ലണ്ടൻ ∙ യുകെ ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ കാതോലിക്കാ ദിനാഘോഷം യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വി. കുർബാനക്ക് ശേഷം നടന്ന കാതോലിക്കാ ദിനാഘോഷ സമ്മേളനത്തിൽ ഇടവക വികാരി ഫാ. നിതിൻ പ്രസാദ് കോശിയുടെ അധ്യക്ഷത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ കാതോലിക്കാ ദിനാഘോഷം യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കുർബാനക്ക് ശേഷം നടന്ന കാതോലിക്കാ ദിനാഘോഷ സമ്മേളനത്തിൽ ഇടവക വികാരി ഫാ. നിതിൻ പ്രസാദ് കോശി അധ്യക്ഷത വഹിച്ചു.

മലങ്കര സഭയുടെ ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ ബാവായുടെ സഭക്ക് വേണ്ടിയുള്ള നിസ്വാർഥ സേവനത്തെ കാതോലിക്കാ ദിന സന്ദേശത്തിൽ എബ്രഹാം മാർ സ്തേഫാനോസ് അനുസ്മരിച്ചു സംസാരിച്ചു. സഭയോട് ഉണ്ടായിരുന്ന കരുതലിനെയും സഭയുടെ സ്വാതന്ത്ര്യം കാത്തു പരിപാലിക്കാൻ പരിശുദ്ധ പിതാവ് സഹിച്ച ത്യാഗങ്ങളെയും മെത്രാപ്പോലീത്ത അനുസ്മരിച്ചു. സഭയുടെ ശാശ്വത സമാധാനത്തിന് വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും മെത്രാപ്പോലീത്ത അഭ്യർഥിച്ചു

ADVERTISEMENT

കാതോലിക്കാ ദിന പതാക പള്ളി അങ്കണത്തിൽ മെത്രാപ്പോലീത്ത ഉയർത്തി. മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മറ്റി അംഗം സോജി ടി മാത്യു കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. മോബിൻ വർഗീസ്, അസോസിയേഷൻ അംഗങ്ങളായ സിസൻ ചാക്കോ, വിൽ‌സൺ ജോർജ്, ഇടവക ട്രസ്റ്റി ജോസഫ് ജോർജ്, ഇടവക സെക്രട്ടറി വിൻസെന്റ് മാത്യു, ഇടവകയുടെ മാനേജിങ്‌ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

തുടർന്ന് ഇടവകയിലെ യുവജന പ്രസ്ഥാനം ഏപ്രിൽ 29നു നടത്തുന്ന ‘ഹെനോസിസ്’ യൂത്ത് കോൺഫറൻസിന്റെ ലോഗോ മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ഒസിവൈഎം യൂണിറ്റ് സെക്രട്ടറി ഗ്രേബിൻ ബേബി ചെറിയാൻ, ജോയിന്റ് സെക്രട്ടറി നിധി മനോജ്‌ എന്നിവർ സന്നിഹിതരായിരുന്നു.

ADVERTISEMENT

ഇടവകയുടെ 2023-24 ലെ ഭരണ സമിതി ഭാരവാഹികൾ

ട്രസ്റ്റി: സിസൻ ചാക്കോ, സെക്രട്ടറി: ബിജു കൊച്ചുണ്ണി. മാനേജിങ് കമ്മിറ്റി അംഗങ്ങൾ: ജോർജ് ജേക്കബ്, സണ്ണി ഡാനിയേൽ, മെൽബിൻ ഫിലിപ്പ്, അണിക്കാശ്ശേരിൽ വർഗീസ്, ജെറിൻ ജേക്കബ്, ജോസഫ് ജോർജ്, വിൻസെന്റ് മാത്യു.

ADVERTISEMENT

ദേവാലയത്തിന്റെ വിലാസം: St.Gregorios Indian Orthodox Church, Cranfield Road, Brockley, London Post Code: SE4 1UF, Ph: +442086919456