ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ അയർലൻഡിലെ കൗണ്ടി മീത്തിൽ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം ആരംഭിച്ചു
ഡബ്ലിൻ∙ ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ അയർലൻഡിലെ കൗണ്ടി മീത്ത് ആസ്ഥാനമായി ഇന്ത്യൻ ഓർത്തഡോക്സ് സഭ ദേവാലയം ആരംഭിച്ചു. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ്

ഡബ്ലിൻ∙ ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ അയർലൻഡിലെ കൗണ്ടി മീത്ത് ആസ്ഥാനമായി ഇന്ത്യൻ ഓർത്തഡോക്സ് സഭ ദേവാലയം ആരംഭിച്ചു. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ കൽപനപ്രകാരമാണ് അയർലൻഡിലെ കൗണ്ടി മീത്തിലെയും പരിസര പ്രദേശങ്ങളിലെയും ഓർത്തഡോക്സ് സഭയുടെ വിശ്വാസികൾക്കായി പുതിയ ദേവാലയം ആരംഭിച്ചത്.
ദേവാലയത്തിലെ ആദ്യ വി. കുർബാന ഇടവക വികാരി ഫാ.അനീഷ് ജോണിന്റെ കാർമ്മികത്വത്തിൽ അർപ്പിച്ചു. നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. ദേവാലയത്തിൽ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയായാഴ്ചകളിൽ വി. കുർബാന ഉണ്ടാകുമെന്ന് ഇടവക ട്രസ്റ്റി തോമസ് എം ഡേവിഡ്, സെക്രട്ടറി റെൻസി രാജൻ കുളനട എന്നിവർ അറിയിച്ചു. രാവിലെ 9 മണി മുതലാണു കുർബാന ക്രമീകരിച്ചിരിക്കുന്നത്.
എപ്പിസ്കോപ്പൽ സന്ദർശനത്തിന്റെ ഭാഗമായി ഭദ്രസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഇന്നു വൈകിട്ട് 6.30 ന് ഇടവക സന്ദർശിക്കുമെന്നു വികാരി ഫാ. അനീഷ് ജോൺ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +353894997196 എന്ന മൊബൈൽ നമ്പരിലോ infostgeorgeiocmeath@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
ദേവാലയത്തിന്റെ വിലാസം:-
St. George Indian Orthodox Congregation, Laytown Road, Julianstown, Co. Meath A92VR02