ലണ്ടൻ ∙ വിട പറഞ്ഞെങ്കിലും ചരിത്രത്തിൽ സ്വന്തം പേരു കുറിച്ചാണ് എലിസബത്ത് രാജ്ഞി മറയുന്നത്. അതും ലോക ചരിത്രത്തിൽ! ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ, സിംഹാസനത്തിൽ ഏറ്റവുമധികകാലമിരുന്ന ലോകത്തെ രണ്ടാമത്തെ രാജാവ് എന്ന റെക്കോർഡിനുടമയാണ് വിടപറഞ്ഞ എലിസബത്ത് രാജ്ഞി. തായ്‌ലൻഡ് രാജാവ് ഭൂമിബോൽ അതുല്യതേജിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ വിട പറഞ്ഞെങ്കിലും  ചരിത്രത്തിൽ സ്വന്തം പേരു കുറിച്ചാണ് എലിസബത്ത് രാജ്ഞി മറയുന്നത്. അതും ലോക ചരിത്രത്തിൽ!  ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ, സിംഹാസനത്തിൽ ഏറ്റവുമധികകാലമിരുന്ന ലോകത്തെ രണ്ടാമത്തെ രാജാവ് എന്ന റെക്കോർഡിനുടമയാണ് വിടപറഞ്ഞ എലിസബത്ത് രാജ്ഞി. തായ്‌ലൻഡ് രാജാവ് ഭൂമിബോൽ അതുല്യതേജിന്റെ റെക്കോർഡ് അടുത്തിടെയാണ് എലിസബത്ത് രാജ്ഞി മറികടന്നത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായ ബ്രിട്ടന്റെ സിംഹാസനത്തിൽ 70 വർഷമാണ് അവർ വാണത്.

1927 നും 2016 നും ഇടയിലായി 70 വർഷവും 126 ദിവസവുമാണു തായ് രാജാവ് സിംഹാസനത്തിലിരുന്നത്. 1643 മുതൽ 1715 വരെ ഫ്രാൻസ് ഭരിച്ച ലൂയി പതിനാലാമനാണു ലോകത്ത് ഏറ്റവും കാലം സിംഹാസനത്തിൽ വാണത്. 1953 ൽ അവരോധിക്കപ്പെട്ട എലിസബത്ത് രാജ്ഞി, തന്റെ മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നു ബ്രിട്ടനിൽ ഏറ്റവുമധികം കാലം സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന നേട്ടം 2015 സെപ്റ്റംബറിൽ സ്വന്തമാക്കിയിരുന്നു.

ADVERTISEMENT

ബ്രിട്ടന്റെ എലിസബത്ത്

ലോകത്ത് രണ്ടാമതാണെങ്കിലും ബ്രിട്ടന്റെ സ്വന്തം രാജ്ഞിയാണ് എലിസബത്ത്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തം. 63 വർഷം രാജ്ഞിയായിരുന്ന വിക്ടോറിയയുടെ റെക്കോർഡ് 7 വർഷം മുൻപ് എലിസബത്ത് മറികടന്നു. പല യൂറോപ്യൻ നാടുകളിലെയും രാജകുടുംബാംഗങ്ങൾ കാലം മാറിയതനുസരിച്ച് പദവി ഉപേക്ഷിച്ചെങ്കിലും, 1000 വർഷം പിന്നിട്ട സംവിധാനം ബ്രിട്ടനിൽ ഇപ്പോഴും നിലനിൽക്കുന്നു, ഏറെക്കുറെ ജനപ്രിയമായിത്തന്നെ. രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം 99–ാം വയസ്സിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്. ബ്രിട്ടിഷ് രാജ പദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത്. 

ADVERTISEMENT

അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ 14 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്.