ലണ്ടൻ ∙ ബ്രിട്ടനിൽ ഫയർഫോഴ്സ് ജീവനക്കാരും സമരത്തിന് ഇറങ്ങുകയാണ്. ശമ്പളവർധനയ്ക്കായി സമരം ചെയ്യാത്തവർ ബ്രിട്ടനിൽ ആരുമില്ലാത്ത സ്ഥിതിയിലേക്ക് എത്തുകയാണ്. പൊലീസും പട്ടാളവും മാത്രമാണ് ഇനി സമരത്തിന് ഇറങ്ങാത്തവരായി ബാക്കിയുള്ളത്. റെയിൽ ജീവനക്കാർ, പോസ്റ്റൽ വർക്കേഴ്സ്, നഴ്സുമാർ, ജൂനിയർ ഡോക്ടർമാർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രിട്ടനിൽ ഫയർഫോഴ്സ് ജീവനക്കാരും സമരത്തിന് ഇറങ്ങുകയാണ്. ശമ്പളവർധനയ്ക്കായി സമരം ചെയ്യാത്തവർ ബ്രിട്ടനിൽ ആരുമില്ലാത്ത സ്ഥിതിയിലേക്ക് എത്തുകയാണ്. പൊലീസും പട്ടാളവും മാത്രമാണ് ഇനി സമരത്തിന് ഇറങ്ങാത്തവരായി ബാക്കിയുള്ളത്. 

Also read : ചർച്ചകൾ പരാജയപ്പെട്ടു; യുകെയിൽ അധ്യാപകർ നാളെ മുതൽ പണിമുടക്കിലേക്ക്

ADVERTISEMENT

റെയിൽ ജീവനക്കാർ, പോസ്റ്റൽ വർക്കേഴ്സ്, നഴ്സുമാർ, ജൂനിയർ ഡോക്ടർമാർ, ആംബുലൻസ് ജീവനക്കാർ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ, സ്കൂൾ- യൂണിവേഴ്സിറ്റി അധ്യാപകർ, വിവിധ വകുപ്പുകളിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ  എന്നിവരെല്ലാം സമരത്തിലാണ്. ഇവർക്കൊപ്പമാണ് ഇപ്പോൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സമരത്തിന് തീരുമാനം എടുത്തിരിക്കുന്നത്. 

സമരത്തിന് അനുമതി തേടി ഫയർ ബ്രിഗേഡ്സ് യൂണിയൻ നടത്തിയ വോട്ടെടുപ്പിൽ 80 ശതമാനം പേരും സമരത്തിന് അനുകൂലമായാണ് വോട്ടുചെയ്തത്. ഇതോടെ അടുത്തമാസം അവസാനത്തോടെ തിയതി നിശ്ചയിച്ച് യൂണിയൻ സമരത്തിന് ഇറങ്ങും. ഫെബ്രുവരി 23നാകും ആദ്യസമരം എന്നാണ് സൂചന. 

ADVERTISEMENT

ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവടങ്ങളിലെ ഫയർ ബ്രിഗേഡ്സ് യൂണിയൻ സംയുക്തമായാകും സമരത്തിന് ഇറങ്ങുക. ജീവിതച്ചെലവുമായി തട്ടിച്ചു നോക്കിയാൽ 2010നു ശേഷം ഫയർ ബ്രിഗേഡ്സിന്റെ ശമ്പളത്തിൽ 12 ശതമാനത്തോളം കുറവ് അനുഭവപ്പെട്ടതായാണ് യൂണിയന്റെ വിലയിരുത്തൽ. ഇതിനെ മറികടക്കാൻ അടിയന്തരമായി ശമ്പളവർധന അനിവാര്യമാണെന്നാണ് യൂണിയന്റെ നിലപാട്. 

സാധാരണ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയുള്ള സമരനീക്കം നിരാശാജനകവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നാണ് സർക്കാർ നിലപാട്. സമരവുമായി യൂണിയൻ മുന്നോട്ടുപോയാൽ 20 വർഷത്തെ ഇടവേളയ്ക്കു ശേഷം ഫയർ ബ്രിഗേഡ്സിന്റെ സമരത്തിനും ബ്രിട്ടൻ സാക്ഷ്യം വഹിക്കും. 

ADVERTISEMENT

സർവീസ് മേഖല ഒന്നാകെ സമരത്തിലാണെങ്കിലും ഒരു സമരക്കാരുടെയും ആവശ്യങ്ങൾക്കു മുന്നിൽ സർക്കാർ വഴങ്ങാത്ത സ്ഥിതിയാണ് നിലവിലുള്ളത്. താൽകാലിക ആശ്വാസമായി ശമ്പളം കൂട്ടിനൽകുന്നതിനു പകരം സാമ്പത്തിക രംഗത്തെ പരിഷ്കാരങ്ങളിലൂടെ സാമ്പത്തിക മാന്ദ്യത്തിനും പണപ്പെരുപ്പത്തിനും പരിഹാരം കാണുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് സാധ്യമാകുന്നതോടെ ജീവിതച്ചെലവ് പഴയനിലയിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ വയ്ക്കുന്നത്. രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സമരത്തിലേക്ക് നീങ്ങാതെ സർവീസ് മേഖലകളെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നാണ് ജീവനക്കാരോടുള്ള സർക്കാരിന്റെ അഭ്യർഥന. 

എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെയും ആംബുലൻസ് ഡ്രൈവർമാരുടെയും സമരത്തെ നേരിടാൻ സൈനിക സേവനം വരെ തേടിയിരുന്നു. എത്ര ശക്തമായ സമരത്തിനു മുന്നിലും കീഴടങ്ങാനാല്ലെന്ന സന്ദേശമാണ് സർക്കാർ ഇതിലൂടെ നൽകിയത്. 

English Summary: Firefighters vote for all UK strike over pay for first time in 20 years