ADVERTISEMENT

വിയന്ന∙ ലോക്സഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ശശി തരൂരിനു വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ വിയന്നയില്‍ സ്വീകരണം നല്‍കി. ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും സംഘടനയുടെ നാഷനല്‍ പ്രസിഡന്റ് ജേക്കബ് കീക്കാട്ടില്‍ ബൊക്കെ നല്‍കി സ്വീകരിക്കുകയും ചെയ്തു.

tharoor-in-vienna-wmf-3

 

ചടങ്ങില്‍ ഷാജി കിഴക്കേടത്ത് (സെക്രട്ടറി ഡബ്ലിയു.എം.എഫ്, ഓസ്ട്രിയ) സ്വാഗതമാശംസിക്കുകയും മാത്യു ചെരിയന്‍കാലയില്‍ (ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി) തരൂരിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ഫാ. വില്‍സന്‍ മേച്ചേരില്‍, ഫാ. ജോഷി വെട്ടിക്കാട്ടില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിനു വേണ്ടി സിറോഷ് ജോര്‍ജ്ജ്, കെ.എം.സി.സിയ്ക്ക് വേണ്ടി ഡോ. മുഹമ്മദലി കൂണാരി എന്നിവരും സന്നിഹിതരായിരുന്നു.

tharoor-in-vienna-wmf-2

 

തുടര്‍ന്നു നടന്ന മുഖാമുഖം പരിപാടിയില്‍ ഓസ്ട്രിയയില്‍ നിവസിക്കുന്ന ഭാരതീയസമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്തു സംസാരിച്ചു. ദേശീയ സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചും രാജ്യം നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ചും അതേസമയം ഇന്ത്യയുടെ വളര്‍ച്ചയേയും ഡോ. ശശി തരൂര്‍ പരാമര്‍ശിച്ചു. സദസിന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം വിവിധ ഭാഷകളില്‍ മറുപടി നല്‍കി.

 

ചടങ്ങില്‍ വിയന്നയിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള പൗരപ്രമുഖരും, അന്താരാഷ്ട്രസംഘടനകളില്‍ നിന്നുള്ളവരും, വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും, വിവിധ സംഘടനാ പ്രതിനിധികളും ഉള്‍പ്പെടെ വിദ്യാർഥികളും പങ്കെടുത്തു. യോഹനാസ് പഴേടത്ത് മോഡറേറ്റ് ചെയ്ത പരിപാടിയില്‍ റെജി മേലഴകത്ത് (കോഓര്‍ഡിനേറ്റര്‍ ഡബ്ല്യുഎംഎഫ് ഓസ്ട്രിയ) നന്ദിഅറിയിച്ചു. മനോജ് ചൊവ്വക്കാരന്റെ ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com