യുകെ ഇന്ത്യൻ ഓർത്തഡോക്സ് പള്ളികളിൽ ദുഃഖവെള്ളി ആചരിച്ചു
Mail This Article
ലണ്ടൻ ∙ പീഡാനുഭവ സ്മരണ പുതുക്കി യുകെയിലെ ഇന്ത്യൻ ഓർത്തഡോക്സ് വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു. ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. വിവിധ ദേവാലയങ്ങളിൽ രാവിലെ 8 മണി മുതൽ ആരംഭിച്ച ശുശ്രൂഷകൾ വൈകിട്ട് 4 മണിയോടെയാണ് സമാപിച്ചത്. ദേവാലയത്തിന് പുറത്തും അകത്തുമായുള്ള പ്രദക്ഷിണങ്ങൾ, സ്‌ളീബാ വന്ദനവ്, കുരിശു കുമ്പിടീല്‍, കബറടക്കം തുടങ്ങിയ ശുശ്രൂഷകള്‍ക്ക് ശേഷം വിശ്വാസികൾ ചൊറുക്കാ എന്നു വിളിക്കുന്ന കയ്പ്നീരു കുടിക്കൽ, കഞ്ഞി നേര്‍ച്ച എന്നിവ നടന്നു.
ലിവർപൂൾ സെന്റ് തോമസ് പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് ഇന്ത്യൻ ഓർത്തഡോക്സ് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ് നേതൃത്വം നൽകി. ക്രമീകരണങ്ങൾക്ക് ഇടവക ട്രസ്റ്റി സുനിൽ തങ്കച്ചൻ, സെക്രട്ടറി ഷാജൻ മാത്യു എന്നിവർ നേതൃത്വം നൽകി. വെയിൽസ് ഹോളി ഇന്നസന്റ്സ് പള്ളിയിൽ വൈദീക സംഘം സെക്രട്ടറി ഫാ. മാത്യു എബ്രഹാം നേതൃത്വം നൽകി. ക്രമീകരണങ്ങൾക്ക് ഇടവക ട്രസ്റ്റി ജിംസൺ ജോർജ്, സെക്രട്ടറി ബിൻസി അനു സുബിൻ എന്നിവർ നേതൃത്വം നൽകി.
സൗത്താംപ്റ്റൺ മാർ ബസേലിയോസ് ഗ്രിഗോറിയോസ് പള്ളിയിൽ ഫാ. എബി പി വർഗീസ് നേതൃത്വം നൽകി. ക്രമീകരണങ്ങൾക്ക് ഇടവക ട്രസ്റ്റി അനിൽ ചാക്കോ, സെക്രട്ടറി റിജോ രാജൻ എന്നിവർ നേതൃത്വം നൽകി. സ്വിണ്ടൻ സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ ഫാ. ഡോ. കെ. എം ജോർജ് നേതൃത്വം നൽകി. ഇടവക ട്രസ്റ്റി ഡോ. അനിൽ ഐപ്പ്, സെക്രട്ടറി എബി ഐസക്ക് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഒക്സ്ഫോർഡ് സെന്റ് മേരീസ് പള്ളിയിൽ ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ക്രമീകരണങ്ങൾക്ക് ഇടവക ട്രസ്റ്റി വർഗീസ് കെ ചെറിയാൻ, സെക്രട്ടറി സജി തെക്കേക്കര എന്നിവർ നേതൃത്വം നൽകി.
ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ ഇടവക വികാരി ഫാ. നിതിൻ പ്രസാദ് കോശി, ഫാ. ജീസൺ പി വിൽസൺ എന്നിവർ നേതൃത്വം നൽകി. ക്രമീകരണങ്ങൾക്ക് ഇടവക ട്രസ്റ്റി സിസൻ ചാക്കോ, സെക്രട്ടറി ബിജു കൊച്ചുനുണ്ണി എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെയിലെ ദേവാലയങ്ങളിൽ ഏറ്റവും കൂടുതൽ വിശ്വാസികൾ പങ്കെടുത്ത ശുശ്രൂഷയായിരുന്നു ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് പള്ളിയിയിൽ നടന്നത്. ഏകദേശം അറുനൂറിൽപ്പരം വിശ്വാസികളാണ് ദുഃഖ വെള്ളി ശുശ്രൂഷയിൽ പങ്കെടുത്തത്.