ഹെല്‍സിങ്കി ∙ ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി ഫിന്‍ലന്‍ഡ് നിലനിര്‍ത്തി. ലോക സന്തോഷ റിപ്പോര്‍ട്ടില്‍ ഒന്നാമതെത്തിയ ഫിന്‍ലന്‍ഡ്, കഴിഞ്ഞ ആറു വര്‍ഷമായി തുടര്‍ച്ചയായി ഈ പദവി നിലനിര്‍ത്തുകയാണ്. ഫിന്‍ലാൻഡിനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഐസ്‌ലാൻഡ്, ഇസ്രയേല്‍, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെല്‍സിങ്കി ∙ ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി ഫിന്‍ലന്‍ഡ് നിലനിര്‍ത്തി. ലോക സന്തോഷ റിപ്പോര്‍ട്ടില്‍ ഒന്നാമതെത്തിയ ഫിന്‍ലന്‍ഡ്, കഴിഞ്ഞ ആറു വര്‍ഷമായി തുടര്‍ച്ചയായി ഈ പദവി നിലനിര്‍ത്തുകയാണ്. ഫിന്‍ലാൻഡിനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഐസ്‌ലാൻഡ്, ഇസ്രയേല്‍, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ലക്സംബര്‍ഗ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. ജര്‍മനിയുടെ സ്ഥാനം പതിനാറാമതാണ്. പോയവര്‍ഷം 14-ാം സ്ഥാനത്തായിരുന്നു. നേപ്പാള്‍, ചൈന, ബംഗ്ലാദേശ് രാജ്യങ്ങള്‍ക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം125-ാമത്. റഷ്യ 70 –ാം സ്ഥാനത്തും യുക്രെയ്ന്‍ 92–ാം സ്ഥാനത്തുമാണ്.അഫ്ഗാനിസ്ഥാനും ലബനനുമാണ് പട്ടികയിലെ അവസാനത്തെ രാജ്യങ്ങള്‍.

ADVERTISEMENT

യുഎന്‍ സുസ്ഥിര വികസന സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്കിന്റെ പ്രസിദ്ധീകരണമായ റിപ്പോര്‍ട്ട്, 150 ലധികം രാജ്യങ്ങളിലെ ആളുകളില്‍ നിന്നുള്ള ആഗോള സര്‍വേയെ അടിസ്ഥാനമാക്കിയുള്ളതാണ്. 2020 മുതല്‍ 2022 വരെയുള്ള മൂന്ന് വര്‍ഷങ്ങളിലെ ശരാശരി ജീവിത മൂല്യനിര്‍ണ്ണയത്തെ അടിസ്ഥാനമാക്കി  രാജ്യങ്ങളെ സന്തോഷത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്യുന്നത്.

2023 ലെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യത്തെ 20 രാജ്യങ്ങള്‍.

1. ഫിന്‍ലാന്‍ഡ്

ADVERTISEMENT

2. ഡെന്മാര്‍ക്ക്

3. ഐസ്‌ലാന്‍ഡ്

4. ഇസ്രായേല്‍

5. നെതര്‍ലന്‍ഡ്സ്

ADVERTISEMENT

6. സ്വീഡന്‍

7. നോര്‍വേ

8. സ്വിറ്റ്സര്‍ലന്‍ഡ്

9. ലക്സംബര്‍ഗ്

10. ന്യൂസിലാന്‍ഡ്

11. ഓസ്ട്രിയ

12. ഓസ്ട്രേലിയ

13. കാനഡ

14. അയര്‍ലന്‍ഡ്

15. യുണൈറ്റഡ് സ്റേററ്റ്സ്

16. ജർമനി

17. ബെല്‍ജിയം

18. ചെക്ക് റിപ്പബ്ലിക്

19. യുണൈറ്റഡ് കിങ്ഡം

20. ലിത്വാനിയ.

ഗാലപ്പ് വേള്‍ഡ് പോളില്‍ നിന്നുള്ള ജീവിത വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയുള്ള വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് റാങ്കിങ് പ്രകാരം തുടര്‍ച്ചയായ ആറാം വര്‍ഷവും ഫിന്‍ലന്‍ഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി മാറി.

നോര്‍ഡിക് രാജ്യവും അതിന്റെ അയല്‍ക്കാരുമാണ് കൂടുതല്‍ സന്തോഷിക്കുന്നവര്‍. ആയുര്‍ദൈര്‍ഘ്യം, ആളോഹരി ജിഡിപി, സാമൂഹിക പിന്തുണ, കുറഞ്ഞ അഴിമതി, പ്രധാന ജീവിത തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ്.

English Summary: Finland is the happiest country in the world