‘‘ ഞാൻ അവസരത്തിനൊത്ത് ഉയർന്നു. ഹൃദയസ്പർശിയായി പ്രസംഗിച്ചു. എന്നാൽ എല്ലാം പൂജ്യം വോട്ടിൽ അവസാനിച്ചു. ഞാൻ പോലും എനിക്കു വോട്ട് ചെയ്തില്ല.’’ 39 വർഷങ്ങൾക്കു ശേഷം, മാർഗരറ്റ് താച്ചറെന്ന ഉരുക്കുവനിതയുടെ പിൻഗാമിയായി യഥാർഥത്തിൽ തിരഞ്ഞെടുക്കപ്പെടാനും ബ്രിട്ടന്റെ പ്രധാനമന്ത്രി പദം അലങ്കരിക്കാനുമുള്ള നിയോഗം തനിക്കുണ്ടെന്ന് അന്ന് ആ പെൺകുട്ടി സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.

ലിസ് ട്രസ്. ചിത്രം: ഫെയ്സ്ബുക്ക്.
ADVERTISEMENT

1975ൽ ഓക്സ്ഫഡിലാണ് മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസിന്റെ ജനനം. കണക്ക് പ്രഫസറായിരുന്ന പിതാവിനെയും നഴ്സായിരുന്ന മാതാവിനെയും ഇടതുപക്ഷക്കാർ എന്നാണ് ലിസ് വിശേഷിപ്പിക്കുന്നത്. ചെറി കുട്ടി ആയിരുന്നപ്പോഴേ ലിസിന്റെ അമ്മ അവരെ ലണ്ടനിൽ ആണവ പോർമുനകൾ സ്ഥാപിക്കാനുള്ള മാർഗരറ്റ് താച്ചർ സർക്കാരിന്റെ തീരുമാനത്തിനെതിരെ പോരാടുന്ന സംഘടനയുടെ മാർച്ചുകൾക്കു കൊണ്ടുപോകുമായിരുന്നു. നാലാം വയസ്സിൽ കുടുംബം ഓക്സ്ഫഡിൽനിന്ന് ഗ്ലാസ്ഗോയിലേക്കും പിന്നീട് ലീഡ്സിലേക്കും താമസം മാറി. ലീഡ്സിലെ റൗണ്ട്ഹൈ സ്റ്റേറ്റ് സെക്കൻഡറി സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.

കൺസർവേറ്റീവ് പാർട്ടിയുടെ യോഗത്തിന് എത്തിയ ലിസ് ട്രസ് പ്രവർത്തകർക്കും ചാൻസലർക്കും ഒപ്പം. Photo by Geoff Caddick / AFP

ഓക്സ്ഫഡ് സർവകലാശാലയിലെ വിദ്യാഭ്യാസ കാലയളവാണ് ലിസ് ട്രസിന്റെ ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായത്. ഫിലോസഫിയും സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും വ്യക്തമായി മനസ്സിലാക്കാനും വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവ പങ്കാളിയാകാനും ആ കാലഘട്ടം സഹായിച്ചു 1994ൽ ലിബറൽ ഡമോക്രാറ്റിക് പാർട്ടി സമ്മേളനത്തിൽ രാജ്യവാഴ്ച അവസാനിപ്പിക്കണമെന്നും ജനങ്ങൾ ഭരിക്കപ്പെടാൻ ഉളളവരല്ലെന്നും അവർ പ്രസംഗിച്ചു.

കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കൊപ്പം ലിസ് ട്രസ്. ചിത്രം: ഫെയ്സ്ബുക്ക്.
ലണ്ടനിൽ ജൂലൈയിൽ നടന്ന കൺസർവേറ്റീവ് പാർട്ടി യോഗത്തിൽ ലിസ് ട്രസ് സംസാരിക്കുന്നു. Photo by JUSTIN TALLIS / AFP
ലിസ് ട്രസ് ബിബിസി അഭിമുഖത്തിനിടെ. Photo by Jeff OVERS / BBC / AFP
നിർണായകമായ ഒരു യോഗത്തിനു ശേഷം ലിസ് ട്രസ്. ചിത്രം: ഫെയ്സ്ബുക്ക്.
കാനഡയുമായുള്ള വാണിജ്യ കരാർ ഒപ്പുവച്ച ശേഷം ലിസ് ട്രസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം.
ADVERTISEMENT

എന്നാൽ ഓക്സ്ഫഡിൽ വച്ചു തന്നെ ലിസ് കൺസർവേറ്റീവ് പാർട്ടിയിലേക്കു ചുവടുമാറ്റി. ഗ്രാജ്വേഷനു ശേഷം അക്കൗണ്ടന്റായി ജോലി നോക്കുമ്പോഴാണ് ഹുഗ് ഒ ലിയറിയെ പരിചയപ്പെടുന്നത്. 2000ൽ ഇരുവരും വിവാഹിതരായി. ഇവർക്കു രണ്ടു മക്കളാണുള്ളത്.

ലിസ് ട്രസ് ബിബിസി അഭിമുഖത്തിനിടെ. Photo by Jeff OVERS / BBC / AFP

2001ലും 2005ലും പൊതുതിരഞ്ഞെടുപ്പിൽ വെസ്റ്റ് യോർക്ക്ഷെയറിൽനിന്നു ടോറി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2006ൽ ഗ്രീൻവിച്ചിൽ നിന്ന് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലിസിന്റെ രാഷ്ട്രീയ മോഹങ്ങൾക്കു നിറം വച്ചത്.

ബെൽഫാസ്റ്റിൽ നടന്ന കൺസർവേറ്റീവ് പാർട്ടി യോഗത്തിൽ ലിസ് ട്രസ് സംസാരിക്കുന്നു. Photo by Paul Faith / AFP
ADVERTISEMENT

2010ൽ ഡേവിഡ് കാമറൺ മന്ത്രിസഭയിലേക്ക് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2012ൽ വിദ്യാഭ്യാസ മന്ത്രിയായി. 2014 ൽ പരിസ്ഥിതി സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 2016ൽ തെരേസ മേ അധികാരത്തിലെത്തിയപ്പോൾ ആദ്യം നീതിന്യായ വകുപ്പ് സെക്രട്ടറിയായും പിന്നീട് ട്രഷറി ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. 2019 ൽ ബോറിസ് ജോൺസൻ പ്രധാനമന്ത്രിയായപ്പോൾ രാജ്യാന്തര വ്യവസായ സെക്രട്ടറി പദവിയിലേക്ക് ഉയർന്നു.

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഹോം സെക്രട്ടറി പ്രീതി പട്ടേൽ, ഫോറിൻ സെക്രട്ടറി ലിസ് ട്രസ്, ചാൻസിലർ ഋഷി സുനക് എന്നിവർ. 2022 ജൂൺ 15നു എടുത്ത ചിത്രം. Photo by JESSICA TAYLOR / various sources / AFP

2021ൽ ബോറിസ് ജോൺസൻ സർക്കാരിൽ വിേദശകാര്യ സെക്രട്ടറിയായി നിയമിക്കപ്പെട്ടതാണ് ലിസിന്റെ ജീവിതത്തിൽ നിർണായകമായത്. ബ്രക്സിറ്റിലെ ചില കരാറുകൾ ഒഴിവാക്കുന്നതിലും വടക്കൻ അയർലൻഡിന്റെ പ്രോട്ടോക്കോൾ സംബന്ധിച്ച വിഷയത്തിലും ഉൾപ്പെടെ രാജ്യാന്തര വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിൽ രാജ്യത്തിന്റെ വിദേശകാര്യ സെക്രട്ടറി എന്ന നിലയിൽ സുപ്രധാന പങ്ക് വഹിച്ചു. ഇപ്പോൾ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ, രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് ലിസ് ട്രസ് സർക്കാർ പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ജി7 ഉച്ചകോടിക്കായി ലിസ് ട്രസ് ജർമ്മനിയിൽ എത്തിയപ്പോൾ. ചിത്രം: ഫെയ്സ്ബുക്ക്.

വേഷത്തിലൂടെ മാർഗരറ്റ് താച്ചറെ അനുകരിക്കാൻ ലിസ് ട്രസ് ശ്രമിക്കുകയാണെന്നാണ് ചിലർ വിമർശിക്കുന്നത്. ഇതു തീർത്തും നിരാശാജനകമാണെന്നും സ്ത്രീരാഷ്ട്രീയക്കാർ മാത്രമാണ് ഇങ്ങനെ താരതമ്യങ്ങൾക്കു വിധേയരാകുന്നതെന്നും പുരുഷൻമാർ ആരുമായും താരതമ്യം ചെയ്യപ്പെടുന്നില്ലെന്നും അവർ പറയുന്നു. എന്നാൽ ഇത്തരം താരതമ്യങ്ങൾ ഒന്നും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടാൻ തടസ്സമായില്ലെന്ന് അവരുടെ വിജയം അടിവരയിടുന്നു.

English Summary: Who Is Liz Truss? Here’s What To Know About The New UK Prime Minister