മനസ്സു തുറക്കുന്ന മാസ്മരിക വിദ്യ 'ഇൻസോംനിയ' മാഞ്ചസ്റ്ററില്; ആദ്യഷോ മേയ് 13ന്
ലണ്ടൻ ∙ പ്രേക്ഷകമനസിന്റെ പൂട്ടുകൾ തുറന്ന് വിസ്മയ മുഹൂർത്തങ്ങളൊരുക്കുന്ന മെന്റലിസ്റ്റ് ആദിയുടെ മൈൻഡ് റീഡിങ് തിയറ്റർ ഷോ ഇൻസോംനിയയ്ക്ക് ഇംഗ്ലണ്ടിൽ അരങ്ങൊരുങ്ങി. ടിക്കറ്റ് വിൽപന പുരോഗമിക്കവേ, സ്വപ്നങ്ങൾ മിഴിതുറക്കുന്ന സ്റ്റേജ് ഷോയ്ക്കായുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും വിദേശത്തും

ലണ്ടൻ ∙ പ്രേക്ഷകമനസിന്റെ പൂട്ടുകൾ തുറന്ന് വിസ്മയ മുഹൂർത്തങ്ങളൊരുക്കുന്ന മെന്റലിസ്റ്റ് ആദിയുടെ മൈൻഡ് റീഡിങ് തിയറ്റർ ഷോ ഇൻസോംനിയയ്ക്ക് ഇംഗ്ലണ്ടിൽ അരങ്ങൊരുങ്ങി. ടിക്കറ്റ് വിൽപന പുരോഗമിക്കവേ, സ്വപ്നങ്ങൾ മിഴിതുറക്കുന്ന സ്റ്റേജ് ഷോയ്ക്കായുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും വിദേശത്തും വിജയകരമായി അവതരിപ്പിക്കപ്പെട്ട ഇൻസോംനിയയുടെ ബ്രിട്ടനിലെ ആദ്യഷോ മേയ് 13ന് മാഞ്ചസ്റ്ററിലാണ്. ലണ്ടൻ ആസ്ഥാനമായുള്ള പ്രത്യഹാര ഇന്റർനാഷനൽ എന്റർടൈൻമെന്റ് കമ്പനിയാണ് പരിപാടിയുടെ സംഘാടകർ. സിൽവർസോൺ -25 പൗണ്ട്, ഗോൾഡ് സോൺ -40 പൗണ്ട്, പ്ലാറ്റിനം സോൺ 50 പൗണ്ട് എന്നീ നിരക്കിലാണ് ടിക്കറ്റുകളുടെ വിൽപന. മൂന്നു പേരിൽ കൂടുതലുള്ള ഗ്രൂപ്പ് ബുക്കിങ്ങിന് ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഇളവുണ്ട്. മാതാപിതാക്കളോടൊപ്പം സീറ്റുകൾ ഷെയറു ചെയ്യാവുന്ന നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. https://pratyahara.uk/
മേയ് 13ന് വൈകിട്ട് ആറിന് മാഞ്ചസ്റ്റർ വിഥിൻഷോ ഫോറം, 14ന് വൈകിട്ട് അഞ്ചിന് ലെസ്റ്റർ മഹെർ സെന്റർ, 20ന് വൈകിട്ട് ആറിന് വെൽവിൻ ഗാർഡൻ സിറ്റി, 21ന് ലണ്ടൻ ഇൽഫോർഡ് ടൗൺ ഹാൾ എന്നിവിടങ്ങളിലാണ് പ്രേക്ഷകരുടെ മനസു തുറന്നുള്ള ഈ മാസ്മരിക കലാവിദ്യ. 24 രാജ്യങ്ങളിൽ ഇതിനോടകം അവതരിപ്പിക്കപ്പെട്ട ഇൻസോംനിയ ബ്രിട്ടനിലെ മലയാളികൾക്ക് ആനന്ദത്തിന്റയും ആസ്വാദനത്തിന്റെയും മുഹൂർത്തങ്ങളാകും സമ്മാനിക്കുക. 'ഉറക്കം കളയുന്ന ഷോ' എന്നാണ് ഇൻസോംനിയയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെയും മറ്റും നിരവധിപേർ പങ്കുവയ്ക്കുന്ന അനുഭവസാക്ഷ്യം.
ഏപ്രിൽ ആദ്യവാരം ആരംഭിച്ച ടിക്കറ്റ് വിൽപനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകരായ പൃത്യുഹാര ഇന്റർനാഷvൽ ഇവന്റ് മാനേജ്മെന്റ് കമ്പനി അധികൃതർ വ്യക്തമാക്കി.
മാജിക്, ഹിപ്നോട്ടിസം, ബോഡി ലാംഗ്വേജ്, മൈക്രോ എക്സ്പ്രഷൻ എന്നിവയുടെയെല്ലാം സഹായത്തോടെ ഒരാളുടെ മനസിന്റെ ചിന്തകളെ വായിച്ചറിയുന്നതാണ് ആദിയുടെ സ്റ്റേജ് ഷോയുടെ രീതി. സ്റ്റേജിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു പ്രത്യേക അന്തരീക്ഷത്തിൽ പ്രേക്ഷകനെ അഥവാ ഒരു സബ്ജറ്റിനെ കൊണ്ടുവന്ന് നിർദേശങ്ങളിലൂടെ മുന്നേറി അവരുടെ ചിന്തകളെ കണ്ടെത്തുകയാണ് ആദിയുടെ ഷോകളിൽ ചെയ്യുന്നത്. ആർട്ടും സയൻസും മാജിക്കും സൈക്കോളജിക്കൽ ട്രിക്കും ഭാഷാ സ്വാധീനത്താലുള്ള വഴിതെറ്റിക്കലും എല്ലാമുണ്ട്. ഒപ്പം വർണവിസ്മയങ്ങളുടെയും ശബ്ദവിന്യാസങ്ങളുടെയും സംഗീതത്തിന്റെയും അകമ്പടിയും.
‘’മനസിന്റെ പൂട്ടുകൾ തുറക്കുന്ന താക്കോൽകാരൻ’’ എന്നാണ് ലോകത്തിലെ ശ്രദ്ധേയനായ മെന്റലിസ്റ്റുകളിൽ ഒരാളായ ആദി അറിയപ്പെടുന്നത്. കാസർഗോഡ് ജില്ലയിലെ കാഞ്ഞാങ്ങാട് സ്വദേശിയാണ് ചിന്തകളെയും മനോവികാരങ്ങളെയും വെളിച്ചത്താക്കി വിസ്മയം തീർക്കുന്ന ഈ കലാകാരൻ.
സിനിമാ- ടെവിഷൻ താരങ്ങളുടെ സ്റ്റേജ് ഷോകൾ മാത്രം കണ്ടു പരിചയമുള്ള ബ്രിട്ടvfലെ മലയാളികൾക്ക് തികച്ചും വ്യത്യസ്തമായ ആസ്വാദന അനുഭവം നൽകാനാണ് ശ്രമമെന്ന് സംഘാടകർ പറയുന്നു. ഇതോടൊപ്പമുള്ള ലിങ്കിലൂടെ എല്ലാ നഗരങ്ങളിലെയും ഷോകൾക്ക് എളുപ്പത്തിൽ ടിക്കറ്റുകൾ ബുക്കുചെയ്യാം. https://pratyahara.uk/