ഋഷി സുനകിനെ ബ്രിട്ടന്റെ പ്രധാനമന്ത്രിയാക്കാൻ തന്റെ മകൾക്ക് കഴിഞ്ഞെന്ന് സുധാമൂർത്തി; സ്വകാര്യ ചടങ്ങിലെ വിഡിയോ വൈറൽ
ലണ്ടൻ ∙ ഋഷി സുനകിനെ ബ്രിട്ടന്റെ പ്രധാനമന്ത്രിയാക്കാൻ തന്റെ മകൾക്ക് കഴിഞ്ഞെന്ന് സുധാമൂർത്തി. ഇന്ത്യയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ സുധാ മൂർത്തി ഇത്തരത്തിൽ അവകാശപ്പെടുന്ന വിഡിയോ വളരെ വേഗത്തിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്. ഭർത്താക്കൻമാരെ സ്വാധീനിക്കാൻ ഭാര്യമാർക്ക് എത്രമാത്രം കഴിയുമെന്ന്

ലണ്ടൻ ∙ ഋഷി സുനകിനെ ബ്രിട്ടന്റെ പ്രധാനമന്ത്രിയാക്കാൻ തന്റെ മകൾക്ക് കഴിഞ്ഞെന്ന് സുധാമൂർത്തി. ഇന്ത്യയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ സുധാ മൂർത്തി ഇത്തരത്തിൽ അവകാശപ്പെടുന്ന വിഡിയോ വളരെ വേഗത്തിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്. ഭർത്താക്കൻമാരെ സ്വാധീനിക്കാൻ ഭാര്യമാർക്ക് എത്രമാത്രം കഴിയുമെന്ന് വിശദീകരിക്കുന്നതിനിടെയാണ് സുധാമൂർത്തി ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ അമ്മയും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയുമാണ് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി.
'ഞാൻ എന്റെ ഭർത്താവിനെ ഒരു ബിസിനസുകാരനാക്കി. എന്റെ മകൾ അവളുടെ ഭർത്താവിനെ യുകെയുടെ പ്രധാനമന്ത്രിയാക്കി. ഭാര്യയ്ക്ക് എങ്ങനെ ഭർത്താവിനെ മാറ്റാൻ കഴിയുമെന്ന് നോക്കൂ. പക്ഷേ എനിക്ക് എന്റെ ഭർത്താവിനെ മാറ്റാൻ കഴിഞ്ഞില്ല. ഞാൻ എന്റെ ഭർത്താവിനെ ഒരു ബിസിനസുകാരനും എന്റെ മകൾ അവളുടെ ഭർത്താവിനെ പ്രധാനമന്ത്രിയുമാക്കി' സുധാ മൂർത്തി വിഡിയോയിൽ പറയുന്നു. വിഡിയോ നിരവധി ആളുകൾ പങ്കുവച്ചിട്ടുണ്ട്.
'ഒരു വ്യാഴാഴ്ച ദിവസമാണ് ഞങ്ങൾ ഇൻഫോസിസ് ആരംഭിച്ചത്. ഞങ്ങളുടെ മകളെ വിവാഹം കഴിച്ച കുടുംബം അവരുടെ പൂർവ്വികരുടെ കാലം മുതൽ, 150 വർഷമായി ഇംഗ്ലണ്ടിലാണ്. പക്ഷേ അവർ വലിയ വിശ്വാസികളാണ്. വിവാഹശേഷം വ്യാഴാഴ്ചയ്ക്ക് എന്താണ് പ്രത്യേകത എന്ന് ഋഷി ചോദിച്ചു. രാഘവേന്ദ്ര സ്വാമിയുടെ അടുത്ത് പോകാറുണ്ടെന്ന് ഞങ്ങൾ മറുപടി നൽകി. അതിനുശേഷം ഋഷിയും വ്യാഴാഴ്ച വ്രതം എടുക്കാറുണ്ട്. മരുമകന്റെ വീട്ടുകാർ എല്ലാ തിങ്കളാഴ്ചയും ഉപവസിക്കും, പക്ഷെ ഞങ്ങളുടെ മരുമകൻ വ്യാഴാഴ്ചകളിലാണ് ഉപവസിക്കുന്നത്" സുധാമൂർത്തി വിഡിയോയിലെ സംഭാഷണങ്ങളിൽ കൂട്ടിച്ചേർത്തു
നാരായണമൂർത്തി - സുധാമൂർത്തി ദാമ്പതികളുടെ മകൾ അക്ഷത മൂർത്തിയെ 2009 ലാണ് ഋഷി സുനക് വിവാഹം കഴിച്ചത്. അക്ഷതയ്ക്ക് ഏകദേശം 730 മില്യൻ പൗണ്ടിന്റെ വ്യക്തിഗത സമ്പത്തുണ്ട്. ഇന്ത്യൻ വേരുകൾ ഉള്ള ഏഷ്യൻ വംശജനായ ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായതിന് ശേഷം പലപ്പോഴും അക്ഷതയും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അതിസമ്പന്നയായ അക്ഷതയ്ക്ക് അടുത്തിടെ അന്തരിച്ച എലിസബത്ത് രാജ്ഞിയെക്കാൾ സമ്പത്തുണ്ടെന്ന വാർത്ത ഋഷി സുനക് പ്രധാനമന്ത്രി ആയപ്പോൾ പുറത്തുവന്നിരുന്നു.